ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/ഇവിടെ 'ഞാൻ തോറ്റ‍ു പോയി

Schoolwiki സംരംഭത്തിൽ നിന്ന്
ഇവിടെ ഞാൻ തോറ്റ‍ു പോയി
          സൂക്ഷ്മാണുവായ എന്നെ ആരോഗ്യ പ്രവർത്തകൾ വിളിക്കുന്ന പേരാണ് കൊറോണാ എന്നത്. 2019 സിസംബറിലായിരുന്നു എന്റെ യാത്ര ആരംഭിച്ചത്. അതിനാൽ COVID-19 (Corona virus disease) എന്ന പേരും ലഭിച്ചു. എന്നെ ആർക്കും ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ അത്രക്കും ചെറുതാണല്ലോ.120 നാനൊ മീറ്ററാണ് എന്റെ വ്യാസം. അതായത് ഒരു മീറ്ററിനെ നൂറു കോടി ഭാഗങ്ങളാക്കിയാൽ അതിലൊരു ഭാഗത്തിന്റെ നീളമാണ് നാനൊ മീറ്റർ.അപ്പോൾ എന്റെ വലുപ്പം നിക്കൾക്കൂഹിക്കാമല്ലോ.  2019 ഡിസംബർ രണ്ടാമത്തെ ആഴ്ച്ചയിൽ ചൈനയിലെ വുഹാനിലുള്ള ഒരാളുടെ ശരീരത്തിലാണ് ഞാനാദ്യമായി കേറിക്കുടിയത്. അദ്ധേഹത്തെ ചികിത്സിച്ച ലീ വെൻ ലിയാങ് എന്ന യുവ ഡോക്ടർ ലോകത്തോട് വിളിച്ചു പറഞ്ഞു ഇതിലെന്തോ പന്തികേടുണ്ടെന്ന്. ഇതൊരു മഹാമാരിയായ വൈറസ് ആണെന്ന് അറിയിച്ചു.അത് വ്യാജ വാർത്തയാണെന്ന് പറഞ്ഞ് ആ ഡോക്ടറെ പോലീസ് ഭീഷണിപ്പെടുത്തി.ഇത് കേട്ട ഞാൻ ചിരിക്കുകയായിരുന്നു.പിന്നെ ഞാൻ ആ ഡോക്ടറെയും വെറുതെ വിട്ടില്ല. കുറച്ച് കഴിഞ്ഞ് ആ ഡോക്ടറും മരണത്തിന് കീഴടങ്ങി. എനിക്ക് സന്തോഷമായി.അങ്ങനെ ഞാനെന്റ യാത്ര തുടർന്നു. ചൈനയിൽ നൂറുക്കണക്കിനാളുകൾ മരിച്ചുവീണപ്പോൾ അമേരിക്ക പോലുള്ള രാജ്യങ്ങൾ ചൈനയെ കളിയാക്കി. ചൈനയിൽ നിന്നും ഞാൻ മെല്ലെ മെല്ലെ മററു രാജ്യങ്ങളിലേക്ക് നീങ്ങി.ഏകദേശം ഇരുന്നൂറ് രാജ്യങ്ങളിൽ ഞാനിപ്പോഴുണ്ട്. മരണം ഒന്നര ലക്ഷം കവിഞ്ഞു. കളിയാക്കിയ അമേരിക്കയാണ് മരണത്തിലും രോഗത്തിലും മുന്നിലുള്ളത്.ഇറ്റലിയും സ്പെയിനും ഫ്രാൻസും തൊട്ടുപുറകിലുണ്ട്. എന്നോട് കളിച്ചാൽ ഇങ്ങനെയുണ്ടാവും.ഇന്ത്യയിലെ മഹാരാഷ്ട്രയിലും എന്റെ ശ്രമം വിജയിച്ചു കൊണ്ടിരിക്കയാണ്. എന്നാൽ ഞാൻ തോറ്റു പോയത് ഇങ്ങ് കേരളത്തിലാണ്.ഇവിടെ ഒരു മന്ത്രി ടീച്ചറും ആരോഗ്യ പ്രവർത്തകരും പോലീസും സർക്കാരും എന്നെ തടയിടാൻ രാവും പകലും പരിശ്രമിക്കുകയാണ്.ഇവിടെ ഒരു രക്ഷയുമില്ല. ഇത് പോലെ കഴിഞ്ഞ തവണ എന്റെ ചങ്ങാതി നിപയും ഇവിടെ പരാജയപ്പെട്ടതായി ഞാൻ കേട്ടിട്ടുണ്ട്.ഇവിടെ എല്ലാരും ഒറ്റ ഇരിപ്പാണ് സ്വന്തം വീട്ടിൽ. അവരെന്നാണ് പുറത്തിറങ്ങു ന്നതെന്ന് നോക്കി കാത്തിരിരിക്കയാണ് ഞാൻ
അഹ് മദ് റബീഹ്
3 B ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ