ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-09-2025 | Mohammedrafi |
അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് മോഡൽ അഭിരുചി പരീക്ഷാ പരിശീലനം

സ്ഥലം : ഐ ടി ലാബ്
തിയതി : 18/06/2025
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി, സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും വിശദീകരിക്കുന്നതിനായിരുന്നു ഈ ക്ലാസ് ലക്ഷ്യമിട്ടത്.
അഭിരുചി പരീക്ഷയുടെ സ്വഭാവം, ചോദ്യങ്ങളുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് സീനിയർ വിദ്യാർത്ഥികൾ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പൊതുപരീക്ഷയ്ക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു പ്രവേശനത്തിന് ലഭിക്കുന്ന ബോണസ് പോയിന്റ് എന്നിവയെക്കുറിച്ചും പുതിയ വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു. ഈ ബോധവൽക്കരണ ക്ലാസ് പുതിയ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവേശനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകാൻ സഹായിച്ചു. സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാക്ഷ്യപത്രങ്ങൾ ശേഖരിക്കുന്നതിന്റെ മേൽനോട്ടവും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തന്നെയാണെന്നത് പ്രശംസനീയമാണ്. 60 കുട്ടികൾ Little Kites മോഡൽ അഭിരുചി പരീക്ഷാപരിശീലനം നേടി.
.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
"ഐടി ലോകത്തേക്ക് ആദ്യ ചുവടുവെപ്പ് "
സ്ഥലം : ഐ ടി ലാബ്
തിയതി : 25/06/2025

പുല്ലാനൂർ : ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ സ്കൂളിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിനായുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച വിജയകരമായി നടന്നു. സ്കൂൾ ഐ.ടി. ലാബിൽ വെച്ച് നടന്ന ഈ പരീക്ഷ, വിദ്യാർത്ഥികളിൽ സാങ്കേതികപരമായ താല്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി.
50 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നതിൽ 38 പേരാണ് പരീക്ഷയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി സജ്ജരാക്കുന്നതിൽ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വലിയ പങ്ക് വഹിച്ചു. അവരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസുകളും ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും സംഘടിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഫലം അപ്‌ലോഡ് ചെയ്യുന്നതിനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായം നൽകി.
30 മിനിറ്റ് ദൈർഘ്യമുള്ള ഈ പരീക്ഷ കമ്പ്യൂട്ടറിൽ, പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നടത്തിയത്. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള 20 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 25 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത്, മൂന്ന് ബാച്ചുകളായാണ് പരീക്ഷ നടപ്പിലാക്കിയത്.
കൈറ്റ് മാസ്റ്റേഴ്സായ വിജീഷ് പി കെ,ഉമ്മുസൽമ എം പി, കൂടാതെ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ചേർന്നാണ് പരീക്ഷയുടെ ഏകോപിത നടത്തിപ്പിന് നേതൃത്വം നൽകിയത്. ഈ പ്രവർത്തനം കുട്ടികളിൽ സാങ്കേതിക മേഖലയോടുള്ള അഭിരുചിയും ഭാവിയിൽ ഈ രംഗത്ത് മുന്നേറാനുള്ള ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് സഹായകമായി.
പ്രിലിമിനറി ക്യാമ്പ് 2025
മലപ്പുറം ഉപജില്ലയിലെ നാലാമത്തെ പ്രിലിമിനറി ക്യാമ്പ് ജി വി എച്ച് എസ് എസ് പുല്ലാനൂരിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 17 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.



