ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/ഓടക്കുഴൽ
ഓടക്കുഴൽ
ജൂൺ മാസത്തിലെ മനോഹരമായ പ്രഭാതം. ഞാൻ രാവിലെ തന്നെ ഉണർന്നുവരുമ്പോൾ കാണുന്നത് ചുറ്റുപാടും ഇരുണ്ടുപിടിച്ചിരിക്കുന്നു. മഴ വരുന്നുണ്ടെന്നു തോനുന്നു. പാടവരമ്പത്ത് കൂടി പച്ച പാവാടയും വെള്ള പുള്ളികളുമുള്ള കുപ്പായവും ധരിച്ചുവരുന്ന പാൽക്കാരി ചിന്നു. ചുറ്റുപാടിൽ നിന്ന് കിളികളുടെ കലപില ശബ്ദം കുറച്ചു് സമയംകൊണ്ട് ചാറ്റൽ മഴ വന്നെത്തി. അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. വെള്ളിയാഴ്ച്ചയായതിനാൽ നേരത്തെ പോവണം. ശ്രീക്കുട്ടിയുടെ വീട് വയലിന് നടുവിലാണ്. അവളെ കൂട്ടാൻ ചെല്ലുമ്പോൾ പുല്ലിലുള്ള മഴത്തുള്ളികൾ എന്റെ കുപ്പായത്തിലാവും. അന്നേരം എന്ത് രസമായിരിക്കും! കുറച്ചു് സമയം കൊണ്ട് ശക്തമായ മഴ വന്നെത്തി. ഞാൻ കുട എടുത്തില്ലായിരുന്നു. അവളുടെ വീട്ടിൽ നിന്ന് വാഴയില കൈയും എടുത്ത് സ്കൂളിലേക്ക് പോയി. പോകുന്ന വഴിക്ക് തോടുണ്ടായിരുന്നു. അവയിൽ വന്നു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം കേൾക്കാൻ നല്ല രസമാണ്. എവിടെ നിന്നോ മനോഹരമായ ഓടക്കുഴൽ വിളി കേട്ടു. മനോഹരമായ ആ ശബ്ദം ആരുടേതാണെന്നറിയാൻ ചുറ്റിലും നോക്കി. സ്കൂളിൽ എത്തുമ്പോഴേക്കും ബെല്ലടിച്ചിരുന്നു. വൈകുന്നേരം വരുമ്പോൾ ആൽത്തറയിൽ ഒരു ആൾക്കൂട്ടം. എന്താണെന്നറിയാൻ ഞങ്ങളും അങ്ങോട്ടോടി. എല്ലാവരുടെയും മുഖത്ത് ഒരു പരിഭ്രാന്തി ; എന്താണെന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. തോടിനു സമീപം ചാഞ്ഞുകിടക്കുന്ന ആറ്റുകൈത. അതിൽ ഒരു ഓടക്കുഴൽ കുടുങ്ങിയിരുന്നു. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. വേഗത്തിൽ വീട്ടിലെത്തി സന്ധ്യാനാമം ജപിച്ച ശേഷം പഠിക്കാനിനിരുന്നു. കാതിൽ രാവിലെ കേട്ട ഓടക്കുഴൽ നാദത്തിന്റെ ശബ്ദം. മഴ വീണ്ടും ശക്തിയായി പെയ്തു. പെട്ടെന്ന് കറണ്ടുപോയി. രാത്രിയുടെ ഇരുണ്ടയാമത്തിൽ നിശബ്ദതയെ കീറിമുറിച്ച് ഒരാംബുലൻസിന്റെ ശബ്ദം. ആറ്റുകൈയിൽ തടഞ്ഞുകിടന്ന ഓടക്കുഴൽ! എന്റെ നെഞ്ചാകെ പാളിപ്പോയി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ