പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
നിലാവ്

പോക്കുവെയിൽ മാഞ്ഞു...
രാവിന്റെ മാറിൽ താരങ്ങളില്ല നിലാവുമില്ല..
ജീവിതം തേടി മണൽക്കാട്ടിലെത്തി..
ആയിരങ്ങൾക്കൊപ്പമന്ന് ഞാനും..

അകലെ എൻ ചെറു വീട്ടിൽ ഓടി കളിക്കുന്ന പൈതങ്ങളെ ഓർത്തു വിങ്ങിടുന്നു..
ലോകമെല്ലാം കാർന്നു തിന്നും കോറോണയെന്നോമന പേരുള്ളദൃശ്യ ജീവി..
ഇന്നെന്റെ രക്തത്തിലും അവൻ സാന്നിധ്യമാകുന്നു, ഞാനോ ഏകനായി..
എന്നെ മരണം വിളിച്ചീടിൽ ശൂന്യമായിടും പ്രിയരുടെ ജീവിതങ്ങൾ..
 
എന്നിൽ ക്ഷണമില്ലാതെത്തിയെൻ അതിഥിയേ, ദയയോടെ നീ എന്നെ അകന്നിടാമോ..
ഒരു വട്ടം കൂടി എൻ ജീവൻ ശ്വസിക്കണം എൻ ജന്മനാടിന്റെ ജീവ വായു..
കാത്തിരിക്കുന്നു ഞാൻ ഏറെ പ്രതീക്ഷയോടെന്നിളം പൈതങ്ങളെ കാണുവാൻ..
ഇനി എന്റെ എന്റെ വാനിൽ നിലാവായ് ഉദിച്ചിടും ജീവനുള്ള നാളെയുടെ ശുഭ ദിനങ്ങൾ..

 

ആൻസി
9 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത