തരുവണത്തെരു യു.പി.എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1ാം ക്ലാസ്സ് മുതൽ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകൾ 3ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാർഥികൾ ഇവിടെ അധ്യയനം ന‍ടത്തുന്നു. 35 അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാൻ എന്നിവ ഉണ്ട്. ഗണിതലാബ്,സയൻസ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി,LCD പ്രൊജക്ടർ തുടങ്ങിയവ സംഭരങ്ങൾ സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മികവാർന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളിൽ നേടിയ പുരസ്കാരങ്ങൾ സ്കൂളിന്റെ യശസ് എന്നും ഉയർത്തുന്നു. ഇത്തരം വിജയങ്ങൾക്കാവിശ്യമായ വിവിധ പരിശീലന പരിപാടികളും ഇവിടെ നടക്കുന്നുണ്ട്. ശതാബ്ദി പിന്നിട്ട ഈ സരസ്വതീക്ഷേത്രം വളരുകയാണ്, ഇരുളിലെ വിളക്കായ് വളർച്ചയുടെയും മാറ്റങ്ങളുടെയും പഠനരീതികളുടെ കർമമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.