"ജി എൽ പി എസ് മടക്കിമല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ക്ലബ്ബുകൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''അലിഫ് അറബി ക്ലബ്ബ്'''
 
അറബി ഭാഷയിൽ വിദ്യാർത്ഥികൾക്ക് നാനോന്മുഖ പുരോഗതി ലക്ഷ്യമാക്കി സ്കൂളിൽ അലിഫ് അറബി ക്ലബ്ബ് എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നു. ഭാഷാപരമായി പിന്നാക്കം നിൽക്കുന്നവ‍ക്ക് എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പദ്ധതികൾ ക്ലബ്ബ് നടത്തിവരുന്നു. സ്കൂളിൽ വിവിധ ദിനാചരണങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് അറബിയിൽ വിവിധ മത്സരങ്ങളും ക്ലാസുകളും നടത്തുന്നു.
 
'''ഗണിത ക്ലബ്'''
 
ഗണിതം ആനന്ദകരമാക്കുന്നതിനു വേണ്ടി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിക്കുന്നതിന് രൂപപ്പെടുത്തിയ ഒരു കൂട്ടായ്മയാണ് ഗണിത ക്ലബ്ബ്. ഇതിന് കീഴിൽ ഗണിത കേളികൾ, ഗണിതം മധുരം, പസ്സിൽസ് തുടങ്ങിയ പരിപാടികൾ നടക്കുന്നു. ഗണിത ലാബ്, ഗണിത മൂല എന്നിവ ഇതിനായി പ്രയോജനപ്പെടുത്തുന്നു.
 
'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
 
കുട്ടികളിൽ ഉത്തമ പൗരബോധം വളർത്തുന്നതിനും ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ ക്ലബ്ബിനു കീഴിൽ വളരെ ഭംഗിയായി നടത്തപ്പെടുന്നു. എല്ലാദിവസവും പത്രവായന, സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ദൃശ്യാവിഷ്കാരം, ശേഖരണ പ്രദർശനം എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു.
 
'''പരിസ്ഥിതി ക്ലബ്ബ്'''
 
കുട്ടിക്ക് അവൻ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സസ്യ-ജന്തുജാലങ്ങളെ കുറിച്ചും കൂടുതൽ അവഗാഹം നേടുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് പരിസ്ഥിതി ക്ലബ്. അധ്യാപകരുടെ നേതൃത്വത്തിൽ  പരിസ്ഥിതി നടത്തം,  ഔഷധ സസ്യങ്ങൾ നടൽ, ഉദ്യാന പരിപാലനം,  പച്ചക്കറി കൃഷി എന്നിവ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു.
 
'''ഇംഗ്ലീഷ് ക്ലബ്ബ്'''
 
ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർത്ഥികൾക്ക് അവഗാഹമുണ്ടാക്കുന്നതിനും പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും വേണ്ടി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഭാഷാപരമായി പിന്നാക്കം നിൽക്കുന്നവ‍ക്ക് എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പദ്ധതികൾ ക്ലബ്ബ് നടത്തിവരുന്നു. സ്കൂളിൽ വിവിധ ദിനാചരണങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളും ക്ലാസുകളും നടത്തുന്നു.
 
'''സയൻസ് ക്ലബ്ബ്'''
 
കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപീകരിക്കപ്പെട്ടതാണ് സയൻസ് ക്ലബ്. ഒരു അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ ഈ ക്ലബ്ബിനു കീഴിൽ വിവിധ പരീക്ഷണങ്ങൾ നടത്തുകയും അവ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വരുമ്പോൾ ക്ലബ്ബിൻറെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു.
 
'''ഐ.ടി ക്ലബ്ബ്'''
 
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനും കമ്പ്യൂട്ടർ പഠനം അനായാസമാക്കുന്നതിനും വേണ്ടി അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
ഗണിത പൂക്കളം, കമ്പ്യൂട്ടർ കളികൾ, വിവിധതരം മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു.
 
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
 
വിദ്യാർഥികളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു അദ്ധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി  സ്കൂളിൽ പ്രവർത്തിക്കുന്നു. ആഴ്ചതോറും 'സാഹിത്യവേദി' എന്നപേരിൽ ക്ലാസ് തല പരിപാടികൾ നടത്തുന്നു. കഥാ രചനാ മത്സരം, കവിതാ രചന മത്സരം, പഠന ശിബിരം എന്നിവ ഇതിനു കീഴിൽ നടത്തപ്പെടുന്നു.
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297461" എന്ന താളിൽനിന്ന് ശേഖരിച്ചത്