ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ വീണ്ടും ചില വീട്ടുവിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും ചില വീട്ടുവിശേഷങ്ങൾ

അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. ആ ഒരു സങ്കടത്തിലായിരുന്നു ഞാനും എന്റെ കൂട്ടുകാരും. അതേപോലെതന്നെ അധ്യാപകർക്കും നല്ല രീതിയിൽ യാത്ര പറയാൻ പറ്റിയില്ല. ഞങ്ങൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കാരണം ഞങ്ങൾ സ്കൂളിലെ അവസാന വർഷ വിദ്യാർഥികളായിരുന്നു. ചിരിച്ചും കളിച്ചും ഞങ്ങൾ നേടിയത് ഒരു ചെറിയ സന്തോഷം അല്ല അത് വാക്കുകളിൽ ഒതുങ്ങാത്ത ആഹ്ലാദമാണ്. ഇപ്പോൾ ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉള്ളതിനാൽ സുഹൃത്തുക്കളുമായും അധ്യാപകരുമായും ആശയവിനിമയം നടത്താറുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് ആദ്യം ചെയ്ത പ്രവർത്തി പൂച്ചട്ടി നിർമ്മാണം ആയിരുന്നു. ഞാനും എന്റെ കുടുംബവും ചേർന്ന് നിർമ്മിച്ചത് ഇരുപതോളം പൂച്ചട്ടികൾ ആണ്. പിന്നീടുള്ള ദിവസങ്ങളിൽ കുപ്പികളിൽ ചായം നിറച്ചും വർണ്ണ കടലാസിൽ പൂക്കൾ തീർത്തും ലോക്ക് ഡൗൺ ദിനങ്ങൾ ഉല്ലാസ ഭരിതമായി. എങ്കിലും കോവിഡിന്റെ പ്രഹരങ്ങളാൽ തളർത്തപ്പെട്ട നമ്മുടെ സഹോദരങ്ങൾ ലോകത്തിന്റെ നാനാ ദിക്കുകളിൽ ഉണ്ടെന്നോർക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ. ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൗതുകം നിറഞ്ഞതായിരുന്നു ചക്ക വിഭവങ്ങൾ. സ്നേഹബന്ധങ്ങളും പങ്കുവയ്ക്കലും വീണ്ടും തിരിച്ചെത്തിയത് ചക്കയുടെ വരവോടുകൂടിയാണ്. എന്റെയും അയൽവീടുകളിലെയും അടുക്കളയെന്നും ചക്ക വിഭവങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു. ചക്കപ്പുഴുക്കും, ചക്ക കുരു തോരൻ, ചക്കക്കുരു ജ്യൂസ്, പായസം അങ്ങനെ ഒരു നീണ്ടനിര. ഈ പങ്കുവയ്ക്കലും സ്നേഹ ബന്ധങ്ങളും എല്ലാം ത്യജിച്ചു നമ്മൾക്കും നമ്മുടെ തലമുറയ്ക്കും വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും, പോലീസുകാരെയും ഒരു നിമിഷം സ്മരിക്കാം. വാർത്തകൾ കാണാൻ താല്പര്യപ്പെടാതിരുന്ന ഞാനും ചേച്ചിയും എന്നും വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാത്തിരുന്നു. നമ്മുടെ കൊച്ചു കേരളം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ലോകത്തിനുതന്നെ മാതൃകയായി കൊണ്ടിരിക്കുകയാണ് അതിൽ നമുക്ക് അഭിമാനിക്കാം. അങ്ങനെ ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു . സ്കൂളിൽ നിന്നും കിട്ടുന്ന അറിയിപ്പ് അനുസരിച്ച് ഞാൻ ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ ഫോട്ടോ ടീച്ചർക്ക് ഫോണിലൂടെ അയച്ചുകൊടുത്തും അങ്ങനെ ഓരോ ദിവസവും പിന്നിടുന്നു. നല്ലൊരു നാളെക്കായി ശാരീരിക അകലം പാലിച്ച് മാനസിക അകലം കുറച്ചു കുടുംബത്തോടൊപ്പം സന്തോഷകരമായി നമുക്ക് വീടുകളിൽ ഇരിക്കാം.

Stay home 🏠 Stay safe.. We will overcome 💪🏻...

സോന. വി.പി.
7 F ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം