ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ
കഥ കഴിച്ചിടും,
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ വിപത്ത്
ഒഴിഞ്ഞു പോം വരെ.
കൈകൾ നാം സോപ്പ് കൊണ്ട്
ഇടയ്ക്കിടക്ക് കഴുകണം,
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മാസ്ക് കൊണ്ടോ
തൂവാല കൊണ്ടോ
മുഖം മറച്ചു നിൽക്കണം.
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തു ചേർന്ന് നിൽക്കാതെ
വീടിനുള്ളിൽ ശ്രദ്ധയോടെ
മാതൃകയായി നിൽക്കുക.