ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2025-26
വിജയത്തിളക്കം
2024-25 വർഷത്തെ SSLC Result പ്രഖ്യാപിച്ചു. ആകെ 494 കുട്ടികളാണ് പരീക്ഷ എഴുതിയത്. 488 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 98.8%. 40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 9 വിഷയത്തിൽ A+ നേടിയവർ 20 ആണ്. 8 വിഷയത്തിൽ A+ നേടിയവർ 13 പേർ.
വിക്ടറി ഡേ
ജൂൺ : 2
ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് , റിസൾട്ട് പ്രഖ്യാപിച്ച അന്നു തന്നെ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് നടത്തി.2025 ജൂൺ 2 ന് DHOHSS പൂക്കരത്തറ യിൽ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്തി. സ്കൂൾ അങ്കണത്തിൽ വർണ്ണ കടലസുകൾ കൊണ്ട് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന്, എല്ലാവർക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന സ്നേഹ സംഗമ മായിരുന്നു ഈ പ്രവേശനോത്സവം.
Principal ബെൻഷ ടീച്ചർ, HM സലാം മാസ്റ്റർ,V. ഹമീദ് മാസ്റ്റർ,PTA പ്രസിഡന്റ്. E. സുലൈമാൻ, vice പ്രസിഡന്റ് നവാസ്EP, വാർഡ് മെമ്പർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിലെ ബാൻഡ് ടീമിന്റെ നേതൃത്വത്തിൽ, little kites, JRC, Scout and guides വിദ്യാർത്ഥികളുടെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. ശേഷം ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് കൊണ്ട് പോയി. അവർക്ക് സ്വീകരണമായി മധുരം വിതരണം ചെയ്യുകയും, എല്ലാവർക്കും ഓരോ പേന സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് PTA കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മിട്ടായി വിതരണവും ഉണ്ടായിരുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ പുതിയൊരു അധ്യയന വർഷം ആശംസിച്ചു കൊണ്ട് ചടങ്ങുകൾ സമാപിച്ചു.
പരിസ്ഥിതി കവിതാലാപന മത്സരം .
പ്രവേശനോത്സവം 2025-26
ലോക പരിസ്ഥിതി ദിനം
ജൂൺ : 5
മലയാള വേദി:
മലയാള വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പരിസ്ഥിതി കവിതാലാപന മത്സരം നടത്തി. കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകൾ അവതരിപ്പിച്ചു. കെ.കെ അഷറഫ് സ്വാഗതം പറഞ്ഞ പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൾ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീലത ടീച്ചർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ് :
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ജൂനിയർ റെഡ് ക്രോസ്:
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC യുടെ നേതൃത്വത്തിൽ "പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. എടപ്പാൾ BRC Trainer Mr -Jiji varghese - ബോധവത്ക്കരണവും, പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നൽകി.
"പാഴ് പുതുക്കം " Upcycle festival എന്ന പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ജിജി സാർ വിശദീകരിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ പി.എ അബ്ദുസലാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ Deputy എച്ച് എം സൈതലവി മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ കൗൺസിലർമാരായ ജുനൈദ ടീച്ചർ, സപ്നടീച്ചർഎന്നിവർ പങ്കെടുത്തു.
സയൻസ് ക്ലബ് :
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് തല ബോധവൽക്കരണം നടന്നു. 10F ലെ വിദ്യാർത്ഥികളായ ശ്രിയ. കെ, അനന്യ വി പി, അഞ്ജന കെ കെ, ഫാത്തിമ ഹിസാന പി, അനുവൃന്ദ എ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
SS club :
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു SS club "ഒരു കുടുംബം - ഒരു മരം" പദ്ധതി നടപ്പിലാക്കി. സ്വന്തം വീട്ടു വളപ്പിൽ ഒരു മരമെങ്കിലും നട്ടു പരിപാലിപ്പിക്കുന്ന ഫോട്ടോ കുട്ടികൾ ക്ലാസ്സ് ടീച്ചർക്കു അയച്ചു കൊടുത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
IT Club :
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IT Club ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.
സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും:
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും ചേർന്ന് ഔഷധോദ്യാനനിർമ്മാണം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സലാം സാർ കറ്റാർവാഴ നട്ട് ഉദ്ഘാടനം നടത്തി. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ, സെഹിയ ടീച്ചർ മുനീർ മാഷ് , ഷെമീറടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
A+ ഗ്രൂപ്പ് മീറ്റിംഗ്
ജൂൺ : 3
DHOHSS Pookkarathara 2025-26 10 th ബാച്ചിലെ A+ കുട്ടികളുടെ ഗ്രൂപ്പ് 11/06/25 ബുധൻ 3 pm ന് 9 J ക്ലാസ്സിൽ വെച്ച് രുപീകരിച്ചു. HM സലാം മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി HM സൈതലവി മാസ്റ്ററും SRG കൺവീനർ ചന്ദ്രവതി ടീച്ചറും കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
മെഹന്തി മത്സരം
ജൂൺ : 5
ബലിപെരുന്നാളിനോടനുബന്ധിച്ച് 05/06/25 (വ്യാഴം ) മെഹന്തി മത്സരവും ഈദ് ഗാന മത്സരവും നടത്തി.
Parents meeting of the 'Dearest students' (std 10 )
ജൂൺ : 12
പത്താം ക്ലാസ്സിലെ പഠന പിന്തുണ ആവശ്യമുള്ള, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ (Dearest students) രക്ഷിതാക്കളുടെ യോഗം 12/06/2025 വ്യാഴം 3 pm ന് നടത്തി. SRG കൺവീനർ ചന്ദ്രവതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട HM സലാം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും തുടർന്ന് നടത്തേണ്ട കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ചും കാസിം സർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. ചടങ്ങിൽ നസീമ ടീച്ചർ മറ്റു ക്ലാസ്സ് അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.
വായന ദിനം
ജൂൺ : 19
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വെച്ച് 10 F ക്ലാസിലെ ശ്രിയ . കെ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റ് ചൊല്ലുകയും ചെയ്തു.
ഈ വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 വായന ദിനത്തിൽ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടത്തി. ധാരാളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന് ശ്രീലത ടീച്ചർ , സൗമ്യ ടീച്ചർ , ഷമീറ ടീച്ചർ , അഷറഫ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനാദിനത്തോടനുബന്ധിച്ച് Maths Club ൻ്റെ നേതൃത്വത്തിൽ ജൂൺ 19 ന് ഗണിത പുസ്തക പരിചയ മത്സരം നടത്തി - ഷാനിബ ടീച്ചർ, ചന്ദ്ര വതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. -മൽസരത്തിലെ വിജയികൾ
first - ഇഷാൻ ശങ്കർ - 9 E
Second_Misna - 10 J
വായനാദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 20ന് അറബിക് വായനാ മത്സരം നടത്തി. അഷ്റഫ് മാഷ്, മുഈനുദ്ദീൻ മാഷ്, മുഹ്സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.8 F ക്ലാസിലെ സന പർവിൻ ഒന്നാം സ്ഥാനം നേടി.
വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് (20/6/25)നടന്ന പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൽ സലാം സാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ , സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ , സാദിഖലി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഷറഫ് മാസ്റ്റർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
കവിത രചന മത്സരം നടത്തി.
വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ന് (24/6/25) ഉച്ചയ്ക്ക് 1.30 ന് ലൈബ്രറിയിൽ വെച്ച് കവിത രചന മത്സരം നടത്തി. അഷറഫ് മാസ്റ്റർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
വായന വാരാചരണത്തിൻ്റെ ഭാഗമായി സംസ്കൃത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 24/6/25 ൽ കുട്ടികൾക്കായി വായനാ മത്സരവും, ആസ്വാദന രചനയും നടത്തി.
ഉപന്യാസ രചന മത്സരം നടത്തി.
വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ന് (25/6/25) ഉച്ചയ്ക്ക് 1.30 ന് ലൈബ്രറിയിൽ വെച്ച് ഉപന്യാസരചന മത്സരം നടത്തി. അഷറഫ് മാസ്റ്റർ , ശ്രീലത ടീച്ചർ , ഷമീറ ടീച്ചർ , ജയ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
ആസ്വാദനക്കുറിപ്പ് മത്സരം
വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ന് (26/6/25) ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ലൈബ്രറിയിൽ വെച്ച് പുസ്തകാ സ്വാദനക്കുറിപ്പ് മത്സരം നടത്തി. അഷറഫ് മാസ്റ്റർ , ശ്രീലത ടീച്ചർ മുതലായവർ നേതൃത്വം നൽകി.
യോഗ ദിനം
June : 21
യോഗ ദിനത്തോടനുബന്ധിച്ച് JRC കാഡറ്റുകൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപികയായ അജിത ടീച്ചറുടെ നേതൃത്വത്തിലാണ് യോഗദിനം ആചരിച്ചത്. യോഗ കുട്ടികളിലെ ശരീരിക മാനസികാരോഗ്യത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ച് ടീച്ചർ വിശദീകരിച്ചു. പഠനത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങളും കാഡറ്റുകൾക്ക് നൽകി.
പച്ചക്കറിത്തോട്ട നിർമ്മാണം
സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും ചേർന്ന് പച്ചക്കറിത്തോട്ട നിർമ്മാണം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സലാം സാർ പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ, ശ്രീജ ടീച്ചർ, സഹിയ ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എസ്. എം സർവ്വർ ദിനം
ക്വിസ് മത്സരം നടത്തി
എസ്. എം സർവ്വർ ദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉർദു കുട്ടികൾക്കായി 25-6-25 ബുധനാഴ്ച്ച ഒരു ക്വിസ് മത്സരം നടത്തി.
ക്ലബ് ഉത്ഘാടനം
D-H.O.H.S. ടപൂക്കരത്തറ സ്കൂളിലെ എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം 25-5-26 ന് ബഹുമാനപ്പെട്ട ഹമീദ് സാർ നിർവ്വഹിച്ചു. പ്രിൻസിപ്പാൽ ബെൻഷ ടീച്ചർ, ഹെഡ് മാസ്റ്റർസലാംസാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സെയ്തലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.
English Literary Boardന്റെ ഉദ്ഘാടനം
10-J (2007-2008) Batch ലെ - കുട്ടികൾ നമ്മുടെ സ്ക്കൂളിന് സമർപ്പിച്ച English Literary Boardന്റെ ഉദ്ഘാടനം 25/06/25 ന് ബഹുമാനപ്പെട്ട ഹമീദ് സാർ നിർവ്വഹിച്ചു. 2007-2008 Batchലെ പ്രതിനിധികളും അധ്യാപകരും സംബന്ധിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ജൂൺ 26 : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി സ്കൂൾതല ക്വിസ് മത്സരം ഇന്ന് (25 /6 /25 ) 10.30 ന് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സഹിയ ടീച്ചർ,ഫൗസിയ ടീച്ചർ, മഞ്ജു ടീച്ചർ മുതലായവർ നേതൃത്വം നൽകി.
വിജയികൾ
1) DURGA. S 10 L
2) NIRANJAN. N -9 F
3) SHRIYA KRISHNA-10 F
26/6/25
June- 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് DHOHSS പൂക്കരത്തറയിലെ JRC കാഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ASI റൂബീന മാഡം ആണ് ക്ലാസ് കൈകാര്യം ചെയ്തത്. മയക്ക് മരുന്ന് ഉപയോഗത്തിൽ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ചും, പ്രത്യാഘാതങ്ങളെക്കുറിച്ചും അനുഭവത്തിൻ്റെ വെളിച്ചത്തിൽ ASI റൂബീന വിശദീകരിച്ചു.
പ്രിൻസിപ്പാൾ ബെൻഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം സൈതലവി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
little kites aptitude test
25/6/25 ബുധൻ രാവിലെ 10 മണി മുതൽ 2025-28 batch ന്റെ little kites അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള little kites aptitude test നടത്തി.എട്ടാം ക്ലാസ്സിൽ നിന്നുള്ള 139 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷക്ക് സജ്‌ന ടീച്ചർ, ചന്ദ്രവതി എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2025-26
ജൂൺ 27:
2025-26 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂൺ 27 ന് നടന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. SS ക്ലബും , സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും സഹകരിച്ചാണ് ഇലക്ഷൻ വിജയകരമായി നടത്തിയത്. ഇലക്ഷൻ സാമഗ്രികളുടെ വിതരണോത്ഘാടനം പ്രിൻസിപ്പാൾ കെ.എം. ബെൻഷ, ഹെഡ്മാസ്റ്റർ അബ്ദുൾസലാം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. SS ക്ലബ് കൺവീനർ കെ. ഫൗസിയ , ലിറ്റിൽ കൈറ്റസ് മിസ്ട്രസുമാരായ സജ്ന. കെ, ചന്ദ്രാവതി.V. V എന്നിവർ വിവിധ ചുമതലയുള്ള ഇലക്ഷൻ ഓഫീസർമാർക്ക് പരിശീലനം നൽകി. ഇലക്ഷൻ മുഖ്യ വരണാധികാരി കെ. കസീം മാസ്റ്റർ നേതൃത്വം നൽകി.
തയ്യൽ യൂണിറ്റ് ഉദ്ഘാടനം
JRC യുടെ നേതൃത്വത്തിൽ DHOHSS പൂക്കരത്തറയിലെ വിദ്യാർത്ഥികൾക്കായ് ആരംഭിച്ച തയ്യൽ യൂണിറ്റ് പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡൻ്റായ അഡ്വ - ഗായത്രി ഉദ്ഘാടനം ചെയ്തു. HM അബ്ദുൽ സലാം സാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ Deputy H M സൈതലവി സാർ ചന്ദ്രവതി ടീച്ചർ, ഇന്ദു ടീച്ചർ, ഹസീന ടീച്ചർ, PTA മെമ്പർ ഷറീന എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരെ പോരാടാൻ വിദ്യാർത്ഥികൾ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ (26/06/2025) സ്കൂളിലെ ജെ ആർ സി, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടി എയ്റോബിക് ഡാൻസോടുകൂടിയാണ് ആരംഭിച്ചത്. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിദ്യാർത്ഥികൾ റാലിയും സംഘടിപ്പിച്ചു. പരിപാടിക്ക് ജെ ആർ സി, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ ചാർജുള്ള അധ്യാപകരും, കായികാധ്യാപകനും നേതൃത്വം നൽകി.
JRC room ഉദ്ഘാടനവും പെൻ ബോക്സ് വിതരണവും
2012 ൽ ഡി.എച്ച് ഒച്ച് എസ് എസിൽ തുടക്കം കുറിച്ച JRC യ്ക്ക് ആദ്യമായി സ്വന്തമായി ഒരു room ലഭിച്ചു. റൂമിൻ്റേയും എല്ലാ ക്ലാസ്സിലേക്കുള്ള പെൻ ബോക്സിൻ്റെ വിതരണോദ്ഘാടനവും അഡ്വ ഗായത്രി നിർവ്വഹിച്ചു. കാഡറ്റുകൾ 37- ഡിവിഷനിലേക്കുള്ള Pen box തയ്യാറാക്കി കഴിഞ്ഞു. ആഴ്ച്ചയിൽ ഒരു ദിവസം കാഡറ്റ്സ് പെൻ collect ചെയ്യാൻ ക്ലാസിലേക്കെത്തും. പാഴ് പുതുക്കം പദ്ധതിയുടെ ഭാഗമായി എഴുതി തീർത്തപെൻ കൊണ്ട് മനോഹരമായ ഡിസൈനുകൾ തീർക്കാനും തീരുമാനിച്ചു.
സ്കൗട്ട് - സെലക്ഷൻ ടെസ്റ്റ് നടത്തി
ജൂൺ 28:
എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി 28/06/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ പങ്കെടുത്തു.

ആസ്വാദനക്കുറിപ്പ് മത്സരം
ജൂൺ 19 :
ജൂൺ 19 വായന ദിന ത്തോടനുബന്ധിച്ച് കുട്ടികളെ ലഹരി വസ്തുക്കളിൽ നിന്നും അകറ്റി നിർത്തുക , വിദ്യാർഥികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ "വായനയാണ് ലഹരി" എന്ന ആശയം മുൻനിർത്തി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഇന്ന് (30/6/25) ആസ്വാദനക്കുറിപ്പ് മത്സരം നടത്തി. മലയാള സാഹിത്യത്തിലെ പ്രശസ്തയായ സാറ ജോസഫ് രചിച്ച "ആലാഹയുടെ പെൺമക്കൾ" എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. സഹിയ ടീച്ചർ , അഷറഫ് മാസ്റ്റർ മുതലായവർ നേതൃത്വം നൽകി.
സ്‌കൂൾ പാർലമെന്റ്
ഈ വർഷത്തെ സ്‌കൂൾ പാർലമെന്റിന്റെ ആദ്യ മീറ്റിംഗ് വേൾഡ് പാർലമെന്ററി ഡേ ആയ ജൂൺ 30ന് ചേർന്നു. പ്രോ ടെം സ്പീക്കർ ആയി ഗൗരി പ്രദീപിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർക്ക് അവർ സത്യപ്രതിജ്‍ഞ ചൊല്ലിക്കൊടുത്ത ശേഷം സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ പാർലമെന്റ് സ്പീക്കറായി 9 ക്ലാസ്സിൽ നിന്നുള്ള ഗൗരി പ്രദീപിനെയും ഡെപ്യൂട്ടി സ്പീക്കറായി 98 ക്ലാസ്സിൽ നിന്നുള്ള മുഹമ്മദ് ഷാദിഫിനെയും തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ ആയി 10 ൽ നിന്നുള്ള ഫാത്തിമ ഹെയ്സിൻ നെയും ഡെപ്യൂട്ടി ലീഡറായി 10 4 ലെ ഗാതമിനെയും തെരഞ്ഞെടുത്തു. അടുത്തയാഴ്ച നടക്കുന്ന മീറ്റിങ്ങിൽ വച്ച് ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. സ്കൂൾ പാർലമെന്റ് ചാർജ് ഉള്ള സാദിക്കലി സാർ, കാസിം സാർ, ഗഫൂർ സാർ, ഫൗസിയ കെ, ഫൗസിയ അഷറഫ് എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു.
NMMS പരിശീലനം
11/7/25:
എട്ടാം ക്ലാസ്സിലെ NMMS പരിശീലനത്തിനു താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഉർദു ക്ലാസ്സ്‌റൂമിൽ വെച്ച് നടന്നു. 55 രക്ഷിതാക്കൾ പങ്കെടുത്തു.പരിശീലന സ്ഥാപനമായ ENSKOOL ന്റെ പ്രധിനിധി ജിഷ്ണു കാര്യങ്ങൾ വിശദീകരിച്ചു.ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം സാർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സൈതലവി സാർ, NMMS ചാർജ് ഉള്ള വഹീദ ടീച്ചർ, ശ്രീദേവി ടീച്ചർ, ത്വയ്യിബ ടീച്ചർ, ഫൗസിയ ടീച്ചർ, അജിത ടീച്ചർ എന്നിവർ പങ്കെടുത്തു.
സ്കൗട്ട് സെലക്ഷൻ ടെസ്റ്റ്
18 ജൂൺ 2025:
2025-26 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ജൂൺ 28 ശനിയാഴ്ച കാലത്ത് 10 മണിക്ക് സ്കൂളിൽ വെച്ച് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളിൽ നിന്നായി 40 ലധികം കുട്ടികൾ പങ്കെടുത്തു. മുനീർ മാസ്റ്റർ നേതൃത്വം നൽകി.
ക്യാബിനറ്റ് മീറ്റിംഗ്
2 ജൂലൈ 2025:
സകൂൾ ലീഡർ ഫാത്തിമ മെയ്സിന്റെ അധ്യക്ഷതയിൽ ജൂലൈ 2 ബുധനാഴ്ച ഫസ്റ്റ് ക്യാബിനറ്റ് മീറ്റിംഗ് നടത്തി.സാദിഖലി സാറിന്റെ അധ്യക്ഷതയിൽ സ്കൂൾ ലീഡർ , സ്പീക്കർ ,ഡെപ്യൂട്ടി ലീഡർ ,ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ:
1) 04 -07 -25ന് വെള്ളിയാഴ്ച 1 30ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡർ, സ്പീക്കർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ സത്യപ്രതിജ്ഞ നടക്കും
2)m സ്കൂളിലെ പ്രധാനപ്പെട്ട ക്ലബ്ബ് കളുടെ കൺവീനർമാരെ പാർലമെന്റിലേക്ക് എക്സോഫീഷ്യ അംഗ ങ്ങളായി ചേർക്കും
3- അന്നേദിവസം എച്ച് എമ്മിന്റെ നയപ്രഖ്യാപന പ്രസംഗ ഉണ്ടായിരിക്കും
4- തുടർന്ന് സ്കൂൾ ലീഡർ നന്ദി പ്രമേയം അവതരിപ്പിക്കും
5- മന്ത്രിസഭാവികസനം നടക്കും. പ്രധാനപ്പെട്ട അഞ്ചു വകുപ്പുകളുടെ മന്ത്രിമാരെ തീരുമാനിക്കും
പി.ടി.എ എക്സിക്യൂട്ടീവ് മീറ്റിംഗ്
ജൂലൈ 7 തിങ്കളാഴ്ച സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ചേർന്നു. സ്കൂളിലെ പൊതു കാര്യങ്ങൾ ചർച്ച ചെയ്തു.
ലൈബ്രറി പുസ്തകം ലഭിച്ചു
തവനൂർ നിയോജക മണ്ഡലം MLA കെ. ടി .ജലീൽ അവർകളുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ നിന്നും 6996/- രൂപയുടെ പുസ്തകങ്ങൾ സ്കൂളിന് ലഭിച്ചു. എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിലാണ് പുസ്തക വിതരണം നടത്തിയത്.
JRC കാഡറ്റുകളുടെ സാന്ത്വന സ്പർശം
പൂക്കരത്തറ DHOHSS ലെ JRC കാഡറ്റുകൾ ദയ പാലിയേറ്റിവ് ക്ലിനിക്കിലെ രോഗികളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം തുടങ്ങിയ പരിപാടി ഈ വർഷവും തുടർന്ന് കൊണ്ടിരിക്കുന്നു. Home care പദ്ധതിയിലും കുട്ടികൾ സജീവമാണ്. ആഴ്ച്ചയിൽ രണ്ട് ദിവസമാണ് കാഡറ്റുകൾ ദയ പാലിയേറ്റീവിലെത്തുന്നത് ആരോഗ്യം , സേവനം സൗഹൃദം എന്ന മോട്ടോ യിലെ സേവനം എന്ന വാക്ക് അന്വർത്ഥമാക്കുകയാണ് വിദ്യാർത്ഥികൾ. വളരെ ആത്മാർത്ഥത യോട് കൂടി മക്കൾ സേവന പാതയിലൂടെ മുന്നോട്ട് നീങ്ങി ക്കൊണ്ടിരിക്കുന്നു.
പാരൻ്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം
സ്കൂളിലെ സ്കൗട്ട് യൂണിറ്റിലേക്ക് ഈ വർഷം പുതിയതായി ചേർന്നിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി പാരൻ്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ജൂലൈ 15 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ലൈബ്രറിയിൽ നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സൈതലവി മാസ്റ്റർ ആശംസകൾ അർപ്പിച്ചു. സ്കൗട്ടിങ്ങിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ മാസ്റ്റർ വിശദീകരിച്ചു. പരിപാടിയിൽ രക്ഷിതാക്കൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള അവസരവും നൽകി.
വാങ്മയം ഭാഷ പ്രതിഭ പരീക്ഷ
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സ്കൂൾ തല വാങ്മയം ഭാഷ പ്രതിഭ പരീക്ഷ ഇന്ന് ( 17/7/25 ) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയ്ക്ക് ശ്രീലത ടീച്ചർ , അഷറഫ് മാസ്റ്റർ , ഫർഷ ടീച്ചർ , ജയ ടീച്ചർ , ഷമീറ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
അഖില കേരള വായനോത്സവം _ 2025
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന അഖില കേരള വായനോത്സവത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരം ഇന്ന് ( 21/7/25) ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന് ശ്രീലത ടീച്ചർ , അഷറഫ് മാസ്റ്റർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
BEST JRC UNIT, AWARD WINNER
2024-25 അധ്യയന വർഷത്തിൽ എടപ്പാൾ ഉപജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ JRC യൂണിറ്റായി സ്കൂളിനെ തെരഞ്ഞെടുത്തു. ഉപഹാരം aeo യിൽ നിന്നും JRC കോഡിനേറ്റർ ജുനൈദ ടീച്ചർ ഏറ്റു വാങ്ങി.
സ്കൂൾ പാർലമെന്റ് ലീഡറുടെയും സ്പീക്കറുടെയും സത്യ പ്രതിജ്ഞ 2025-26
18/7/25ന് വെള്ളിയാഴ്ച 1 30pm ന് നടന്ന ചടങ്ങിന് കൂൾ പാർലമെന്റ് ടീച്ചറിങ് ചാർജ് സാദിഖ് അലി മാസ്റ്റർ നേതൃത്വം നൽകി.തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി എ സലാം സാർ നയപ്രഖ്യാപന പ്രഭാഷണം നടത്തി. പാർലമെന്റ് ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഹെഡ്മാസ്റ്റർ അവതരിപ്പിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സെയ്തലവി സാർ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ, കെ വി ഗഫൂർ സാർ,ഫൗസിയ ടീച്ചർ, സെറീന ടീച്ചർetc സംസാരിച്ചു. ആദ്യ തീരുമാനമായി എല്ലാ ക്ലാസിലും ക്ലാസ് ഡയറികൾ ഏർപ്പെടുത്തി.സ്കൂളിലെ എല്ലാ ക്ലബ്ബ് സെക്രട്ടറിമാരെയും പാർലമെന്റിലേക്ക് എക്സ്ഒഫിഷ്യ അംഗങ്ങളായി നോമിനേറ്റ് ചെയ്തു.5 മന്ത്രിമാരെ കൂടി ചേർത്ത് മന്ത്രിസഭ വിപുലീകരിക്കാനും അടുത്ത പാർലമെന്ററി മീറ്റിംഗിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനും തീരുമാനിച്ചു. 3:00 pmന് ദേശീയ ഗാനത്തോട് കൂടി ചടങ്ങ് അവസാനിച്ചു.
ചാന്ദ്രദിനം
July 21 ചാന്ദ്രദിന ത്തോടനുബന്ധി ച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം ഇന്ന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. 9F ലെ NIRANJAN. N ഒന്നാം സ്ഥാനവും, 8J യിലെ FATHIMA MINSHA VP രണ്ടാം സ്ഥാനവും 9F ലെ SREELAKSHMI SURESH C K മൂന്നാം സ്ഥാനവും നേടി.
ബോധവത്ക്കരണ ക്ലാസ്
July - 21 പൂക്കരത്തറ ദയ പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ MHAT ൻ്റെ സഹകരണത്തോടെ പൂക്കരത്തറ DHOHSS ലെ JRC കാഡറ്റുകൾക്കായി "കൗമാരക്കാരും മാനസികാരോഗ്യവും " എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സൈക്യാട്രിസ്റ്റ് ആയ Dr. ഷഹ്‌മ അബ്ദു റഹ്മാനും, മെൻ്റൽ ഹെൽത്ത് വർക്കർ ആയ ശ്രീമതി രജിതയും ക്ലാസ് എടുത്തു. ദയ പാലിയേറ്റീവ് Co-ordinators ആയ Mr. ജലീൽ K( Retd Joint director of Audit dept), Mrs -Shahana, Mrs - Nishida എന്നിവർ സന്നിഹിതരായിരുന്നു. HM അബ്ദുൽ സലാം സാർ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം പ്രൻസിപ്പൽ ബെൻഷ ടീച്ചർ നിർവ്വഹിച്ചു. Deputy HM സൈതലവി സാർ സ്വാഗതവും, JRC കാഡറ്റ് അനുവൃന്ദ നന്ദിയും രേഖപ്പെടുത്തി.
സാഹിത്യ സെമിനാർ
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സാഹിത്യ സെമിനാർ ഇന്ന് (23/7/25) ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് ലൈബ്രറിയിൽ വെച്ച് നടത്തി. ശ്രീലത ടീച്ചർ , അഷറഫ് മാസ്റ്റർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
വിജയികളായവർ.
🍁 ഒന്നാം സ്ഥാനം _ ശ്രിയ . കെ.10 F
🍁 രണ്ടാം സ്ഥാനം _ അനന്യ വി.പി 10 F
🍁 മൂന്നാം സ്ഥാനം _ മുഹമ്മദ് ഹാഷിം എ 8 E
സ്വദേശ് മെഗാ ക്വിസ് - 2025
SS ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് 1.45 pm മണിക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ക്വിസ് മാസ്റ്റർ ഫൗസിയ ടീച്ചർ, ഷെറീന ടീച്ചർ , മൈമൂന ടീച്ചർ,ഫൗസിയ T ടീച്ചർ സാദിക്കലി സർ, ഗഫൂർ സർ എന്നിവർ നേതൃത്വം നൽകി.
ലോക സ്കാർഫ് ദിനം ആചരിച്ചു
ആഗസ്റ്റ് 1, സ്കൗട്ട്സ് & ഗൈഡ്സ് - ലോക സ്കാർഫ് ദിനം. ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സൈതലവി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ കുട്ടികൾക്ക് സ്കാർഫ് ഡേ സന്ദേശം കൈമാറി. അവർ മൂന്നുപേർക്കും സ്കൂളിലെ സ്കൗട്ട് മാസ്റ്ററും, ഗൈഡ് ക്യാപ്റ്റനും കൂടി സ്കാർഫ് അണിയിച്ചു. സ്കൗട്ടിങ്ങിനെ കുറിച്ചും സ്കാർഫ് ഡേ യുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ, ലേഡീ സ്കൗട്ട് മാസ്റ്റർ സുഹറ ടീച്ചർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ ഷമീറ ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
നെല്ലിശ്ശേരി A U P S_പാർലമെന്റ് ഇലക്ഷൻ
D H O H S S പൂക്കരത്തറയിലെ Little kites വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നെല്ലിശ്ശേരി A U P സ്കൂളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഈ പ്രവർത്തനം ലിറ്റിൽകൈറ്റ്സ് ക്ലബിൻ്റെ ഒരു തനതു പ്രവർത്തനമായാണ് നടത്തിയത്. School Leader, Deputy Leader, General Captain, Arts secretary എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
Palm Impression Programme
Aug 6: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് Palm Impression Programme സംഘടിപ്പിച്ചു. യുദ്ധം മനുഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ ബെൻഷ ടീച്ചർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ സലാം സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ Deputy HM സൈതലവി മാസ്റ്റർ ,സ്റ്റാഫ് സെകട്ടറി ഹസീന ടീച്ചർ , ഷരീഖ് മാസ്റ്റർ,സപ്ന ടീച്ചർ. ജുനൈദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
SIP- Students Initiate Palliative
Aug - 7: പുക്കരത്തറ ദയപാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ , എടപ്പാൾ പഞ്ചായത്തിൽ താമസിക്കുന്നJRC കാഡറ്റുകളെ ഉൾപ്പെടുത്തി SIP രൂപീകരിച്ചു. പാലിയേറ്റീവിൻ്റെ ധർമ്മങ്ങൾ എന്താണെന്നും , രോഗികൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന തെങ്ങനെയാണെന്നും പാലിയേറ്റീവ് പ്രവർത്തകർ വിശദീകരിച്ചു.
ഹിരോഷിമ - നാഗസാക്കി ദിനചാരണം 2025
8/8/25 വെള്ളിയാഴ്ച SS ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ചു 1.45 pm മണിക്ക് ലൈബ്രറിയിൽ വെച്ച് പ്രസംഗ മത്സരം നടന്നു.സാദിക്കലി സർ, ഗഫൂർ സർ, കാസിം സർ ഷെറീന ടീച്ചർ , മൈമൂന ടീച്ചർ, റെജില ടീച്ചർ ഫൗസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ വളർത്തുക എന്ന ഉദ്ദേശത്തോട് കൂടി രൂപീകരിച്ച SIP യുടെ പ്രസിഡൻ്റ് ആയി അഞ്ജു ലക്ഷ്മിയും (10D)വൈസ് പ്രസിഡൻ്റു മാരായി അനന്തകൃഷണനും(10 E ) അനിഘയും(10E) തിരഞ്ഞെടുക്കപ്പെട്ടു. പാലിയേറ്റീവിൻ്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് ശ്രീ സയ്യിദ് മുഹമ്മദ് വിശദീകരിച്ചു.
സംസ്കൃത ദിനാചരണം
12/8/25 ചൊവ്വാഴ്ച സംസ്കൃത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി. HM സലാം സാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ക്ലബ്ബ് പരിവാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. തുടർന്ന് മധുര വിതരണവും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു
സ്വാതന്ത്രദിന ക്വിസ് - 2025
13/8/25 ബുധനാഴ്ച SS ക്ലബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്രദിന ക്വിസ് 11.30 am മണിക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ക്വിസ് മാസ്റ്റർ കാസിം സർ, ഷെറീന ടീച്ചർ , റെജില ടീച്ചർ, ഫൗസിയ ടീച്ചർ മൈമൂന ടീച്ചർ,ഫൗസിയ T ടീച്ചർ സാദിക്കലി സർ, ഗഫൂർ സർ എന്നിവർ നേതൃത്വം നൽകി.
കൂട്ടുകാർക്കൊപ്പം
കൂട്ടുകാർക്കൊപ്പം എന്ന പദ്ധതി അടിസ്ഥാനപ്പെടുത്തി JRC - Blevel കാഡറ്റ്സിൻ്റെ നേതൃത്വത്തിൽ തങ്ങളുടെ കൂട്ടുകാർക്ക് സാന്ത്വനമേകാൻ പായസ ചലഞ്ച് സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ബെൻഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ Rtd - HM ഹമീദ് സാർ ആദ്യ വിൽപ്പന സ്വീകരിച്ചു. HM സലാം മാസ്റ്റർ, Deputy HM സെയ്തലവിമാസ്റ്റർ , മുയ്നുദ്ദീൻ മാസ്റ്റർ,ഹസീന ടീച്ചർ ഷരീഖ് മാസ്റ്റർ, സപ്നടീച്ചർ , ജുനൈദ ടീച്ചർ, PTA അംഗമായ സയ്യിദ് മുഹമ്മദ് , നോൺ ടീച്ചിംഗ് സ്റ്റാഫ് മുസ്തഫ ,ബഷീർ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പിടിഎ പ്രസിഡണ്ട് സുലൈമാൻPV, പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഹെഡ്മാസ്റ്റർ സലാം സാർ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹയർസെക്കൻഡറി അധ്യാപകൻ ബഷീർ സാറിന്റെ ചരിത്രസ്മരണ ഉണർത്തുന്ന പ്രസംഗം കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതി നുതകുന്നതാ യിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും jrc യുടെയും നേതൃത്വത്തിൽ ദേശഭക്തിഗാനവും മറ്റു പരിപാടികളും നടന്നു. ശേഷം കുട്ടികൾക്ക് മധുര വിതരണവും നടന്നു.
ഓണാഘോഷം
ആഗസ്റ്റ് 27ന് ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വർണ്ണാഭമായ പൂക്കളം ഒരുക്കി. ശേഷം ഓണപ്പാട്ടോടുകൂടി ആരംഭിച്ച പരിപാടികളിൽ വിവിധ ഇനങ്ങളായ ബലൂൺ പൊട്ടിക്കൽ, കസേരക്കളി, സ്ട്രോ കളക്ഷൻ, കപ്പ് ചേഞ്ചി ങ് തുടങ്ങി വ്യത്യസ്ത കളികളോടെ ഓണ പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികളിൽ ആവശത്തോടുകൂടി തുടങ്ങിയ വടംവലിയും പഞ്ചഗുസ്തിയും കുട്ടികളെ ആവേശഭരിതരാക്കി. ശേഷം പായസ വിതരണവും നടന്നു.

JRC കാഡറ്റുകളുടെ Scarfing ceremony
Sept-11 :8ാം ക്ലാസിലെ JRC കാഡറ്റുകളുടെ Scarfing ceremony - 11 - 09- 2025 സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബെൻഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി Rtd H M ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ശ്രീ Rtd Dy H M ആയ ഗഫൂർ സാർ JRC കാഡറ്റുകളുടെ ദൗത്യത്തെ കുറിച്ച് ലഘു പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സലാം മാസ്റ്റർ ,PTA vice President ദേവി എന്നിവർ ആശംസകൾ നേർന്നു. 60 കുട്ടികൾ സ്കാർഫ് ധരിച്ച് JRC അംഗങ്ങളായി പ്രതിജ്ഞ ചെയ്തു.
സ്കൂൾ തല ശാസ്ത്രമത്സരം
ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, IT ,പ്രവൃത്തി പരിചയ മേള Sept - 15 ന് നടന്നു. ഹെഡ്മാസ്റ്റർ പി.എ സലാം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. വിജയികളെ അനുമോദിച്ചു.
അക്ഷരമുറ്റം സ്കൂൾ തല മത്സരം
16/09/25 vd നടന്ന അക്ഷരമുറ്റം സ്കൂൾ തല മത്സരത്തിൽ Durga.S ഒന്നാം സ്ഥാനവും Niranjan N രണ്ടാം സ്ഥാനവും നേടി.
ലോക ഓസോൺ ദിനം
ലോക ഓസോൺ ദിനമായ സപ്തംബർ 16 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ സലാം സർ നിർവഹിച്ചു . സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. ചങ്ങാതിയുടെ പേരിൽ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി ജനങ്ങളിലെത്തും.
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
19/09./25 വെള്ളി 8-ാo ക്ലാസ് ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു. HM സലാം സാർ ഉദ്ഘാടനം ചെയ്തു. സൈയ്തലവി സാർ ,സുലൈമാൻ സാർ എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ കൈറ്റ് മാസ്റ്റർ രഞ്ജു സാർ ക്ലാസ് എടുത്തു. 9.30 മുതൽ 3.30 വരെ കുട്ടികൾക്ക് ക്ലാസ് ഉണ്ടായി.ക്ലാസിൽ കുട്ടികൾക്ക് ഉള്ള യൂണിഫോം വിതരണവും ലിറ്റിൽ കൈറ്റിൻ്റെ നോട്ടീസ് ബോർഡ് ഉദ്ഘാടനവും നിർവഹിച്ചു. കൈറ്റ് മെൻ്റർമാർ സജന ടീച്ചർ, ചന്ദ്രവതി ടീച്ചർ എന്നിവർ ക്യാമ്പിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. 3.30 ക്കു ശേഷം ലിറ്റിൽ കൈറ്റ് അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ക്ലാസ് ഉണ്ടായി. എല്ലാ രക്ഷിതാക്കളും പങ്കെടുത്തു. ജില്ലാ കൈറ്റ് മാസ്റ്റർ രഞ്ജു സാർ ആണ് ക്ലാസ് എടുത്തത്. കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ഒരു അവലോകനം നടത്തി. 4.30ക്ക് ക്ലാസ് കഴിഞ്ഞു.
CPTA
First terminal exam ന ശേഷമുള്ള CPTA (8th ,9th & 10th classes) 12/09/25 Friday 2 pm ന് നടന്നു. കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തുന്നതിന് വേണ്ട നിർദേശങ്ങൾ ചർച്ച ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
22/09/25 ന് ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിവസം ആചരിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾ പങ്കെടുത്തു. സുലൈമാൻ സാർ ,സജ്ന ടീച്ചർ , ചന്ദ്രവതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക അസ്സംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ എടുത്തു. കുട്ടികൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള സെമിനാർ, പോസ്റ്റർ തയ്യറാക്കൽ, കോഡിംഗ് ചാലഞ്ച് എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ തല കലാമേള
22/9/25 (തിങ്കൾ) സ്കൂൾ തല കലാമേളയുടെ ഉത്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ബെൻഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി PTA പ്രസിഡന്റ് മുഹമ്മദ് ലൈസ് ഉദ്ഘാടനം ചെയ്തു. HM അബ്ദുൽ സലാം Sir സ്വാഗതമർ പ്പിച്ചു. PTA എക്സിക്യൂട്ടീവ് അംഗം സലാം,റഷീദ് സാർ, ജലീൽ സാർ, മൊയ്തീൻകുട്ടി സാർ, ഹസീന ടീച്ചർ എന്നിവർ ആശംസയുമർപ്പിച്ചു.ഇഫ്തികാറുദ്ധീൻ സാർ നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ ഇനങ്ങളിൽ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറി.
അവാർഡ് ഓഫ് എക്സലൻസ്
സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, പാദ വാർഷിക പരീക്ഷക്ക് ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് 'അവാർഡ് ഓഫ് എക്സലൻസ്' സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെപ്റ്റംബർ 26 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം സ്കൂൾ അസംബ്ലിയിൽ വച്ചാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ, എസ്.ആർ.ജി കൺവീനർമാർ, ക്ലാസ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, തിരൂർ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ എടപ്പാൾ ലോക്കൽ അസോസിയേഷൻ നടത്തുന്ന ദ്വിതീയ സോപാൻ റസിഡൻഷ്യൽ ടെസ്റ്റിംഗ് ക്യാമ്പ്, ഒക്ടോബർ 11, 12 (ശനി, ഞായർ) ദിവസങ്ങളിൽ കടകശ്ശേരി ഐഡിയൽ സ്കൂളിൽ വച്ച് നടന്നു. പ്രസ്തുത ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 7 സ്കൗട്ട്സും 7 ഗൈഡ്സും പങ്കെടുത്തു. സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ മാസ്റ്ററും, ഗൈഡ് ക്യാപ്റ്റൻ ഷമീറ ടീച്ചറും കുട്ടികളോടൊപ്പം ക്യാമ്പിൽ പങ്കെടുത്തു.
C.H പ്രതിഭാ ക്വിസ് _2025
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) നടത്തുന്നഎടപ്പാൾ സബ് ജില്ലാ തല CH പ്രതിഭാ ക്വിസ് DHOHSS Pookkarathara യിൽ വെച്ച് 11.10.2025 ശനിയാഴ്ച നടന്നു. ഓരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. സബ്ജില്ല സെക്രട്ടറി അബ്ദുൽ റസാക്ക് മാസ്റ്റർ , പ്രസിഡണ്ട് കാസിം മാസ്റ്റർ , അബ്ദുള്ള മാസ്റ്റർ , സുലൈമാൻ മാസ്റ്റർ , അഷറഫ് മാസ്റ്റർ , അഷറഫ് കെ , മൈമൂന ടീച്ചർ , റജില ടീച്ചർ , ഫൗസിയ ടീച്ചർ , സജ്ന ടീച്ചർ , ചന്ദ്രാവതി ടീച്ചർ മുതലായവർ നേതൃത്വം നൽകി.




