Jump to content
സഹായം

"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,936 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എൻ വാസുദേവൻ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 150ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ വേരുറച്ച ശേഷം അവരുടെ നയരുപികരണത്തിൽ  വിദ്യാഭ്യാസത്തിനു സ്‌ഥാനം ലഭിച്ചു. അങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ ഉണ്ടാകുന്നത്. അക്കാലത്ത് സ്‌ഥാപിക്കപ്പെട്ട പൊതു സ്കൂളിലൊന്നാണ് മാവൂർ എ എൽ പി സ്കൂൾ. കോഴിക്കോട് താലൂക്ക് മാവൂരംശം മാവൂർ ദേശത്തിലാണ് ഇത് സ്‌ഥാപിക്കപ്പെട്ടത്.ഈ  സ്കൂളിന്റെ സ്‌ഥാപന മാനേജർ ആക്കാലത്ത് മാവൂരിലെ ജന്മിയായിരുന്നു എടലക്കുളത്ത്  പറമ്പത്ത് ഇല്ലത്ത് ഗംഗധരൻ നമ്പൂതിരി ആയിരുന്നു. അദ്ദേഹം തന്റെ മാനേജ്മെന്റ് മറ്റൊരു ജന്മിയായിരുന്ന എരഞ്ഞിമണ്ണ  രാമൻ തലാപ്പു നായർക് കൈമാറി.കുറച്ചു  കാലങ്ങൾക്കു ശേഷം മാവൂരിലെ മറ്റൊരു ജന്മി കുടുംബംഗമായ ഇ. ശങ്കരൻനായർക്കു കൈമാറി. പിന്നെയും പലപ്പോഴായി മാനേജ്‍മെന്റിൽ മാറ്റങ്ങൾ നടന്നിട്ടുണ്ട്. മാനേജ്‍മെന്റ് അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്കൂളിന്റെ സ്‌ഥാനം പലപ്പോഴും മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊന്നും വസ്തുനിഷ്ഠമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിലവിലുള്ള രേഖകൾ പ്രകാരം കോരൻ  തത്തൂര് s/o പെരവൻ  എന്ന ആളാണ് സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ പഠിതാവ്.1945ൽ മാനേജർ ആയിരുന്ന ഇ.എൻ. ചേ ണുനായരാണ് തന്റെ മാനേജ്‍മെന്റ് ശ്രീ ഇ. എൻ. വാസുദേവൻ നായർക്ക് കൈമാറ്റം ചെയ്തത്.1959ൽ ഈ സ്കൂളിന്റെ കെട്ടിടവും സ്‌ഥലവും ഗ്വാളിയോർ റയോൺസ് കമ്പനിക്കു വേണ്ടി എക്വയർ  ചെയ്തു.1963 വരെ താൽകാലിക ഷെഡ്ഡുകളിലും മറ്റുമായി സ്കൂൾ പ്രവർത്തിച്ചു വരികയായിരുന്നു.ഈ ഘട്ടത്തിൽ കോഴിക്കോട് താലൂക്ക് പുളക്കോടംശം അരയൻകോട് ദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അരയൻകോടിന്റെ പിന്നോകാവസ്ഥയും തദ്ദേശിയരുടെ വികാരങ്ങളും മനസിലാക്കിയ ചില സാമൂഹ്യ പ്രവർത്തകർ മാനേജർ ശ്രീ .ഇ. എൻ. വാസുദേവൻ നായരെ സമീപിക്കുകയും സ്‌ഥിരം കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന പ്രസ്തുത സ്കൂൾ അരയൻകോടിലേക്ക് മാറ്റി സ്‌ഥാപിക്കുന്നതിനെ കുറിച്ച് ആലോചന നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് മാനേജർ ഡിപ്പാർട്മെന്റിലേക്ക് ഇതിനുള്ള അനുമതിക്കായി അപേക്ഷ നൽകി. തൽഫലമായി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്‌ട്ര ക്ഷന്റെ 3-12-1962 ലെ ബി3 41677/62 ഉത്തരവ് പ്രകാരം അരയൻകോട് പ്രദേശത്ത് റിസ 8/1 നമ്പർ ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെടുകയും 1963- 64 അധ്യയനവർഷത്തിൽ പഠനം ആരംഭിക്കുകയും ചെയ്തു.അരയൻകോട് ദേശത്ത് റി.സ.8/1 ലും  കണ്ണിപറമ്പ് ദേശത്ത് റി..46 /.43എയിലും  പെട്ട 25 സെന്റ് വിസ്തീർണ്ണമുണ്ട് സ്കൂൾ കോമ്പൗണ്ടിന്. 1963-ൽ സ്കൂൾ ആരംഭിച്ചത് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി മൊത്തം 147 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ടാണ്. ഔദ്യോഗികമായി സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ ഈ കുട്ടികളെ ക്ലാസ്സുകളിൽ ഇരുത്തി പഠിപ്പിച്ച വിവിധ ക്ലാസുകളിലേക്ക് പ്രവേശനത്തിന് യോഗ്യരാക്കുകയായിരുന്നു. 20-5- 1963 മൊയ്തീൻ വളയം കോട്ടമ്മൽ എന്ന കുട്ടിക്ക് ആദ്യം പ്രവേശനം നൽകിയത്. ശ്രീമതി പി ദേവിയായിരുന്നു അന്നത്തെ പ്രധാന അധ്യാപിക. അവർ 9-12- 63 രാജിവെച്ച ഒഴിവിലാണ് മാനേജർ കൂടിയായിരുന്ന ഈ .എൻ .വാസുദേവൻ നായർ പ്രധാന അധ്യാപകനായി ചുമതലയേൽക്കുന്നത്. തദ്ദേശീയരുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥാപനം ആണ് എന്നും ആതിഥ്യമരുളുന്നത്
 
ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറൻപ്,അരയൻകോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071816" എന്ന താളിൽനിന്ന് ശേഖരിച്ചത്