ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ജീവിതത്തിൽ ഏറ്റവും മഹത്വം ഉളളതാണ്ശുചിത്വം.ശുചിയാക്കുന്ന ശീലം ഉണ്ടായാൽ നമുക്ക് ഒട്ടേറെ രോഗങ്ങളിൽനിന്ന് രക്ഷപ്പെടാം.പരിസര ശുചിത്വവും,വ്യക്ത്തി ശുചിത്വവും പാലിച്ചാൽ ഒരു പരിധിവരെ ആരോഗ്യവാൻമാരായി ജീവിക്കാം.ഇപ്പോൾ ലോകമാകെ പടർന്ന് പിടിച്ച കൊറോണയെപ്പോലും ഒരു പരിധിവരെ തടയാൻ ശുചിത്വത്തോടെ പ്രവ‍ർത്തിച്ചാൽ നമുക്ക് സാധിക്കും.ശുചിത്വത്തെക്കുറിച്ചുളള കുറച്ച് കാര്യങ്ങൾ പറയട്ടെ. <
വ്യക്തി ശുചിത്വം <
ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ കഴുകണം. ആഴ്ചയിൽ ഒരിക്കലെങ്കിലും നഖം വെട്ടണം.രാവിലെയും രാത്രിയിലും പല്ല് തേക്കണം.രാവിലെയും രാത്രിയും കുളിക്കണം.ടോയ് ലറ്റിൽപോയതിന് ശേഷം കൈകൾ സോപ്പിട്ട് കഴുകണം. <
പരിസര ശുചിത്വം <
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.മലിനജലം കെട്ടിക്കിടക്കാതെ നോക്കണം.പൊതു ഇടങ്ങളിൽ ചപ്പുചവറുകൾ ഇടാതെയും തുപ്പാതെയും നോക്കണം.

ശ്രീഹരി എച്ച് ബി
2 A ജി എൽ പി എസ് മരുതോങ്കര
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം