പി ടി എം എച്ച് എസ്, തൃക്കടീരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന്‌ എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു.

ഇന്ന് 34 ഡിവിഷനുകൾ പൂർണ്ണമായും കേൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് IT വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് തുടങ്ങി. ഇന്ന് 2 ലാബുകളിലായി കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു. High Tech വിദ്യാഭ്യാസ പദ്ധതി വന്നപ്പോൾ മുഴുവൻ ക്ലാസ്സ് റൂമുകളും LAN -  net connectivity യിലൂടെ High tech ആക്കി.

2007 ജൂൺ മുതൽ School bus സൗകര്യം ഏർപ്പെടുത്തി. ഇന്ന് 4 ബസ്സുകൾ പത്തംകുളം,പാവുക്കോണം, മാവുണ്ടിരിക്കടവ്, കിഴൂർ, പനമണ്ണ, ആറ്റശ്ശേരി, പൊട്ടച്ചിറ ,തൂത, മാങ്ങോട് തുടങ്ങി വിവിധ പ്രദേശങ്ങളിലായി വിദ്യാർത്ഥികൾക്ക് ബസ്സ് സൗകര്യം ചെയ്തു വരുന്നു.

പ്രധാന പാതയിൽ നിന്നും സ്കൂളിലെത്തിച്ചേരാൻ വീതിയേറിയ കോൺക്രീറ്റ് റോഡ് ഉണ്ട്.

ചുറ്റുമതിലോടു കൂടിയ വിശാലമായ കളിസ്ഥലം,

സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാല, സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,

കുടിവെള്ള സൗകര്യം എന്നിവ എടുത്തു പറയേണ്ടതാണ്.