ജി എച്ച് എസ് തെക്കെക്കര/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മനുഷ്യരാശിക്ക് പിടികൊടുക്കാത്ത ഒരു വൈറസ് ആണ് കോവിഡ്19. ഇതിനെ കൊറോണ വൈറസ് ഡിസീസ് 2019 എന്നുപറയുന്നു. ഇതിനെ സംബന്ധിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുന്നതേയുള്ളു. അനുഭവത്തിന്റെ വെളിച്ചത്തിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ചുമ, ശ്വാസതടസം, കഠിനമായ ശരീരവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നമ്മുടെ ശരീരത്തു ഈ വൈറസ് കയറിയാൽ പതിനാൽ ദിവസത്തിന് ശേഷമേ നമുക്ക് അറിയാൻ കഴിയുകയുള്ളു. തുമ്മുമ്പോളും, ചുമക്കുമ്പോളും നമ്മുടെ വായിൽ കൂടിയും മൂക്കിൽ കൂടിയും വൈറസ് വെളിയിൽ വരും. തുമ്മുമ്പോൾ ഒരു മീറ്റർ ദൂരമെങ്കിലും ഈ വൈറസിന് ചെന്നെത്താം. അതുകൊണ്ട് ഒരു മീറ്റർ അകലെയെങ്കിലും നില്കേണ്ടതാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ വൈറസ് ആദ്യമായി കാണപ്പെടുന്നത്. അതിനു ശേഷം ലോകം മുഴുവനും വ്യാപിക്കുകയാണ് ഉണ്ടായതു. ഇതിൻ മൂലം ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുകയും രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. പല വികസിത രാജ്യങ്ങളും ഇതിന്റെ ഇരയായിരിക്കുന്നു. അവിടങ്ങളിൽ എല്ലാം തന്നെ രോഗബാധിതരുടെ എണ്ണവും മരണനിരക്കും അനുദിനം വർദ്ധിച്ചുവരുകയാണ്. ജനിതകമാറ്റം സംഭവിച്ചു വന്നു വൈറസാണ് കൊറോണ. ഫലപ്രദമായ മരുന്നും വാക്‌സിനും കണ്ടെത്താനുള്ള ശ്രെമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ആയതിനാൽ നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം