ജി എച്ച് എസ് കുറ്റിക്കോൽ/ചരിത്രം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
കുറ്റിക്കോലിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു ഗവണ്മെന്റ് ഹൈ സ്കൂൾ. ശ്രീ പി. രാഘവൻ അവിഭക്ത ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ ഹൈ സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ശ്രീ. കെ. എൻ. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ കുറ്റിക്കോൽ AUPS ഹെഡ്മാസ്റ്റർ ആയിരുന്ന പി. ജനാർദനൻ മാസ്റ്ററുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. RMSA പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ സ്കൂൾ അനുവദിച്ചപ്പോൾ കുറ്റിക്കോൽ ഹൈ സ്കൂൾ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ബഹുമാന്യനായ ശ്രീ. പി. കരുണാകരൻ. എം. പിയുടെ ഇടപെടൽ മൂലം RMSA യുടെ രണ്ടാമത്തെ ലിസ്റ്റിൽ കുറ്റിക്കോൽ ഹൈ സ്കൂളിന് സ്ഥാനം ലഭിച്ചു. ശ്രീ. വി.എസ്. അച്യുതനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേന്ദ്ര ഗവണ്മെന്റ് അംഗീകാരത്തിനായി അപേക്ഷിക്കുകയും തുടർന്ന് ശ്രീ പി. കരുണാകരൻ എം.പി, പി. ഗംഗാധരൻ നായർ എന്നിവരുടെ സജീവമായ ഇടപെടൽ മൂലം കേന്ദ്രത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയും, ധനവകുപ്പിന്റെ അംഗീകാരം വൈകിയത് കാരണം തീരുമാനം നടപ്പിലാക്കാൻ കാലതാമസം നേരിടുകയും ചെയ്തു. തുടർന്ന് ഉദുമ MLA ശ്രീ. കെ. കുഞ്ഞിരാമൻ അവർകളുടെ ഇടപെടലും, ശ്രീ പത്മനാഭൻ മാസ്റ്റർ നിരന്തരം സർക്കാർ ഓഫീസിൽ ബന്ധപ്പെട്ടതിന്റെയൊക്കെ ഫലമായി 24/04/2013 ന് RMSA പദ്ധതി പ്രകാരം കുറ്റിക്കോൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായി. 29/04/2013 ന് B2/14485/2012 ഉത്തരവ് പ്രകാരം 8,9 ക്ലാസുകൾ ആരംഭിച്ചു.
സ്കൂളിന്റെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രീ. കെ. കുഞ്ഞിരാമൻ MLA യോഗം വിളിച്ചുചേർക്കുകയും ഗോപാലൻ മാസ്റ്റർ ചെയർമാനും ശ്രീ. പി. ബാലൻ കൺവീനറും, ശ്രീ. പി. ഗോപിനാഥൻ ട്രെഷററുമായ സ്കൂൾ വികസന സമിതി രൂപീകരിക്കുകയും ചെയ്തു.
കുറ്റിക്കോൽ ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സൺഡേ തീയേറ്ററിന്റെ കെട്ടിടവും അനുബന്ധസൗകര്യങ്ങളും താത്കാലികമായി ഉപയോഗിച്ചുകൊണ്ട് ജൂൺ 1/2013 ന് തന്നെ ക്ലാസുകൾ ആരംഭിച്ചു.
കുറ്റിക്കോൽ പഞ്ചായത്തിലെ ഭരണസമിതിയും ജീവനക്കാരും, വിവിധ രാഷ്ട്രീയ പാർട്ടികളും നല്ലവരായ നാട്ടുകാരും നൽകിവരുന്ന പിന്തുണയുടെ ഫലമായി കുറ്റിക്കോൽ ടൗണിനടുത്തുള്ള 6 1/2 ഏക്കർ സർക്കാർ ഭൂമി സ്കൂളിനു വേണ്ടി ലഭ്യമാക്കാൻ സാധിച്ചു. തുടർന്ന് ബിൽഡിങ്ങിനായി രംസാ ഫണ്ടും ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി അടുക്കള ഉൾപ്പെടെ യാഥാർഥ്യമാക്കാനായി. ചുരുങ്ങിയ വർഷം കൊണ്ട് സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും കഴിഞ്ഞു.