പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കിങ്ങിണി പൂച്ചയും തേന്മാവും

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണിപൂച്ചയും തേന്മാവും

എന്റെ വീട്ടിൽ ഒരു കിങ്ങിണി പൂച്ച ഉണ്ട്. എനിക്ക് അവളെ വളരെ ഇഷ്ടമാണ്. അവൾക്കും എന്നെ ഇഷ്ടമാണ്. ഞങ്ങളൊരുമിച്ച് കളിക്കാറുണ്ട്, ഞാൻ അവൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്, അമ്മ എനിക്ക് തരുന്ന പാൽ ആരും കാണാതെ അവൾക്ക് കൊടുക്കാറുണ്ട്. ഒരു ദിവസം എന്റെ അമ്മ നല്ല പഴുത്ത മാങ്ങ മുറിച്ച് ഞങ്ങൾക്ക് കഴിക്കാൻ തന്നു. ഞാൻ മാങ്ങ കഴിച്ച് കൈ കഴുകാൻ പോയി തിരിച്ചു വന്നപ്പോൾ കിങ്ങിണി പൂച്ചയെ കാണുന്നില്ല. ഞാൻ എല്ലായിടത്തും തിരക്കി അവളെ കണ്ടില്ല. ഞാൻ വിഷമിച്ചു പോയി. അങ്ങനെ ഞാൻ പറമ്പിൽ ഇറങ്ങി തിരക്കാൻ തുടങ്ങി. അപ്പോൾ അതാ അവൾ അവിടെ എന്തോ ചെയ്യുന്നു. ഞാൻ പെട്ടെന്ന് അവളുടെ അടുത്ത് ഓടിച്ചെന്ന് നോക്കി. അവൾ അമ്മ കളഞ്ഞ മാങ്ങാണ്ടി മണ്ണിൽ കുഴിച്ചിടുക യാണ്. ഞാൻ അത്ഭുതപ്പെട്ടുപോയി. എന്താ ഈ പൂച്ച കാണിക്കുന്നേ....... ഞാൻ അമ്മയെ ഓടിച്ചെന്ന് വിളിച്ചിട്ട് വന്നു.ആ രംഗം കാണിച്ചു. അപ്പോൾ അമ്മ എന്നോട് പറഞ്ഞു . പണ്ടൊക്കെ അമ്മമാർ കഴിച്ചു ബാക്കി വരുന്ന വിത്തുകൾ കുഴിച്ചിട്ട് പുതിയ മരം ആക്കി മാറ്റുമായിരുന്നു. എന്നാൽ ഇപ്പോഴോ ആർക്കും ഒന്നിനും സമയമില്ല. കഴിക്കുകയും വലിച്ചെറിയുകയും ചെയ്യും. ആ കാലത്തെ ഓർമ്മിപ്പിക്കുകയാണ് നമ്മുടെ കിങ്ങിണി പൂച്ച ചെയ്തത്. അവൾക്ക് കിങ്ങിണി പൂച്ചയുടെ പ്രവർത്തി അതിശയം ഉളവാക്കി. അതിനു ശേഷം കിട്ടുന്ന വിത്തുകളെല്ലാം കിങ്ങിണിപൂച്ച യോടൊപ്പം അവളും കൂടി നടാൻ തുടങ്ങി.........

ലിയ
2 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ