പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തിരിച്ചറിവിലേക്കുള്ള വഴി

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിലേക്കുള്ള വഴി

ഭീതിയിൽ അകപ്പെട്ട മനുഷ്യൻ .... ഈ ഭീതിക്ക് കാരണവും മനുഷ്യർ തന്നെയാണ്. ഇന്നത്തെ ഈ അവസ്ഥ വളരെ ദയനീയമാണ്. ഇപ്പോൾ കൂട്ടിലടക്കപ്പെട്ട കിളികളെപ്പോലെയാണ് നമ്മൾ. എല്ലാ മതവിഭാഗങ്ങളും ഇന്ന് ഒന്നായിത്തീർന്നിരിക്കുന്നു.

കാൽ ഉണ്ടായിട്ടും നടക്കാതെ റോഡും, എണ്ണമറ്റ വാഹനങ്ങളും ഉണ്ടാക്കി പുഴകളും തോടുകളും എല്ലാം മാലിന്യം കൊണ്ട് നിറച്ചിരിക്കുന്നു. ഇങ്ങനെ തുടരുന്ന മനുഷ്യൻറെ മഹാ ക്രൂരതകൾ. ഇത്രയും ക്രൂരതകൾ ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യൻ ഇത്തിരിപ്പോന്ന വൈറസിനെ ഇന്ന് ഭയക്കുന്നു. ഒരുപാടു പേരുടെ ജീവനുകൾ കൊറോണ വൈറസ് കാരണം നഷ്ടമായിട്ടുണ്ട്.

അന്തരീക്ഷം മലിനമായ സമയത്ത് മനുഷ്യർ അത് ശ്വസിക്കുകയും ഇപ്പോൾ അന്തരീക്ഷം ശുദ്ധമായ സമയത്ത് മനുഷ്യർ അത് ശ്വസിക്കാൻ കഴിയാതെ മുഖത്ത് മുഖാവരണം ധരിച്ച് നടക്കേണ്ടി വരുന്നു. ഇനിയെങ്കിലും മനുഷ്യൻ തിരിച്ചറിവിലെത്തുമോ ?.....

സ്നേഹ പ്രകാശ്
5 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം