തരുവണത്തെരു യു.പി.എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂളാവിൽ നന്ദ്യത്ത് ശങ്കരൻ ഗുരുക്കളായിരുന്നു സ്ഥാപകൻ. തെരുവിൽനിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ൽ സ്കൂൾ സ്ഥിതിചെയ്യുന്ന ചാക്യാർ കണ്ടിപ്പറമ്പിൽ തരുവണത്തെരു ഗേൾസ് എലിമന്റെറിസ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 1960 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടർന്ന് ചാത്തു ഗുരുക്കളുടെ മകൻ ശ്രീ . പി.കെ രാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ൽ ശ്രീ. കെ.കെ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക. ദേശീയതലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ കുമാരൻ മാസ്റ്ററിൽ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോൺഗ്രസ്സിൽ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.