ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം 1
രോഗപ്രതിരോധം
കോടാനുകോടി വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ടതാണ് നമ്മുടെ ഭൂമി. സൗരയൂഥത്തിൽ ജീവൻറെ കണികയുള്ള ഏക ഗ്രഹമാണ് ഭൂമി. പരിണാമത്തിൻറെ ഫലമായി ഇവിടെ അനേകം ജീവജാലങ്ങളുണ്ടായി. ഈലോകം വളരെ വിശാലമായ ആവാസവ്യവസ്ഥയുടെ ഉറവിടമാണ്. ശാസ്ത്രസാങ്കേതിക വിദ്യയിലും ആരോഗ്യമേഖലയിലും ബഹിരാകാശ ഗവേഷണത്തിലും മററും നാം ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. പല മാരകരോഗങ്ങൾക്കും മരുന്നു കണ്ടു പിടിക്കാൻ കഴിഞ്ഞത് മനുഷ്യൻറെ നേട്ടമാണ്. എന്നാൽ മനുഷ്യൻറെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് ഇന്ന് അനിവാര്യമായി തീർന്നിരിക്കുന്നു.മാരകമായ പല വൈറസ് രോഗങ്ങളും പടരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അവയ്ക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നും ഓർക്കണം. ഈ സാഹചര്യത്തിൽ നമുക്ക് രോഗം വരാതിരിക്കാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചേ മതിയാകൂ. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നന്നായി വെള്ളം കുടിക്കണം, ആരോഗ്യ പ്രദമായ പോഷകാഹാരങ്ങൾ കഴിക്കണം, നന്നായി വ്യായാമം ചെയ്യണം, നന്നായി ഉറങ്ങണം, വ്യക്തിശുചിത്വം പാലിക്കണം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകും. പലവിധ മാരകരോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നാം ആരോഗ്യത്തോടിരിക്കണമെങ്കിൽ ഇതെല്ലാം ശ്രദ്ധfക്കണം, കാരണം ആരോഗ്യ മുള്ള ജനതയാണ് ഒരു രാജ്യത്തിൻറെ സമ്പത്ത്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം