ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27
-
കുറിപ്പ്1

| Home | 2023 - 26 | 2024 - 27 | 2025 - 28 |
വിജയോത്സവം 2025
തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്തംഗം ശ്രീമതി ബീന മുരളിയുടെ ആദ്ധ്യക്ഷ്യത്തിൽ പാലക്കാട് ജില്ലാപഞ്ചായത്തംഗം ശ്രീ. ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്ത വിജയോത്സവത്തിൽ SSLC, NMMS, രാജ്യപുരസ്കാർ വിജയം നേടിയ കുട്ടികളെയും മികച്ച വിജയം നേടിയ മറ്റു ക്ലാസുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും Endowments സമ്മാനിക്കുകയും ചെയ്തു
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ നടത്തി
ജൂൺ 25 മുതിർന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, അർജുൻ, തീർത്ഥ പി ബാബു, ആകർഷ, വിസ്മയ തുടങ്ങിയ കുട്ടികൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിഹാബുദ്ധീൻ, അർജുൻ മിസ്ട്രസ് സുജിത എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേസമയം 15 സിസ്റ്റം ഇതിനായി ക്രമീകരിച്ചു പരീക്ഷ ഇൻസ്റ്റലേഷൻ, പരീക്ഷ നടത്തിപ്പ് എന്നിവയിൽ സംഘങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു . ഇതിലൂടെ സോഫ്റ്റ്വെയർ ഇൻസ്റ്റാളേഷൻ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടാനായി.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നു മണിയോടെ അവസാനിച്ചു.
പരിസ്ഥിതി ദിനം ജുൺ 5
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പതിപ്പ് ക്ലാസ് തലത്തിൽ തയ്യാറാക്കി. മികച്ച പതിപ്പിന് സമ്മാനം നൽകി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിസ്പ്ലേ വാൾ തയ്യാറാക്കിയിരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഡിസ്പ്ലേ വാളിൽ കുട്ടികൾ എഴുതുകയും ഡിസ്പ്ലേ വാൾ മനോഹരമാക്കുകയും ചെയ്തു.സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ചങ്ങാതിക്ക് ഒരു തൈ നൽകി പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആക്കി മാറ്റാൻ കുട്ടികൾ പ്രതിജ്ഞ എടുത്തു.
പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു.
സ്കൂളിലെ ഐടി ലാബിലെ എല്ലാ ലാപ്ടോപ്പുകളും മധ്യവേനലവധിക്കാലത്ത് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റിയിരുന്നു ചില ക്ലാസുകളിലെ ലാപ്ടോപ്പുകളിൽ 22.0 4 ഇൻസ്റ്റാളേഷൻ സ്കൂൾ തുറന്നതിനുശേഷമാണ് പൂർത്തിയാക്കിയത്.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉബുണ്ടു 22.0 4 ഇൻസ്റ്റലേഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കി. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെ ഇൻസ്റ്റാൾ ചെയ്യണം എന്നും ഇൻസ്റ്റലേഷൻ ചെയ്യുമ്പോൾ നേരിട്ട പ്രശ്നങ്ങളും, അവയ്ക്കുള്ള പരിഹാരങ്ങളും കണ്ടെത്തി പരിഹരിക്കാൻ അവർക്ക് സാധിച്ചു.
| 20042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20042 |
| യൂണിറ്റ് നമ്പർ | LK/2018/20042 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ലീഡർ | ................... |
| ഡെപ്യൂട്ടി ലീഡർ | ................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അർജുൻ രവി.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുജിത.കെ. ആർ |
| അവസാനം തിരുത്തിയത് | |
| 05-09-2025 | Lk20042 |
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് may 2025
ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിന്റെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 31 2025 നു ടി എസ് എൻ എം എച്ച് എസ് കുണ്ടൂർ കുന്നിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏകദിന ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ച വൈകിട്ട് 4 മണി വരെ നീണ്ടു നിൽക്കുന്നതായിരുന്നു ആകെ 41അംഗങ്ങളാണ് ഈ ബാച്ചിൽ ഉള്ളത് എല്ലാവരും ക്യാമ്പിൽ പങ്കെടുത്തു. എഫ് എം എച്ച് എസ് കരിങ്കല്ലത്താണിയിലെ എൽ കെ മാസ്റ്റർ ഷാനിഫ് മാഷ് ആയിരുന്നു എക്സ്റ്റേണൽ ആർ പി. മീഡിയ ട്രൈനിങ്ങിൽ റീൽസ് നിർമാണം, പ്രൊമോ വീഡിയോ,dslr ക്യാമറ, kden ലൈവ് ഉപയോഗപ്പെടുത്തി വീഡിയോ എഡിറ്റിംഗ് എന്നിവ ക്യാമ്പ് അംഗങ്ങൾ വിശദമായി തന്നെ പരിചയപ്പെട്ടു.ക്യാമ്പിന്റെ ഭാഗമായി അംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി
