ജി എൽ പി എസ് കണിച്ചനല്ലൂർ/അക്ഷരവൃക്ഷം/കോവിട് കാലത്തെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിട് കാലത്തെ ചിന്തകൾ
 

ചൈനയിൽ നിന്നും പൊട്ടി മുളച്ചൊരു ഭീകരനായൊരു വൈറസ്
ചൈനയിൽ പടർന്നു പിടിച്ചതിനു ശേഷം
ഇറ്റലിയിലേക് വ്യാപിച്ചു നിമിഷങ്ങൾക്കകം
മറ്റു രാജ്യങ്ങളിലേക്കും മറ്റു രാജ്യങ്ങളിൽ നിന്നും വന്നവർ
ഇന്ത്യക്കും അതു പങ്കുവെച്ചു ഇറ്റലിയിൽ നിന്നും വന്നവർ
കേരളത്തിനും സമ്മാനിച്ചു
കേരളത്തിലെ എല്ലാവർക്കും ഇ വൈറസ് ഒരു പേടി സ്വപ്നവായി
കൊറോണ എന്ന പേരിൽ അറിയപ്പെട്ട വൈറസ്
പെട്ടന്ന് കോവിഡ് 19എന്ന പേരായി മാറി
ലക്ഷക്കണക്കിന് ജീവനൊടുക്കിയ കോവിഡ് വീണ്ടും വീണ്ടും
കലി തുടരുന്നു കോവിഡ് നമ്മളിൽ പകരാതിരിക്കാൻ
ആളുകൾ കൂടിയ പരിപാടികളിൽ ആരും പോവാ തിരിക്കുക
അനാവശ്യ സന്ദർശനങ്ങളും ഒഴിവാക്കുക
കൈ നിരന്തരം സോപ്പ് കൊണ്ടു കഴുകി
ശുചിത്വം പാലിക്കുക എന്നീ നിർദേശങ്ങൾ തന്നു
 ഇതൊന്നും വകവെക്കുന്നില്ലെന്ന് കണ്ടു മരണം
കൂടി കൂടി വന്നു ഞങ്ങളെ മോചിപ്പിക്കണേ
ദൈവമേ അനുഗ്രഹം ചൊരിയണേ.............
മരണം കൂടി കൂടി വന്നു അപ്പോൾ
ആരോഗ്യ വകുപ്പ് എല്ലാരാജ്യങ്ങൾക്കും
ലോക്ഡൌൺ പ്രഖ്യാപിച്ചു ഈ ഭീകരനായ കോവിഡിന് വേണ്ടി
പോരാടുന്ന ഡോക്ടർമാർക്കും നേഴ്സ് മാർക്കും പോലീസുകാർക്കും
ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുകയും
അവരെ നമ്മൾ ഒരു നിമിഷം ഓർക്കുകയും വേണം
പരിഭ്രാന്ദി ആർക്കും വേണ്ട നമ്മൾക്കാവശ്യം
ധൈര്യം മാത്രമാണ് കോവിഡ് എന്ന ഭീകരനെ
നമുക്ക് ഒത്തൊരുമയോടെ നശിപ്പിക്കാം
പ്രളയത്തെ ജയിച്ചവർ നമ്മൾ
നിപ്പയെ തുരത്തിയവർ
നമ്മൾ കോവിഡിനെതുരത്താനും
തോല്പിക്കാം കൈ കോർക്കാം
 

നിഖില സുഭാഷ്
5A - ജി എൽ പി എസ് കണിച്ചനല്ലൂർ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത