ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ചില പാരിസ്ഥിതിക ചിന്തകൾ
ചില പാരിസ്ഥിതിക ചിന്തകൾ
കേരളം ഒരു ദിവസം പുറന്തള്ളുന്നത് പത്തായിരം ടൺ മാലിന്യങ്ങളാണ്.ഏതെങ്കിലും രീതിയിൽ സംസ്ക്കരിക്കപ്പെടുന്നത് ഇതിൽ 5000 ടൺ മാലിന്യങ്ങൾ മാത്രം.ശേഷിക്കുന്ന അയ്യായിരത്തോളം ടൺ മാലിന്യങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ്. ഏത് നിമിഷവും പൊട്ടിപുറപ്പെടാവുന്ന പകർച്ചവ്യാധികളുടെ തീക്കൊള്ളികളിലേക്കാണ് കവറിൽ കെട്ടി നാമിങ്ങനെ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത്. മാലിന്യസംസ്കരണമാണ് കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെന്ന് മാറിമാറി വരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യ സംസ്ക്കരണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിലെ ചൂട് ഓരോ വർഷവും 4.5 ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്.മഴ കുറഞ്ഞും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം കൂടിയും ഇത് നമ്മൾ അനുഭവിക്കുകയാണ്. പുതിയ തരം വൈറസുകളും രോഗങ്ങളും കാലാവസ്ഥാമാറ്റത്തിന്റെ തുടർച്ചകളാണ്. ഓഖി ഉണ്ടായപ്പോൾ ശാസ്ത്ര ലോകം ഒരു മുന്നറിയിപ്പ് തന്നതാണ്.അറബിക്കടൽ പഴയ അറബിക്കടലല്ല. ഇനിയും ചുഴലിക്കാറ്റ് ഇടയ്ക്കിടെ ഉണ്ടാകാം.തുടർന്നുണ്ടായ ചുഴലിക്കാറ്റുകൾ കേരളത്തെ സാരമായി ബാധിച്ചില്ലെങ്കിലും നാം കരുതിയിരുന്നേ മതിയാകൂവെന്നതിന്റെ സൂചനയാണ് അറബിക്കടലിൽ അനുദിനം വർദ്ധിക്കുന്ന താപനില. ശരാശരി 30 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് കൂടിക്കൊണ്ടിരിക്കുന്നത്. വൻനഗരങ്ങളിൽ നിന്നും പുറന്തള്ളുന്ന കാർബണിന്റെ അളവ് ചൂട് പിന്നെയും കൂട്ടുന്നു.ഓക്സിജൻ്റെ അളവ് കുറഞ്ഞുവരികയാണ്.അറബിക്കടലിൻ്റെ പല ഭാഗങ്ങളിലും മൃതരേഖകൾ രൂപപ്പെടുകയാണ്.മത്സ്യങ്ങൾ ചത്തുപൊന്തുന്നതിനൊപ്പം ചെറിയ ജീവികളും കടൽ സസ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കുകയാണ്. ആഗോളതാപനവും വൻനഗരങ്ങളിൽ നിന്നുള്ള ഓടജലവും മത്സ്യഫാമുകളിലെ മാലിന്യങ്ങളും സമുദ്രഘടനയുടെ രാസമാറ്റത്തിന് കാരണമാകുകയാണ്.വ്യാവസായിക മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതും നമ്മുടെ തീരങ്ങളിലാണ്. കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളിലും ശുദ്ധജലതടാകങ്ങളിലും ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയാണ്.വായുമലിനീകരണവും അത്യന്തം അപകടകരമായ സ്ഥിതിയിലാണ്.പാരിസ്ഥിതിക ജാഗ്രതയല്ല വീണ്ടെടുപ്പാണ് നമുക്കിനി അനിവാര്യമാകുന്നത്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം