പൂവുകൾ തേടും പൂമ്പാറ്റേ പൂന്തേൻ നുണയും പൂമ്പാറ്റേ വർണ്ണച്ചിറകുകൾ വിടർത്തീല്ലേ കണ്ണിനാനന്ദം നൽകീല്ലേ എന്ത് തെളിച്ചം പൂമ്പാറ്റേ മഴവില്ലാണോ നിന്റമ്മ ഒന്നു തൊടട്ടേ നിൻ ചിറകിൽ നിന്ന് തരാമോ നീ അരികിൽ പൂന്തേനുണ്ണും പൂമ്പാറ്റേ പൂവിൽ മയങ്ങും പൂമ്പാറ്റേ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത