അസംപ്ഷൻ യു പി എസ് ബത്തേരി (മൂലരൂപം കാണുക)
21:15, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 64: | വരി 64: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''അസംപ്ഷൻ എ യു പി എസ് ബത്തേരി '''. ഇവിടെ 733 ആൺ കുട്ടികളും 791 പെൺകുട്ടികളും അടക്കം 1524 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''അസംപ്ഷൻ എ യു പി എസ് ബത്തേരി '''. ഇവിടെ 733 ആൺ കുട്ടികളും 791 പെൺകുട്ടികളും അടക്കം 1524 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | |||
'''അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23)'''. | |||
സുൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന '''സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാര'''മായിരുന്നു '''1951 ൽ''' '''ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ'''. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് '''വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ''' എത്തിനിൽക്കുന്ന '''പ്രതിഭകൾ''', ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ '''ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു'''. ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM)''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം '''ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മാണ്. | |||
സുൽത്താൻ ബത്തേരിയുടെ ചരിത്ര ഗതിയിൽ നവതരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറകുകൾ നൽകി ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ 195l സെപ്തംബർ 19-നാണ് നമ്മുടെ വിദ്യാലയം സ്ഥാപിതമായത്. ചരിത്രത്തിന്റെ ഏടുകളിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ ദൃഷ്ടി പതിക്കുന്നത്, ഒരു കാലഘട്ടത്തിന്റെ മുഴുവൻ വെല്ലുവിളികളെയും ശിരസ്സാ വഹിച്ച ഒരു സമൂഹത്തിലേക്കാണ്. വിദ്യാഭ്യാസ വിചിക്ഷണരും ദീർഘവീക്ഷണമുള്ളവരും ആത്മാർത്ഥതയുള്ളവരുമായ ഒരു പറ്റം അദ്ധ്യാപകരാണ് ഈ വിദ്യാലയത്തെ പ്രശസ്തിയുടെ സോപാനത്തിലെത്തിച്ചത്. | |||
അന്തോണി മാസ്റ്റർ, പി.ബാലകൃഷ്ണൻ മാസ്റ്റർ, ഭാസ്കർദാസ് മാസ്റ്റർ, കുര്യൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. വിവിധ ജാതി മതസ്ഥരായ 100-ൽ പരം കുട്ടികളുമായി എൽ .പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയം പിന്നീട് യു .പി ആയി ഉയർത്തപ്പെട്ടു. K.M ജോർജ് സാർ ആയിരുന്നു ആദ്യ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ . | |||
ഇപ്പോൾ മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും പരിലാളനയിലുമാണ് അസംപ്ഷൻ എ.യു.പി സ്കൂൾ നിലകൊള്ളുന്നത്. 1 മുതൽ 7വരെ ക്ലാസ്സുകളിലായി 1500 ൽ അധികം വിദ്യാർത്ഥികൾ ഇന്ന് ഇവിടെ പഠനം നടത്തുന്നു . | |||
സുൽത്താൻ ബത്തേരിയുടെ മാത്രമല്ല വയനാടിന്റെ തന്നെ കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടും നാനാത്വത്തിൽ ഏകത്വം എന്ന മഹത് വാക്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടും ഇവിടം ഒരു വിജ്ഞാന സിരാകേന്ദ്രമായി നിലകൊള്ളുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |