ഉള്ളടക്കത്തിലേക്ക് പോവുക

പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന പ്രവർത്തനങ്ങൾ.

വെള്ളിക്കുളങ്ങര പ്രസന്റേഷൻ ഗേൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ പ്രധാന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

2018 മുതൽ ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്നു. IT ക്ലബ്ബിൽ 40 അംഗങ്ങൾ പത്താംക്ളാസിലും 39 അംഗങ്ങൾ ഒമ്പതാംക്ളാസിലും 41അംഗങ്ങൾ എട്ടാംക്ളാസിലും സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നുവരുന്നു. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും, ലാബ് നന്നായി കൈകാര്യം ചെയ്യാൻ മറ്റു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും കൈറ്റ്സ് അംഗങ്ങളാണ്. പ്രിലിമിനറി ക്യാമ്പും സ്ക്കുൾ ക്യാമ്പും എക്സ്പെർട്ട് ക്ലാസും ഉൾപ്പെടെ ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമ്മാണം ,മലയാളം കമ്പ്യൂട്ടിങ് , മീഡിയ & ഡോക്യുമെന്റേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഡിജിറ്റൽ മാഗസിൻ നിർമ്മാണം, തുടങ്ങിയവയിൽ 36ക്ലാസ് ഈ വർഷം നടന്നു.

ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ,ഹാർഡ്‌വെയർ എക്സിബിഷൻ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,സ്കൂൾ ഐടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പിടിഎ,എം പി ടി എ അംഗങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. [[

പ്രമാണം:23040littlekites
10thpcghs

]]

വിവരസാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പരിഗണിച്ച് കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താംക്ളാസ് വിദ്യാർഥികൾക്ക് ഏകജാലക രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് നടത്തി. 'ഇന്റർനെറ്റിലെ ചതിക്കുഴികൾ' എന്ന വിഷയത്തെക്കുറിച്ച് ഒരു വെബ്ബിനാറും സംഘടിപ്പിച്ചു. ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റിൽ ലോകത്ത് കുട്ടികൾക്ക് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്നറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കാനും സഹായിക്കുന്ന 'സൈബർ സേഫ്ററി യുടെ ക്ലാസുകൾ കഴിഞ്ഞവർഷം കുട്ടികൾക്ക് നൽകി.വിദ്യാർഥികളിലേക്ക് ഈ സന്ദേശം എത്തിക്കുവാനും ക്ലാസ് അധ്യാപകരെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുവാനും അവരവരുടെ ക്ലാസുകളിൽ പരിശീലനം നൽകാൻ സഹായിക്കുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു.

കൊടകര ജി എ൯.ബിഎച്ച്. എസിൽ വച്ചു നടന്ന സബ് ജില്ലാക്യാമ്പിൽ ആനിമേഷൻ,പ്രോഗ്രാമിംഗ്, എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. വിദ്യാർഥികൾ എഴുത്തു ശേഖരങ്ങൾ ചേർത്ത് "ഇലപച്ച"എന്നൊരു ഡിജിറ്റൽമാഗസിൻ തയ്യാറാക്കി.ഫ്രീ സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങളും നടത്തി. കുട്ടികൾ സ്ക്രാച്ചിലും ടുപ്പി ട്യൂബ് ഡസ്കിലും ഓപ്പൺടുൺസിലും തയ്യാറാക്കിയ ആനിമേഷൻസ് യൂട്യൂബിലൂടെ പ്രദർശിപ്പിച്ചു.

സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടി 2019 മുതൽ തുടർന്നു വരുന്നു,ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പിടിഎയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. സ്കൂൾതലത്തിൽ സെപ്റ്റംബർ 27 ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും ഇൻസ്റ്റാൾ ഫെസ്റ്റും ലാബ് സന്ദർശനവും സംഘടിപ്പിച്ചു. സ്കൂളിലെ ഓരോ ദിനാചരണങ്ങളും ഭംഗിയായി ഡോക്യുമെന്റ് ചെയ്യുന്നതിനായി കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് സംഘടിപ്പിച്ചു.ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ എഡിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കാനും ഡോക്യുമെന്ററി ആയി പ്രദർശിപ്പിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധിച്ചു വരുന്നു. കുട്ടി റേഡിയോയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പത്താംക്ളാസിലെ 112 കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നടത്തി.

ഡിജിറ്റൽ ലൈബ്രറി, ക്ലാസ് ലൈബ്രറി എന്നിവയുടെ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെയുണ്ട്.കൊടകര സഹൃദയ കോളേജിലേക്കും ചാലക്കുടി അഗ്രോണമിക്ക് റിസർച്ച് സ്റ്റേഷനിലേക്കും ഇൻഡസ്ട്രിയൽ വിസിറ്റുകൾ നടത്തി.40 കുട്ടികളും 4 ടീച്ചേഴ്സും അടങ്ങുന്ന ടീം അവിടെ എത്തി ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ് എന്നീ ലാബുകൾ സന്ദർശിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്,3D പ്രിന്റിംഗ് എന്നിവ മനസ്സിലാക്കുകയും ചില പ്രവർത്തനങ്ങൾ സ്വയം ചെയ്തു നോക്കുകയും ചെയ്തു. റിസർച്ച് സ്റ്റേഷനിലെ വെതർ ഫോർകാസ്റ്റിംഗ് ചെയ്യുന്ന വിധം കണ്ടു മനസ്സിലാക്കി. വിസിറ്റിനെ കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഐടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിലും ക്ലാസ്സുകളിലും എല്ലാ അംഗങ്ങളും മുടങ്ങാതെ പങ്കെടുക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ.

1യൂണിറ്റ് തല പരിശീലനങ്ങൾ

2ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം

3വിദഗ്ധരുടെ ക്ലാസുകൾ , സ്കൂൾ ക്യാമ്പുകൾ

4അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം സ്ക്രാച്ച്

ഇലക്ട്രോണിക്സ് ആർ ഡിനോ കിറ്റുപയോഗിച്ചുള്ള പ്രവർത്തനങ്ങൾ

5ഡിജിറ്റൽ മാഗസിൻ നിർമ്മാണം

6ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ

7ഹാർഡ്‌വെയർ എക്സിബിഷൻ

8സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

9സ്കൂൾ ഐടി മേള

10കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ ,സെമിനാറുകൾ

11 ഏകജാലക രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്

12വെബിനാറുകൾ റോബോട്ടിക്സ് ക്ലാസുകൾ

13 ഡിജിറ്റൽ മാഗസിൻ ,അനിമേഷൻ പ്രദർശനം

14ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

15ഇൻസ്റ്റോൾ ഫെസ്റ്റ്, ലാബ് സന്ദർശനം

16ക്യാമറ ട്രെയിനിങ്

17ലൈബ്രറി പ്രവർത്തനങ്ങൾ

18ഇൻഡസ്ട്രിയൽ വിസിറ്റ്

19ഡോക്യുമെന്ററി തയ്യാറാക്കൽ

20കുട്ടി റേഡിയോ

1യൂണിറ്റ് തല പരിശീലനങ്ങൾ

2ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം