തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ് . മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത് . പനി , ചുമ , ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ .
പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും . നീണ്ടുനിൽക്കുന്ന പനി , കടുത്ത ചുമ , ജലദോഷം , ക്ഷീണം , ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള ഹെൽത്ത് സെന്ററുമായി ബന്ധപ്പെടേണ്ടതാണ് . നമ്മൾ രോഗികളുമായോ പൊതുയിടങ്ങളിലോ ഇടപഴകിയാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക .
കൊറോണ വൈറസ് - ഭയമല്ല ജാഗ്രതയാണ് വേണ്ടത് ...




ദേവിക വി എസ്
മൂന്നാം ക്ലാസ് തൂവക്കുന്ന് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം