ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/വിജയ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിജയ സൂര്യൻ

പിന്നെയുമൊരു ദുരന്തം കൂടി
വന്നണഞ്ഞിതോ
മാനുഷ കുലം തകർക്കുവാൻ
തുരത്തുവാൻ
മനുജൻ തൻ പ്രവർത്തികൾ
തന്നെയോ കാരണം
തരുപക്ഷിമൃഗാദിതൻ ശാപമോ
വിങ്ങലോ...
ചിന്തിക്ക,മനുഷ്യാ നിൻ പ്രവർത്തികൾ
തിന്മകൾ
കുലം മുടിയ്ക്കും പാപകർമ്മങ്ങൾ
വെടിയൂ...തിരിച്ചറിയൂ...
സകലചരാചരങ്ങൾക്കും അമ്മയാം
അവനിയെ സ്വന്തമാക്കാൻ
നിനക്കാവില്ല...കരുണ ചൊരിയൂ...
ജീവികൾ പാഴ്ജന്മമല്ല
അവനി തൻ മക്കൾ അറിയൂ
പകർന്ന് കൊടുക്കു...മനസാക്ഷി അവർക്കായി
ഇനി വിലപിക്കേണ്ട...നഷ്ടങ്ങൾ ഓർക്കേണ്ട
ഒന്നായി പൊരുതാം ദുരന്തം തുരത്തുവാൻ
ഭരണകൂടത്തിൻ വാക്കുകൾ മൂല്യങ്ങൾ
ശക്തിയാണത് ബുദ്ധിയാണത്
ചെവിയോർക്കുവിൻ...
സ്നേഹ സൂര്യനെ വിരിയിക്കൂ...
വിജയ സൂര്യനെ വിരിയിക്കൂ.…
 


ലക്ഷ്മി സലിൻ
8 ജെ എഫ് കെ എം വി എച്ച് എസ് എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത