നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/നന്ദിനിക്കുട്ടി
നന്ദിനിക്കുട്ടി
കുറുമ്പിയായ ഒരു കുട്ടി ആയിരുന്നു നന്ദിനി. അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാതെ എപ്പോഴും ഓരോ വികൃതിത്തരങ്ങൾ കാണിച്ചു നടക്കുന്നത് ആയിരുന്നു അവളുടെ ശീലം. മറ്റു കുട്ടികളുടെ ശരീരത്തേക്കു ചളി തെറിപ്പിക്കുക ജീവികളെയും ജന്തുക്കളെയും ഉപദ്രവിക്കുക മരങ്ങളും ചെടികളും നശിപ്പിക്കുക എന്നിങ്ങനെ ധാരാളം വികൃതികൾ അവൾ ചൈയ്യുമായിരുന്നു. വൈകുന്നത് വരെ ചെളിയിലും പൊടിയിലും കളിച്ചു കുളിക്കാതെയും കൈകഴുകാതെയും മറ്റും ഭക്ഷണം കഴിച്ചു ഒരിക്കൽ അവൾക്കു കലശലായ വയറുവേദന വന്നു. വൈദ്യരെ കണ്ടപ്പോൾ അദ്ദേഹം കുറെ പച്ചമരുന്നുകൾ ചേർത്ത് മരുന്ന് ഉണ്ടാക്കി കൊടുത്തു . കൂടാതെ വ്യക്തിശുചിത്വം പാലിക്കണമെന്നും പറഞ്ഞു കൊടുത്തു . പ്രകൃതിയെ നശിപ്പിക്കരുതെന്നും ഉപദ്രവിക്കരുതെന്നും മനസ്സിലാക്കി കൊടുത്തു . മനുഷ്യരുടെ നിലനില്പിന് ജീവജാലങ്ങൾ അത്യാവശ്യമാണെന്ന് മനസ്സിലാക്കി അവയെ പരിപാലിക്കണമെന്നും പറഞ്ഞു കൊടുത്തു . അന്ന് മുതൽ നന്ദിനിക്കുട്ടി ഒരു മിടുക്കിക്കുട്ടി ആയി . കൂട്ടുകാരെ നിങ്ങള്ക്ക് ഈ കഥയിൽ നിന്നും എന്ത് മനസ്സിലായി ? "നമുക്ക് കഴിയുന്ന രീതിയിൽ നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ നമ്മൾ പരിശ്രമിക്കണം അല്ലെങ്കിൽ നമ്മുടെ പരിസരം ശുചിത്വം ഇല്ലാതാവുകയും പല മഹാമാരികളും ഉണ്ടാകുകയും ചൈയ്യും"
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |