സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/ഭൂമിയിലെ തൊരപ്പന്മാർ:

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ തൊരപ്പന്മാർ:

ഒരിടത്ത് കിങ്ങിണിയെന്ന് പേരുള്ള കുട്ടിയുണ്ടായിരുന്നു. കൃഷിക്കാരനായ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു സന്തുഷ്ടമായ കുടുംബമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. മലയുടെ താഴ് വരയിൽ ഒരു കൊച്ചു വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ അടുത്തുള്ള മലയുടെ മുകളിൽ ക്വാറി പണി നടക്കുന്നുണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത് ഒന്നിൽ കൂടുതൽ ക്വാറികൾ അവിടെ സ്ഥിതി ചെയ്യുന്നുണ്ടെന്ന്. അവർ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ദിവസങ്ങൾ നീങ്ങവെ ക്വാറിയിൽ നിന്നുള്ള ശബ്ദങ്ങൾ തീരെ സഹിക്കാൻ പറ്റാതായി.ഗ്രാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്കും മുത്തശ്ശി, മുത്തശ്ശന്മാർക്കും ആ ശബ്ദം വളരെ പ്രയാസമുണ്ടാക്കി.അങ്ങെനെയിരിക്കെ അവിടത്തെ ഗ്രാമീണർ എല്ലാവരും ഒത്തുചേർന്ന് പോലീസ്റ്റേഷനിൽ പരാതിപ്പെട്ടു. പക്ഷെ, നടപടികൾ ഒന്നും ഉണ്ടായില്ല. ക്വാറി മുതലാളിമാർക്ക് പണം ഉണ്ടായതിനാൽ അവർ അത് വേണ്ട വിധത്തിൽ ഒതുക്കിത്തീർത്തു.മഴക്കാലത്ത് കേരളത്തെ ഒന്നാകെ കീഴ്മേൽ മറിച്ചു കൊണ്ട് ആ മഹാമാരിയായ പ്രളയം കിങ്ങിണിയെയും അവളുടെ കുടുംബത്തേയും ആ ഗ്രാമത്തെയും തൂത്തു തുടച്ചു.ഇതിനെല്ലാം കാരണം ആ മലയൊട്ടാകെ നശിപ്പിച്ചു കൊണ്ട് മുന്നേറുന്ന ക്വാറികൾ ആയിരുന്നു. അവ മലയെ പ്രകമ്പനം കൊള്ളിച്ചതിനെത്തുടർന്ന് ആ മഹാമാരിയിൽ നിന്നും ഗ്രാമീണരുടെ രക്ഷയാവാതെ ആ മല അതിവേഗം കുത്തിയൊഴുകി. ആ ഗ്രാമം തരിശായ ഭൂമിയായി മാറി. അന്ന് ആ മലയ്ക്കു മുകളിൽ ക്വാറികൾ ഇല്ലായിരുന്നു എങ്കിൽ ആ ഗ്രാമത്തിൽ ചെറിയ നാശ നഷ്ടങ്ങൾ മാത്രമേ പ്രളയം കൊണ്ട് ഉണ്ടാകുമായിരുന്നൊള്ളു.അങ്ങനെയെങ്കിൽ നമ്മുടെ കിങ്ങിണിയേയും അവളുടെ കുടുംബത്തേയും ഗ്രാമത്തേയും നമുക്ക് നഷ്ടമാകുകയില്ലായിരുന്നു. പരിസ്ഥിതി സംരക്ഷണം കൊണ്ടു മാത്രമേ മനുഷ്യനും നിലനിൽപ്പൊള്ളൂ എന്ന സത്യം എൻ്റെ ഈ കൊച്ചു കഥയിലൂടെ ക്വാറി മുതലാളിമാർ തിരിച്ചറിയട്ടെ.

സന്മയ കെ. വി
5 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കഥ