പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും വികസനവും
പരിസ്ഥിതിയും വികസനവും
വർത്തമാനകാല സമൂഹത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതിയും വികസനവും. സർവ്വചരാചരങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ് ഈ ഭൂമി.കാടുകൾ വെട്ടിയും കുന്നിടിച്ചും കുളങ്ങളും പാടങ്ങളും നികത്തിയും മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത സമാനതകളില്ലാത്തതാണ്. പല സസ്യജന്തുജാലങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. മനുഷ്യന്റെ ആർത്തിയും വിവേകമില്ലായ്‌മയും പ്രകൃതിയെ താളം തെറ്റിച്ചു. ഇതിന്റെ അനന്തരഫലങ്ങൾ കൊടുങ്കാറ്റായും വെള്ളപ്പൊക്കമായും കൊടും ചൂടായും കൊടും വരൾച്ചയായും പല പല രോഗങ്ങളായും മനുഷ്യനെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. കാരണം കാടും മേടും കുന്നും കുളവും എല്ലാം നശിപ്പിച്ചിട്ട് മനുഷ്യന് മാത്രം നിലനിൽക്കാൻ സാധ്യമല്ല. വികസനം അനിവാര്യമാണ്. ഇല്ലെങ്കിൽ അത് നാളെ നമ്മളെയും വരും തലമുറയെയും ബാധിക്കും. "കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന പൂർവ്വികരുടെ മൊഴി നാം മനസിലാക്കണം. പരിസ്ഥിതി മലിനമാക്കുന്നതിൽ നിന്നും നാം പിൻമാറുക എന്നതാണ് ഇതിന് പരിഹാരം. "എല്ലാവർക്കും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്. അത്യാഗ്രഹത്തിനുള്ളത് ഇല്ല" എന്ന ഗാന്ധി വചനം ഓർക്കുക.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം