നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി *പ്രതിരോധത്തിന്റ പടയാളികൾ *

രോഗപ്രതിരോധശേഷി - *പ്രതിരോധത്തിന്റ പടയാളികൾ *
  രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്  രോഗം വരാതെ നോക്കുന്നതാ ണ് എന്ന പ്രയോഗം നമ്മുക്കെല്ലാം  പരിചിതമാണല്ലോ. നമ്മുടെ ശരീരം ഒരു രോഗപ്രതിരോധശാലയാണ് . ജീവ കോശങ്ങളിലെ  ഓരോ പരമാണുവിലും ആയിരക്കണക്കിന്  സൂക്ഷ്മജീവികൾ  പ്രതിരോധത്തിന്റെ  പടച്ചട്ടയണിഞ്ഞു കാവൽക്കാരായി നിൽപ്പുണ്ട്. ഈ സുരക്ഷാകവചം ഭേദിച്ച്  അതിക്രമിച്ചുകയറുന്ന  ഓരോ രോഗാണുവും  നമുക്ക് നാശം വിതയ് ക്കുന്നവരായി മാറുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്പ്പാണ്  'രോഗ പ്രതിരോധം ' എന്ന് വിശേഷിപ്പിക്കുന്നത്. 


                               ജീവകങ്ങളും,   ധാതുക്കളും  ,  നാരുകളുമടങ്ങിയ ഭക്ഷണം നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു . ഇതിന്റെ അഭാവമാണല്ലോ അപര്യാപ്‌തതരോഗങ്ങൾ .  എന്നാൽ പ്രതിരോധസംവിധാനങ്ങെല്ലാം  തകർത്ത്  രോഗാണുക്കൾ  ഉള്ളിൽ പ്രവേശിച്ചു  കഴിഞ്ഞാൽ പിന്നെ ഈ ആഹാരക്രമം  അവയെ  തുരത്താൻ മതിയാവില്ല. രോഗാണു  പ്രവേശനം തടയാനും, ശരീരത്തിനകത്തു  പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവാണ് പ്രതിരോധശേഷി. ത്വക്ക്, ഉമിനീർ, കണ്ണുനീർ, രക്‌തം, ലിംഫ്, ശ്ലേഷ്മം  തുടങ്ങിയവയൊക്കെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളയി  പ്രവർത്തിക്കുന്നു. രക്‌തത്തിലെ  ശ്വേതരക്താണുക്കളിലെ ലിംഫോസൈറ്റാണ്  ഇതിൽ പ്രധാനം. രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞു നശിപ്പിക്കുന്നതിൽ സിദ്ധിയുള്ളവരാണിവർ.  മുറിവുണ്ടാകുന്ന  ഭാഗം വിങ്ങുന്നതും , രക്തം കട്ടപിടിക്കുന്നതും, പനിയുമെല്ലാം നമ്മുടെ   ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തിൽ ചിലതുമാത്രം. 
                   രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധ പ്രവർത്തങ്ങൾക്ക് കാലതാമസം  സംഭവിച്ചാൽ രോഗാണുക്കൾ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നു. ഇത്തരം  സന്ദർഭം  സംജാതമാക്കി   വെയ്ക്കാനുള്ള കൃത്രിമ  മാർഗമാണ് പ്രതിരോധവത്ക്കരണം. ഇതിനായി നാമുപയോഗിക്കുന്ന വസ്തുക്കളാണ്  ആന്റിബയോട്ടിക്കുകളും വാക്സിനുകളും. ബാക്റ്റീരിയ പോലുള്ള സൂക്ഷ്മജീവികൾ ശരീരത്തെ അതിക്രമിച്ചു  രോഗം വരുത്തിയാൽ  അതിനെ പ്രതിരോധിക്കാൻ നമ്മൾ  ആന്റിബയോട്ടിക്കുകൾ കഴിക്കും എന്നാൽ വൈറസുകളാണ്  ആക്രമണകാരികളെങ്കിൽ ആന്റിബയോട്ടിക്കുകൾമതിയാവില്ല.ഇതിനായി ഉപയോഗിക്കുന്ന പ്രതിരോധമരുന്നുകളാണ്  വാക്സിൻ.   വൈറസുകൾക്കെതിരെനൽകുന്ന രോഗാണുക്കളെയോ ജൈവസംയുക്‌തങ്ങളെയോ ആണ്  വാക്‌സിനുകൾ എന്ന് പറയുന്നത്. വാക്‌സിൻ  നൽകുമ്പോൾ ശരീരത്തിന്റെ  പ്രതിരോധ സംവിധാനം  അതിനോട് വേണ്ടരീതിയിൽ പ്രതികരിച്ച് പ്രതിരോധം  തീർക്കും എങ്ങനെയാണു ആ വാക്‌സിനോട്  പ്രതീകരിച്ചതെന്ന കാര്യം ശരീരം ഓർമയിൽ സൂക്ഷിക്കുകയും  പിന്നീടെപ്പോഴെങ്കിലും അത്തരം വൈറസു കൾ ശരീരത്തിൽ കയറിപ്പറ്റിയാൽ നേരെത്തെ അവയെ തുരത്തിയ  ഓർമയിൽ വച്ചു അതേരീതിയിൽ തന്നെ അവയെ തുരത്തുന്നു. 
                 ഇതിനു പിന്നിലെ ശാസ്ത്രിയ തത്വം എന്തെന്നാൽ വാക്‌സിനുകൾ ശരീരത്തിലെ  പ്രതിരോധ പ്രവർത്തനങ്ങളെ  ഉത്തേജിപ്പിക്കുന്ന ആന്റിജനുകളായി  പ്രവർത്തിക്കുന്നു. ഇവക്കെതിരെ  ശരീരത്തിൽ  ആന്റിബോഡികൾ നിർമിക്കപ്പെടുന്ന. ഈ ആന്റിബോഡികൾ നിലനിൽക്കുകയും  ഭാവിയിൽ ഇതേ രോഗത്തിന്  കാരണമായ രോഗാണുക്കളിൽ  നിന്ന്  ശരീരത്തെ  സംരക്ഷിക്കുകയും  ചെയ്യുന്നു. നാം കുട്ടിക്കാലത്ത്  സ്വീകരിച്ച  ഒരോ  പ്രതിരോധ കുത്തിവെയ്പ്പും ഇപ്പോഴും എങ്ങേനെയാണ്  പ്രതീകരിക്കുന്നതെന്നു  ഇപ്പോൾ  മനസിലായില്ലേ? 
         ലോകത്തെ വിറപ്പിച്ച രണ്ടു വൈറസ് രോഗങ്ങൾക്ക്  ഫലപ്രദമായ വാക്‌സിനുകൾ  വികസിപ്പിച്ചവരാണ് എഡ്‌വേഡ്‌ ജെന്നറും ലൂയി  പാസ്റ്ററും. വസൂരിയെന്ന  രോഗത്തിന് കാരണമായ വരിയോള വൈറസിനെയാണ്  ജെന്നർ  വാക്‌സിനേഷൻ  കൊണ്ട് തളച്ചത്. പേപ്പട്ടി  വിഷബാധയ്ക്ക്  കാരണമായ റാബീസ് വൈറസത്തിനെതിരെ ആയിരുന്നു  പാസ്ചറു ടെ  വിജയം. 
            എല്ലാ  വൈറസ്  രോഗങ്ങളും മാരകമല്ലെങ്കിലും ഇപ്പോൾ  ലോകത്തെ  മുഴുവൻ  കാൽകീഴിലാക്കിയിരിക്കുന്ന  വൈറസാണ്  കൊറോണ  എന്ന കോവിഡ് 19.എത്രയെത്ര ആഭ്യന്തര യുദ്ധങ്ങൾക്കും  ലോകമഹായുദ്ധങ്ങൾക്കും മുന്നിൽ പതറാതെ  നിന്ന് പോരാടിയ മനുഷ്യർ  ഇന്ന് കേവലം  ഒരു വൈറസിന്റെ  ആക്രമണത്താൽ വീടിനുള്ളിലായിപ്പോയ  അവസ്ഥ നാം അനുഭവിക്കുകയാണല്ലോ? ഇതിനു ഫലപ്രദമായ ഒരു  പോംവഴി  വാക്‌സിന്റെ  രൂപത്തിൽ  എത്രയും വേഗം ഉടലെടുക്കട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം. 
                    കോവിഡ്19 രോഗവിമുക്‌തിക്കുള്ള plasma ചികിത്സ കേരളത്തിൽ നടപ്പാക്കാനുള്ള പദ്ധതി  ആവിഷ്കരിച്ചു  വരുന്നു. കോവിഡ്  ഭേദമായ വ്യക്‌തിയുടെ രക്‌തത്തിലെ ആന്റിബോഡി  ഗുരുതരാവസ്‌ഥസയിലുള്ള രോഗിക്ക് നല്കുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ മുൻപ്  സൂചിപ്പിച്ചിട്ടുള്ളത് പോലുള്ള പ്രതിരോധവത്ക്കരണത്തിനു ശരീരം സജ്ജമാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന സ്ഥിരമായ ഒരു പ്രതിരോധത്തിനു  വേണ്ടിയാണ്  ലോകം കാത്തുനിൽക്കുന്നത്. രോഗ പ്രതിരോധ ശാസ്ത്രത്തിന്  അതിനു കഴിയട്ടെ. എന്നാലും സർക്കാരിനെ അനുസരിച്ചു സാമൂഹ്യ അകലം പാലിക്കുകയും, അനാവശ്യമായി പുറത്തിറങ്ങാതിനു രിക്കുകയുമൊക്കെ ചെയ്യുന്നതും എല്ലാം ഒരു വിധത്തിൽ രോഗപ്രതിരോധം തന്നെയാണ്. "സൂക്ഷിച്ചാൽ ദുഖിക്കേണ്ട "എന്ന പഴഞ്ചൊല്ല്  മറക്കരുത് 
അർച്ചന ലോറെൻസ്
8 D നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം