"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്കൂൾ പത്തപ്പിരിയം (മൂലരൂപം കാണുക)
11:52, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 124: | വരി 124: | ||
പഠനാനുഭവങ്ങള്‍ നല്കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. | പഠനാനുഭവങ്ങള്‍ നല്കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. | ||
ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു. | ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു. | ||
ക്ലാസ് സഭയുടെ ഭാഗമായി ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, സാംസ്കാരികം, സാങ്കേതികം, തുടങ്ങിയ മന്ത്രിമാര്‍ ചുമതലയേറ്റു. സ്കൂള്‍ അച്ചടക്കം നിലനിറുത്തുന്നതില്‍ സ്കൂള്‍ പോലീസ് അംഗങ്ങള്‍ നിതാന്ത ജാഗ്രത കാണിക്കുന്നു. | |||
ഒരു സബ് ഇന്‍സ്പെക്ടര്‍, മൂന്ന് എ. എസ്. ഐ മാര്‍, 21 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങിയതാണ് 'കുട്ടി പോലീസ്''. | |||
രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൈകീട്ട് കുട്ടികള്‍ ചിട്ടയോടെ ലൈന്‍ ക്രമീകരിച്ച് പോകുന്നതിനും പോലീസ് കേഡറ്റുകള്‍ നേതൃത്വം നല്കുന്നു. | |||
വിംഗില്‍ 18 പുരുഷ പോലീസും 7 പെണ് പോലീസും ഉണ്ട്. | |||
അംഗങ്ങള്‍ തിരിച്ചറിയല്‍ ബാഡ്ജ്, പ്രത്യേക ഓവര്‍കോട്ട് എന്നിവ ഡ്യൂട്ടി സമയത്ത് ധരിക്കുന്നു. | |||
വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്, മഞ്ചേരി - നിലമ്പൂര്‍ സംസ്ഥാന പാത മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതും പോലീസ് കേഡറ്റുകളാണ്. | |||
നിയമസഭ, പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ കുട്ടികള്‍ക്ക് അനുഭവേദ്യമാക്കുന്നതിന് നടപ്പാക്കിയ പരിപാടിയാണ് ' സ്കൂള്‍ പാര്‍ലമെന്റ് ' സമ്മേളനം. | |||
.ഗ്രാമപഞ്ചായത്ത് ഭരണസമിതി, BRC അധികൃതര്‍, PTA, എന്നിവരുടെ സാന്നിധ്യത്തിലാണ് [Visiter's Gallery] സമ്മേളനം നടത്തിയത്. | |||
.ഓരോ ക്ലാസുകളില്‍ വകുപ്പുകളുടെ പ്രഖ്യാപനരേഖ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷം കുട്ടികള്‍ പ്രാഥമിക ചോദ്യങ്ങള്‍ തയ്യാറാക്കുകയും ക്ലാസധ്യാപകന്റെ മേല്‍നോട്ടത്തില്‍ ക്രമീകരിക്കുകയും ചെയ്തു. | |||
സ്പീക്കര്‍ക്ക് നല്കിയ ചോദ്യങ്ങള്‍ വകുപ്പുകള്‍ക്ക് നല്‍കുകയും അടിയന്തിര മന്ത്രിസഭ ചേര്‍ന്ന് ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. | |||
സുഗമമായ സമ്മേളനത്തിന്നായി ഓരോവകുപ്പിനും ഒരധ്യാപകന്റെ മേല്‍നോട്ടം നല്കി. | |||
പ്രസിഡന്റിന്റെ നയപ്രഖ്യാപനം, ബജറ്റവതരണം, ചോദ്യോത്തരം, ശൂന്യവേള എന്നിവ അടങ്ങിയതായിരുന്നു സമ്മേളനം | |||
കുട്ടികള്‍ 'വാക്കൗട്ട് ' പോലും ചടുലമായി അവതരിപ്പിച്ചു | |||
ശൂന്യവേള കുട്ടികള്‍ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു. | |||
സ്പീക്കര്‍,പ്രധാനമന്തി,മന്ത്രിമാര്‍,പ്രതിപക്ഷം,പ്രസ്,സന്ദര്‍ശക ഗ്യാലറി,സെക്രട്ടറി എന്നിവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയിരുന്നു. | |||
സ്കൂള്‍ ഭരണ നടപടി കളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാധാന്യം, ഫണ്ട് വിനിയോഗം, പുതുതായിനടപ്പാക്കുന്ന പദ്ധതികള്‍, പ്രാദേശിക വിഭവ സമാഹരണത്തിലൂടെ വിദ്യാലയത്തിനുണ്ടാകുന്ന വളര്‍ച്ച എന്നിവയെ കുറിച്ച് മുഴുവന്‍ കുട്ടികള്‍ക്കും ധാരണ ഉണ്ടാക്കുന്നതിന്ന് പാര്‍ലമെന്റ്സമ്മേളനം സഹായിച്ചു. | |||
പാര്‍ലമെന്റ്സമ്മേളനം - VCD കാണുക. | |||
രജ്യത്തിന്റ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്. | |||
ദേശീയബോധം,ദേശസ്നേഹം എന്നിവ വളര്ത്തുന്നതിന്നാവശ്യമായപരിപാടികളാണ് നടപ്പാക്കിയത്. | |||
വിദ്യാലയത്തിലെ ബാന്റ്മേള ടീം ആഘോഷത്തിന്ന് കൊഴുപ്പേകി. | |||
ഇന്ത്യയുടെ വലിയ ഭൂപടം സ്കൂള്‍ ഗ്രൗണ്ടില്‍ തീര്‍ത്ത് കുട്ടികള്‍ അതിനകത്ത് നിന്നാണ് ഭൂപടംതീര്ത്തത്. | |||
ഞങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇത് കുട്ടികളില്‍ ഉണ്ടാക്കി. | |||
ദേശഭക്തി ഗാനം , സ്വാതന്ത്ര്യ ഗീതമത്സരം , പ്രസംഗമത്സരം , പോസ്റ്റര്‍ രചന , ക്ലാസ് തല ക്വിസ് , ചുമര് പത്രിക എന്നിവക്ക് പുറമെ മെഗാ സ്റ്റേജ് ക്വിസ് മത്സരവും നടത്തി. | |||
മുഴുവന്‍ കട്ടികള്‍ക്കും 200ലധികം രക്ഷിതാക്കള്‍ക്കും പായസ വിതരണം നടത്തി. | |||
ദേശിയആഘോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിന്നായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. | |||
കുട്ടികള്‍ തീര്‍ത്ത പൂക്കളങ്ങളിലെ പൂക്കള്‍ തമ്മിലുള്ളയോജിപ്പ് തങ്ങള്‍ക്കിടയിലും വേണമെന്ന തിരിച്ചറിവാണ് ഓണാഘോഷത്തിലൂടെ നേടിയത്. | |||
ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' കൂടുതല്‍ ആകര്‍ഷകമായി. | |||
മെതിയടി , മെയ്യാഭരണങ്ങള്‍ , കിരീടം , ഓലക്കുട ഏന്നിവ അണിഞ്ഞാണ് 10 കുട്ടികള്‍ അങ്കത്തിന്നിറങ്ങിയത്. | |||
മാവേലിമാര്‍ സമീപ വീടുകള്‍ സന്ദര്‍ശിച്ച് ഓണാശംസകള്കൈമാറി. | |||
ഓണപൂക്കളം , ഓണക്കളികള്‍ ,എന്നീ മത്സരങ്ങളും നടത്തി. | |||
വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാക്കി. | |||
CLUB പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വ്യത്യസതമായ വൈജ്ഞാനിക അനുഭവങ്ങള്‍ ഒരുക്കുന്നു | |||
വിദ്യാരംഗം,ഗണിത,ശാസ്ത്ര,പരിസ്ഥിതി,സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ് CLUBകള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു | |||
വായനയില്‍ താല്പര്യമുണര്ത്തുന്നതിന്ന് സ്ക്കൂളിലെ6000 ലൈബ്രററി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി. | |||
സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി. | |||
ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്കി. |