ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ

ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19 .ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം .സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണിത് .പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിൻ്റെ പൊതു ലക്ഷണങ്ങൾ .അതിവേഗം പടർന്നു പിടിച്ച ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ ഇപ്പോൾ കണ്ടത്തിയിട്ടില്ല എന്നതാണ് വലിയ ഭീഷണി .വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗ്ഗം .

വായുവിലൂടെ അതിവേഗം പരക്കുന്ന ഒരു രോഗമല്ല കോ വിഡ് 19 .ശ്വസിക്കുമ്പോഴും തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും പുറത്ത് വരുന്ന സ്രവങ്ങളിലൂടെയാണ് ഇത് വ്യാപിക്കുന്നത് .തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മുഖംമറയ്ക്കണം .വ്യക്തികളുമായി അകലം പാലിക്കണം .രോഗം സ്ഥിരീകരിച്ചാൽ ഒറ്റപ്പെട്ട് കഴിയുകയും വേണം .അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കരുത് .. ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും ശുചിയാക്കണം .പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം . വൈറസിനെതിരെയുള്ള മരുന്നും വാക്സിനും ഉടൻ ,കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം .


യദു കൃഷ്ണ .സി
3 A ജിയുപിഎസ് പുതുക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം