പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ് മേരീസ് ജി എച് എസ് ചൊവന്നൂർ 2019-2020
യോഗ ദിനം
|
-
യോഗ
-
യോഗ
-
യോഗ
-
യോഗ
"വിദ്യാർത്ഥികളുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ജൂൺ21ന് യോഗാദിനം ആചരിച്ചു.ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുുട്ടികൾ ഉൾക്കൊളളുന്ന ക്ലാസ്സുകൾ നടത്തി.വിദ്യാലയത്തിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ ക്ലാസ്സുകൾ നടത്തി. സൂര്യനമസ്കാരവും ലളിതമായ യോഗാസനകളുംകുുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തു. വ്യക്തിയുടെ ശാരീരികവും മാനസികവുമായ സുസ്ഥിതി നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കറിച്ച് അധ്യാപകർ വ്യക്തമാക്കി ."
CLUBS
|
-
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
-
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം
-
ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം
-
സോഷ്യൽ ക്ലബ്ബ് ഉദ്ഘാടനം
-
വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം
ചൊവ്വന്നൂർ സെൻ്റ മേരീസ് സ്കൂളിൽ 6/6/2019ക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡൻ്റ സർ.വേണുഗോപാൽ നിർവഹിച്ചു.ക്ലബ്ബുകളുടെ പ്രസിഡൻ്റമാരും തിരിതെളിയിച്ചു.ക്ലബ്ബ് ലീഡർമാരൂടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കൂന്നത് പതിവാണ്. സാമൂഹ്യം,സയൻസ്,ഗണിതം,ഹെൽത്ത്ക്ലബ്ബ്,ഇക്കോക്ലബ്ബ് അങ്ങനെ വിവിധ ക്ലബ്ബുകളാണുള്ളത്.സാമൂഹികമായിട്ടുളള അറിവ് വർദ്ധിപ്പിക്കുന്നതിനും,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും,ഇത്തരം ക്ലബ്ബുകളിലൂടെ അറിവ് വർദ്ധിപ്പിക്കുന്നു.ഹെൽത്ത് ക്ലബ്ബിലൂടെ ആരോഗ്യം ഉറപ്പുവരുത്താനും അതിൻെ്റ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുന്നു.
INDEPENDENS DAY
|
ആഗസ്റ്റ് 15ന് ആചരിച്ചു.ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻെ്റയും,1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിൻെ്റയും ഓർമ്മക്കായാണ് എല്ലാ വർഷവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം സ്കൂളിൽ ആചരിക്കുന്നത്.അന്നേ ദിവസം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.ഹെട്മിസ്റ്റർ,പി.ടി.എ.പ്രസിഡൻ്റ എന്നിവർ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് പ്രസംഗിച്ചു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസംഗത്തിലൂടെ മനസ്സിലാക്കി തന്നു. അങ്ങനെ ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി....
ONAM CELEBRATION
|
സെപ്റ്റംബർ 2നാണ് ഞങ്ങളുടെ സ്കൂളിൽ ഓണം ആഘോഷിച്ചത്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻെ്റയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം.പല വർണവസ്ത്രങ്ങളണിഞ്ഞൊരുങ്ങിയാണ് എല്ലാവരും വന്നത്.ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പൂക്കളം.അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്കൂളിൽ എല്ലാ ഗ്രൂപ്പിലെ ലീഡേർസും മറ്റ് അംഗങ്ങളും കൂടി ഓണപ്പൂക്കളം ഇട്ടു.വിവിധതരം കറികളും പായസവും കൂടി ഓണസദ്യ ഉണ്ടു. അതിനുശേഷം ഉറിയടി,ഓണപ്പാട്ട്,കസേരകളി തുടങ്ങിയ ഓണക്കളികൾ നടത്തി.അങ്ങനെ ഈ ഓണവും മനോഹരമായി....