പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം - മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - മഹത്വം

ഒരിക്കൽ ഒരു രോഗാണു ആരുടെയെങ്കിലും ശരീരത്തിൽ പ്രവേശിക്കണം എന്നു കരുതി യാത്ര തിരിച്ചു. മലകളും പുഴകളും നിറഞ്ഞ ഒരു നാട്ടിൽ അവനെത്തിച്ചേർന്നു.എന്നാൽ എത്ര ശ്രമിച്ചിട്ടും അവന് ഒരു വ്യക്തിയിലും ഒരു വീട്ടിലും കയറാൻ സാധിച്ചില്ല അലഞ്ഞു ക്ഷീണിച്ച രോഗാണു ഒരിടത്തിരുന്ന് ചിന്തിക്കാൻ തുടങ്ങി. "എന്താണ് എനിക്ക് എങ്ങും പ്രവേശിക്കാൻ കഴിയാത്തത്? ഞാൻ തോറ്റു പോയി. എന്താണ് കാരണം? അപ്പോൾ അങ്ങകലെ ഒരു അനൗൺസ്മെൻറ് കേട്ടു." പ്രീയമുള്ളവരെ ഇപ്പോൾ നമ്മുടെ ഓരോ വീടും പ്രിയപ്പെട്ടവരും നാടും രോഗമില്ലാത്തതാകാൻ പ്രാപ്തിയായിരിക്കുന്നു. വ്യക്തി ശുചിത്വം പാലിച്ചതോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് വീടും നാടും ശുചിത്വമുള്ളതാക്കി. രോഗാണുക്കളെ എതിർക്കാൻ ശക്തിയുള്ളവരായി.തുടർന്നും ശുചിത്വം പാലിക്കുക: രോഗാണുക്കളിൽ നിന്ന് രക്ഷപ്പെടുക ."
രോഗാണുവിന് അപ്പോഴാണ് കാര്യം മനസ്സിലായത്.ഇനി രക്ഷയില്ല! അവൻപോകാനെഴുന്നേറ്റു. ശുചിത്വമില്ലാത്ത ഏതെങ്കിലും നാട്ടിൽ പോകാം. മടങ്ങിപ്പോകുമ്പോൾ അങ്ങകലെ രോഗാണു തന്റെ കാതിൽ ഇങ്ങനെ കേട്ടു " ശുചിത്വമാണ് ഞങ്ങളുടെ പ്രതിരോധം"


ജോബ്സൺ വി ജോബിൻ
2 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ