നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പൊന്തൻ തവളയും പൂമീനും

Schoolwiki സംരംഭത്തിൽ നിന്ന്
പൊന്തൻ തവളയും പൂമീനും
ഒരിക്കൽ പൊന്തൻ തവള കുളത്തിൽ നാവും നീട്ടി ഇരിക്കുക ആയിരുന്നു. അപ്പോഴാണ് പൂമീൻ കൂട്ടുകാരുമൊത് ആ വഴി നീന്തി വന്നത്. പൊന്തൻറെ ഇരുപ്പു കണ്ട് പൂമീൻ ചോദിച്ചു, "ഹും ! രാവിലെ തീറ്റ തേടി പോകാതെ മടിപിടിച്ചു ഇങ്ങനെ ഇരിക്കാൻ നിനക്ക് നാണമില്ലേ " പൂമീൻ തന്നെ കളിയാക്കുന്നത് കണ്ട് പൊന്തന് ദേഷ്യം വന്നു.
എങ്കിലും അടക്കി കൊണ്ട് അവൻ പറഞ്ഞു, "പൂമിനെ... ഞാൻ മടിയനായി വായും പൊളിച്ചു ഇരിക്കുന്നതല്ല.. തീറ്റ തേടി ഇരിക്കുന്നതാണ് ", "ഹ !ഹ !ഹ !. തീറ്റ തേടി ഇരിക്കുന്നതു ഇങ്ങനെ വായും പൊളിച്ചോ? നീ പറയുന്നത് ഞാൻ വിശ്വസിക്കില്ല " പൂമീൻ പൊന്തനെ വീണ്ടും കളിയാക്കി. " നീ കളിയാക്കേണ്ട എന്റെ നാവിനു ഒത്തിരി പ്രത്യേകതകൾ ഉണ്ട്. ഇത് വഴി വരുന്ന പ്രാണികളെ പിടിക്കാനാണ് ഞാൻ നാവും നീട്ടി ഇരിക്കുന്നത്.  പറന്നു വരുമ്പോൾ അവ എന്റെ നാവിൽ ഒട്ടി പിടിച്ചോളും "."ങേ !" പൊന്തൻ പറഞ്ഞത് കേട്ട പൂമീനിനു പേടിയായി.  "അയ്യോ ! ഇനിയും ഇവിടെ നിന്നാൽ ഇവൻ എന്നെയും പിടിച്ചു വിഴുങ്ങിയാലോ? " പൂമീൻ വേഗം ദൂരേക്ക് നീന്തിപ്പോയി. 
കാർമേഘ
5A നവഭാരത് എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ