പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/വിപത്തിനെ നേരിടുന്ന ജനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്തിനെ നേരിടുന്ന ജനങ്ങൾ

പണ്ടൊരിക്കൽ ഒരു സ്ഥലത്ത് കുറേ ആളുകൾ ഒരുമിച്ചു താമസിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ദൈവത്തിന്റെ പരീക്ഷണം എന്ന പോലെ അവിടെ ഉള്ള ആളുകൾക്ക് ഒരു രോഗം പിടിപെട്ടു. അത് ഒരു പകർച്ച രോഗമായിരുന്നു. അങ്ങനെയിരിക്കെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വേഗത്തിൽ അത് പടരാൻ തുടങ്ങി. കൈകളിലൂടെയും വായുവിലൂടെയും അത് പടരുമായിരുന്നു . അങ്ങനെ അതിനെ തടയാൻ വേണ്ടി ആ നാട്ടിലെ ജനങ്ങളും ഭര ണാധികാരിയും ഒക്കെ അതിനു വേണ്ടി പരിശ്രെമിക്കാൻ തുടങ്ങി. ഈ രോഗം പിടിപെട്ടയാളെ വേറെ തന്നെ താമസിപ്പിച്ചു. ഈ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളെയും മാറ്റി താമസിപ്പിച്ചു. പിന്നീട് ഈ രോഗം വരാതിരിക്കാനുള്ള ശ്രെമവും തുടങ്ങി. അങ്ങനെ രോഗ പ്രതിരോധത്തിനുള്ള ശ്രെമങ്ങളും ആ നാട്ടിലെ ഭരണാധികാരി നടപ്പിലാക്കി. സാമൂഹിക അകലം പാലിച്ചും മുഖത്തു മാസ്ക് ധരിച്ചും കൈയ്യിൽ ഗ്ലൗസ് ധരിച്ചും രോഗ പ്രതിരോധത്തിനുള്ള ശ്രെമം നടപ്പിലാക്കി. അങ്ങനെ ആ നാട്ടിലെ ജനങ്ങൾ രോഗത്തിനെതിരെ പ്രതിരോധിക്കാൻ തീരുമാനിച്ചു. അങ്ങനെ ആ നാട്ടിലെ രോഗം പൂർണ്ണമായും മാറ്റാൻ ആ നാട്ടിലെ ഭരണാധികാരിക്ക് സാധിച്ചു.

ഫാത്തിമത്തു ഷിയാന എ. കെ .
2 എ പളളിപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ