ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാർ ഡിസ്‌ട്രിക് ബോർഡ് മെമ്പർ. രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകനായ ശ്രീ. കെ.കെ.എൻ. പരിയാരമാണ് സ്കൂൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകിയത്. ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യർ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തിൽ പ്രശോഭിക്കുന്നത്. 1956-ൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ചിലരാണ് സർവ്വ ശ്രീ. മത്തായി മണ്ണൂർ, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യൻ, കോമത്ത് ഇബ്രാഹിം, കണ്ണൻ വൈദ്യർ, ചന്തുക്കുട്ടി ചെട്ട്യാർ, പുല്ലാട്ട് വക്കൻ, എം. എ. ജോൺ, എം. എ. ദേവസ്യ തുടങ്ങിയവർ. സ്കൂളിന് ആദ്യമായി സ്ഥലം നൽകിയത് ശ്രീ. മണ്ണൂർ മത്തായി അവർകളാണ്. 1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ൽ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ ഉൾപ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവൺമെന്റ് സ്കൂളായി മാറി. 1966-67- ൽ UP സ്കൂളാവുകയും കാസർഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ൽ ഹയർസെക്കണ്ടറിയും 2005-06- ൽ പ്രീ പ്രൈമറിയും 2015-ൽ ഹൈസ്കൂൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.2018 ൽ അഞ്ചാം ക്ലാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.