പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ബാബു ഷിഹാബ് സാറിനും സൂര്യ രവി ടീച്ചർക്കുമാണ് എസ് .പി.സി യുടെ ചുമതല. കൃത്യമായി എഴുത്തു പരീക്ഷ നടത്തിയും കായിക പരീക്ഷകൾ നടത്തിയുമാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. കൃത്യമായി മാർച്ച് പാസ്റ്റ് നടത്തുകയും അങ്ങനെ യോഗ്യരായവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
പാസ് ഔട്ട് പരേഡ് 2022
പി.കെ എം .എം .ഹയർ സെക്കണ്ടറി സ്കൂളിൽ 2019-21 വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള പാസ്സിംഗ് ഔട്ട് പരേഡ് മാർച്ച് 5 തീയതി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷൻ എസ് .എച്ച്. ഒ ശ്രീ. എം.കെ ഷാജി സാർ സല്യൂട്ട് സ്വീകരിച്ചു. മാനേജർ ബഷീർ എടരിക്കോട്, എച്ച് എം. എം.ജി. ഗൗരി ടീച്ചർ, ഡെപ്യൂട്ടി എച്ച്. എം. ബഷീർ സാർ , ക്ലസ്റ്റർ കോർഡിനേറ്റർ പ്രമോദ് വാഴങ്കര , പി.ആർ.ഒ. കെ.പി നാസർ, സ്റ്റാഫ് സെക്രട്ടറി പത്മരാജ് , എസ്.ആർ.ജി. കൺവീനർ കെ. ലീന തുടങ്ങിയവർ സംബന്ധിച്ചു.
ഡി.ഐ മാരായ . ശ്രീ. ജബ്ബാർ , വീണ , സി പി.ഒ മാരായ പി.പി. ബാബു ഷിഹാബ്, സൂര്യ രവി പരേഡ് കമാൻഡർ മാസ്റ്റർ .എസ്. ബൂവൻ, സെക്കൻഡ് ഇൻ കമാൻഡർ കുമാരി കെ. റിൻഷിദ, പ്ലറ്റൂൺ കമാൻഡർമാരായ മാസ്റ്റർ മുഹമ്മദ് മാസും ബിൻ മൻസൂർ , കുമാരി കെ.കൻമയ ശ്രീ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടന്നത് .48 കാഡറ്റുകളാണ് പാസ്റ്റിംഗ് ഔട്ട് പരേഡ് കഴിഞ്ഞിറങ്ങിയത്