"മുണ്ടേരി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:


പഴയ കാല വിദ്യാലയ അവസ്ഥയുടെ നേർ ചിത്രങ്ങളാണ് ഇവിടെ വരച്ചു വെച്ചത്. പിന്നീടങ്ങോട്ടുള്ള വിദ്യാലയ ചരിത്രം ഇന്നത്തെ തലമുറക്ക് പരിചിതമാണ്. കണ്ണൻ മാസ്റ്റരുടെ റിട്ടയർമെന്റിന് ശേഷം പി. കമാൽകുട്ടി മാസ്റ്റർ പ്രധാനധ്യാപകനായി. സ്കൂളിൽ പി ടി എ കമ്മിറ്റി നിലവിൽ വന്നത് അക്കാലത്താണ്. ശ്രീ. എൻ. കരുണാകരൻ ആയിരുന്നു പി ടി എ പ്രസിഡന്റ്‌.1980 ൽ സി. കെ പുഷ്പജയും 81 ൽ ഹരിദാസനും സ്കൂളിന്റെ ഭാഗമായി. ഒരു യുവനിര സ്കൂളിൽ   പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സ്കൂളിന്റെ പ്രവർത്തങ്ങളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട നില കരസ്തമാക്കാൻ നമുക്ക് കഴിഞ്ഞു.
പഴയ കാല വിദ്യാലയ അവസ്ഥയുടെ നേർ ചിത്രങ്ങളാണ് ഇവിടെ വരച്ചു വെച്ചത്. പിന്നീടങ്ങോട്ടുള്ള വിദ്യാലയ ചരിത്രം ഇന്നത്തെ തലമുറക്ക് പരിചിതമാണ്. കണ്ണൻ മാസ്റ്റരുടെ റിട്ടയർമെന്റിന് ശേഷം പി. കമാൽകുട്ടി മാസ്റ്റർ പ്രധാനധ്യാപകനായി. സ്കൂളിൽ പി ടി എ കമ്മിറ്റി നിലവിൽ വന്നത് അക്കാലത്താണ്. ശ്രീ. എൻ. കരുണാകരൻ ആയിരുന്നു പി ടി എ പ്രസിഡന്റ്‌.1980 ൽ സി. കെ പുഷ്പജയും 81 ൽ ഹരിദാസനും സ്കൂളിന്റെ ഭാഗമായി. ഒരു യുവനിര സ്കൂളിൽ   പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സ്കൂളിന്റെ പ്രവർത്തങ്ങളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട നില കരസ്തമാക്കാൻ നമുക്ക് കഴിഞ്ഞു.
94 -95 അധ്യായന വർഷത്തിൽ പഴയ വിദ്യാലയം പൊളിച്ചുമാറ്റി പുതിയത് പണിതു. ഇതായിരുന്നു അളവ് പഴയതിൽ ഓഫീസ് റും പാചകശാല എന്നിവയും ഹാളിൽ തന്നെയായിരുന്നു. പുതുതായി ഓഫീസ് റും പണിഞ്ഞതോടൊപ്പം  പാചകപ്പുര പുറത്തേക്ക് മാറ്റുകയും ചെയ്തു. 2018 വരെ ആ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു വന്നു വിദ്യാഭ്യാസ നവീകരണ ത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിൽ ക്ലാസ് തുടങ്ങി.1995 കമാൽ കുട്ടി മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുകയും പത്മിനി ടീച്ചർ പ്രധാനാധ്യാപിക ആവുകയും ആ ഒഴിവിലേക്ക് കെ സി ഷീബ ടീച്ചർ ചേരുകയും ചെയ്തു.  2009 മാർച്ചിൽ പത്മിനി ടീച്ചർ റിട്ടയർ ചെയ്യുന്നതുവരെ സഹ- അധ്യാപകരുടെയും പി ടി എ യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ വിദ്യാലയത്തിലെ സർവ്വതോന്മുഖമായ വികാസത്തിനു് വേണ്ടി പലവിധ പ്രവർത്തനങ്ങൾ ചെയ്തു. വിദ്യാർത്ഥി സഹായനിധി സ്വരൂപിച്ച നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും നൽകാൻ തുടങ്ങിയത് ഒരു നല്ല ചുവടുവെപ്പായിരുന്നു. ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആണ് വിദ്യാലയത്തിന് വേണ്ടി ഒരു ക്ലോക്ക് സംഭാവന നൽകി കൊണ്ട് തുടക്കം കുറിച്ചത്. ശ്രീ.ബാലനിൽ  നിന്ന് ബെഞ്ചും ഡെസ്കും, ശ്രീമതി.കെ.പി.ശാരദ ടീച്ചറിൽ നിന്ന് കൊടിമരവും അനുബന്ധ സൗകര്യങ്ങളും സംഭാവനയായി സ്വീകരിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.
  രണ്ടായിരത്തി നാലിൽ വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു.ശ്രീധരനും വസന്ത ശ്രീധരനും കൂടി വിദ്യാലയത്തിന് നൽകിയ മൈക്ക് സെറ്റ് ഇന്നും മുതൽക്കൂട്ടാകുന്നു. വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ സാക്ഷരത അപൂർവമായിരുന്ന കാലത്ത് നമുക്ക് പണി കമ്പ്യൂട്ടർ പഠനം സാധ്യമായത് കെ, കെ കുഞ്ഞമ്പു നമ്പ്യാരുടെ സ്മരണാർത്ഥം ദേവി അമ്മയും മക്കളും സ്കൂളിന് നൽകിയ കമ്പ്യൂട്ടറിലൂടെ ആണ്. പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹനമായി എൻഡോവ്മെന്റ് ഏർപ്പെടുത്തി. മുണ്ടേരി യിലെ അറിയപ്പെടുന്ന വിഷവൈദ്യൻ ശ്രീ. കോരൻ വൈദ്യരുടെ സ്മരണാർത്ഥം മകൻ ദാമോദരൻ ഏർപ്പെടുത്തിയതാണ് ആദ്യ എൻഡോവ്മെന്റ്. തുടർന്ന് അനന്തൻ,  കണ്ണൻമാസ്റ്റർ, കെ. കെ.  നാരായണൻ മാസ്റ്റർ എന്നിവരുടെ സ്മരണാർത്ഥം എൻഡോവ്മെന്റ് കാശ് അവാർഡും സ്കൂളിൽ ഏർപ്പെടുത്തി. 26.09.08 ന് കുട്ടികളുടെ ആകാശവാണി 1916 മുണ്ടേരി എൽ പി സ്കൂൾ ആകാശവാണി എഫ് എം നിലയം തുടങ്ങിയത് കുട്ടികളുടെ നാനാവിധമായ സർഗവാസനകൾ പോഷിപ്പിക്കാൻ ആയിരുന്നു. മാനേജറുടെ വക പമ്പ് ഹൗസും മോട്ടോറും സ്ഥാപിച്ചതും പഞ്ചായത്തിലെ വക ശൗചാലയം ലഭിച്ചതും വിദ്യാലയ ഭൗതിക  വികസനത്തിന് സഹായകമായി.
      ഉത്തരവാദിത്വമുള്ള പി.ടി.എ, മദർ പി.ടി.എ കമ്മറ്റികൾ സ്കൂളിന്റെ ഉയർച്ചയ്ക്ക് സഹായകമായി. 2005-09 വർഷത്തിൽ പിടിഎ പ്രസിഡണ്ട് ധനേഷ് ബാബുവിന്റെ  നേതൃത്വത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ സ്കൂളിനോട് ചേർന്ന് ഒരു ഹാൾ പണിതു. ഇ.,സുധാകരൻ, ഇ.കെ ഉമേഷ് ബാബു, എം.ദിനേശൻ, സി.വി.തമ്പാൻ എന്നിവരൊക്കെ വിവിധ കാലഘട്ടത്തിൽ പ്രവർത്തിച്ച പി.ടി.എ പ്രസിഡണ്ടുമാരാണ്.  പേരെടുത്ത് പറയാത്ത നിരവധി അഭ്യുദയകാംക്ഷികളുടെ സ്നേഹത്തണലിൽ ആണ് ഈ സരസ്വതി ക്ഷേത്രം പടർന്നുപന്തലിച്ചു കൊണ്ടിരിക്കുന്നത്.
പഴയ തലമുറയിലെ പ്രഗൽഭരായ ശ്രീ. ഒ.എം.  ദാമോദരൻ (റിട്ട. എ. ഇ. ഒ), ഇ. എം. ദാമോദരൻ (റിട്ട. എച്ച്. എം കൂടാളി ഹൈ സ്കൂൾ  ), റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥരായ കെ. കെ. ശ്രീധരൻ, കെ.കെ നാരായണൻ,സി. കുഞ്ഞിക്കണ്ണൻ ഐജിയുടെ പി.എ ആയി  റിട്ടയർ ചെയ്ത കുനിയിൽ വസന്ത എന്നിവരടക്കം നിരവധി ആളുകൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.  പുതിയ തലമുറയിൽ അധ്യാപകർ കൃഷിക്കാർ എന്നിങ്ങനെ എണ്ണി പറയാൻ കഴിയാത്ത അത്ര ആളുകൾ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. പി. സുഗതൻ എന്ന ശാസ്ത്രജ്ഞൻ എന്നും നമുക്ക് അഭിമാനമാണ്. All India Medical Institute of Medical Science പഠിക്കുന്ന അമൽ. കെ.യും Jawaharlal Nehru Universityയിൽ പഠിക്കുന്ന ഹരിത. കെ യും ഇളം തലമുറയിലെ ഈ വിദ്യാലയത്തിന്റെ  അഭിമാനഭാജനങ്ങളാണ് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച വരാണ് കെ. അബ്ദുറഹിമാൻ പത്മനാഭൻ,വിലാസിനി, ശ്രീമതി,രവീന്ദ്രൻ, പി. ബാലകൃഷ്ണൻ,എ.പി മുഹമ്മദ് ബഷീർ, ഇന്ദിര എന്നിവർ.
  കണ്ടതും കേട്ടതും അനുഭവിച്ചതും പറഞ്ഞ അറിഞ്ഞതുമായ പഴയ ചരിത്രമാണ് അല്പമെങ്കിലും ഇവിടെ വരച്ചുചേർത്തത്. ഇനിയും നിരവധി ചരിത്ര യാഥാർഥ്യങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിൽ ഉണ്ടാകാം.പഴയതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയതിലേക്ക് പ്രയാണം ചെയ്യുകയാണ് നാം....
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394327" എന്ന താളിൽനിന്ന് ശേഖരിച്ചത്