നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഞങ്ങളുടെ ഗ്രന്ഥശാല

Library23
Library 16

നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.
ലൈബ്രേറിയൻ പി.വി.റോയ്

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

വായനാദിനാഘോഷം
ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവി‍ഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വി‍ഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ; 1.ഒരു പുസ്തകം സ്കൂളിന് 2.ക്ലാസ്സ് ലൈബ്രറി 3.ബുക്ക് റിവ്യു 4.ലൈബ്രറി ശാക്തീകരണം 5.ക്ലാസ്സ് മത്സരം 6.റീഡിങ്ങ് കോർണർ 7. പ്രശ്നോത്തരി 8.ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ 9.വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കൽ കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി.

വിക്കി പ്രവർത്തനങ്ങൾ

വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായർ രചിച്ച വാസനാവികൃതി എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു.

പുസ്തകങ്ങളുടെ വിവരങ്ങൾ

നമ്പർ ബുക്ക് നമ്പർ പുസതകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ ഭാഷ ഇനം പ്രസാധകൻ പ്രസിദ്ധീകൃത വർഷം വില ഐ.സ്.ബി.എൻ
1 0001 കയർ ടെസ്റ്റ് മലയാളം നോവൽ പൂർണ്ണ 1995 34 രൂപ 45289
2
3
4
5
6
7
8
9