ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/ഒരു മാസ്കിന്റെ കഥ.

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മാസ്കിന്റെ കഥ.

കൂട്ടുകാരെ എന്നെ നിങ്ങൾക്ക് അറിയാമോ. ഞാനാണ് മാസ്ക്. കുുറേ കാലമായി ഞാൻ ഈ കടയുടെ അലമാരയിൽ സുഖമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് കേമനായൊരു വൈറസ് നാട്ടിലെങ്ങും പരക്കുന്നതായും അതിന്റെ പേര് covid 19 എന്നാണെന്നും ഞാനറിഞ്ഞത്. അങ്ങനെ ഞാനും എന്റെ കൂട്ടുകാരും നിങ്ങളോരോരുത്തരുടെയും കൈകളിലെത്തി. എന്നെ മുഖത്തിട്ട ഒരു ഡോക്ടർ പറയുന്നത് കേട്ടു ഞങ്ങൾ രോഗാണുക്കളെ തടയുന്നതിന് കേമന്മാരാണെന്നും പുറത്തിറങ്ങുന്ന എല്ലാ മനുഷ്യരും ഞങ്ങളെ ധരിക്കണമെന്നും. പക്ഷേ ലോകത്ത് എല്ലായിടത്തും ഞങ്ങളെ പോലെ ഉള്ളവരെ കിട്ടാനില്ല പോലും. പിന്നെ കുറെ ആളുകൾ ഞങ്ങളെപോലെ ഉള്ളവരെ ഉണ്ടാക്കുകയും ഇത് രോഗം തടയാൻ പരിശ്രമിക്കുന്ന ആളുകൾക്ക് കൊടുക്കുകയും ചെയ്യുന്നത്‌ ഞാൻ അറിയുന്നുണ്ട്. അലമാരയുടെ മൂലയിൽ ചുരുണ്ട് കൂടി ഇരുന്ന ഞങ്ങൾക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കിയത് ഇപ്പോഴാണ്. ഈലോകത്താകമാനം കൊറോണ വൈറസ് തടയാൻ മരുന്നിനേക്കാളും കൂടുതൽ ഞങ്ങൾക്കായി എന്ന സന്തോഷമുണ്ട്. ഈ കൊറോണ പ്രതിരോധത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമാനത്തോടെ മാസ്ക് തന്റെ പ്രതിരോധം തുടർന്ന്കൊണ്ടേയിരിക്കുന്നു.....

സാവിയോ ആന്റണി.
3 B ജി.എൽ.പി.എസ്.അമ്പലവയൽ.
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ