ചിന്നുവിന്റെയും മിന്നുവിന്റെയും താക്കോൽ
സുന്ദരമായ ആകാശവും മനോഹരമായ പുൽമേടുകളും അരുവികളും മലകളും നിറഞ്ഞ ഗ്രാമം. ഈ ഗ്രാമത്തിലായിരുന്നു മിന്നു മോളുടെ മനോഹരമായ കൊച്ചു വീട്. ആ വീട്ടിൽ മിന്നുവിന്റെ സ്നേഹമുള്ള മാതാപിതാക്കളും കുഞ്ഞനുജത്തിയുമായിരുന്നു താമസിച്ചിരുന്നത്. ഒരു സാധാരണ ദരിദ്രകുടുംബം ആയിരുന്നു അത്. എന്നാലും ആ വീട്ടിലെ കരുതലും സ്നേഹവും ആ ഗ്രാമത്തെക്കാളേറെ സൗന്ദര്യം ആ വീടിന് നൽകി. പാടത്തും മറ്റും വിയർപ്പൊഴുക്കി പണിയെടുത്തിരുന്ന് കിട്ടുന്ന തുശ്ചമായ കാശു കൊണ്ടായിരുന്നു മാതാപിതാക്കൾ അവരെ വളർത്തിയും പഠിപ്പിച്ചിരുന്നതും. മക്കളെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളായിരുന്നു അവരെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. പഠിക്കാൻ മിടുക്കരായിരുന്ന അവർ അച്ഛനമ്മമാരുടെ സ്വപ്നങ്ങൾക്കൊത്ത് പഠിച്ച് വളർന്ന് മിന്നു ഒരു നേഴ്സും ചിന്നു ഒരു എൻജിനീയറും ആയി.അവർ സാമ്പത്തികമായി വളർന്നെങ്കിലും മാതാപിതാക്കളെ മറക്കാതെ അവരെ നന്നായി നോക്കിയിരുന്നു. ജോലി തിരക്കേറിയ ജീവിതത്തിനിടയിലും പള്ളിയിൽ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും അവർ മുടക്കം വരുത്തിയില്ല. പ്രാർത്ഥനയിലൂടെ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ അച്ഛനമ്മമാർ അവരെ പഠിപ്പിച്ചിരുന്നു. അതേ ആ പ്രാർത്ഥനയായിരുന്നു അവരുടെ ജീവിതത്തിന്റെ താക്കോൽ.
|