ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെന്നൊരു മാരക രോഗം
പിടിപെട്ടു നാമെല്ലാ ലോകരും ഭീതിയിൽ
പ്രാർത്ഥന മാത്രമായി നാലുപാടും
രോഗവിമുക്തിക്കായി അലഞ്ഞീടുന്നു..
അമ്പലമില്ല................പള്ളിയില്ല ,
കൂട്ടു സംഘങ്ങളുമൊന്നുമില്ല
കൂട്ടിൽ അടച്ചിട്ട പക്ഷിയെ പക്ഷിയെ പോലെ -
കഴിയുന്നു ചുമരിനുള്ളിൽ
സാമൂഹ്യ അകലം പാലിക്കുക നാം .
ജാഗ്രതയോടെ മുന്നേറ്‍റുക.
കൈകൾ കഴുകിയും , മാസ്കു ധരിച്ചും
കൊറോണയെ നാം ജയിക്കുക
ദൈവതുല്ല്യരായി ഡോൿടർമാരും
ചുറ്റും സഹായമായി സർക്കാരും
പതറില്ല നാമിന്നു തളരില്ല നാമിന്നു -
ജാഗ്രതയോടെ പ്രതിരോധിക്കും
 

അരുണിമ രാജീവൻ
8 ബി ജി വി എച്ച് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത