ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഹേരൂർ മീപ്പിരി

ചെറിയ കുന്നുകളും ചെങ്കൽ പണകളുമുള്ള ഭൂപ്രദേശമാണ് ഹേരൂർ മീപ്പിരി. മൂന്നുവിള നെൽപ്പാടങ്ങളും സ്വാഭാവികമായ ജല സ്രോതസ്സുള്ള തോടുകളും തണ്ണീർത്തടങ്ങളും ഈ പ്രദേശത്തെ നയനമനോഹരമാക്കു ന്നു. തെങ്ങ്, കമുക്, കുരുമുളക്, വിവിധ പച്ചക്കറികൾ എന്നീ കൃഷികളിൽ ഏർപ്പെട്ടവരാണ് ഇവിടെയുള്ള ഭൂരിഭാഗം പേരും. ചെറുകാടുകളും വള്ളിപ ടർപ്പും പരന്ന കുന്നിൻപുറങ്ങളിൽ യഥേഷ്ടം ചിറകുവിരിച്ചാടുന്ന മയിലുക ളുമുണ്ട്. വിഷപ്പാമ്പുകളും കാട്ടു പന്നി, മുള്ളൻ പന്നി, മുയൽ, ഉടുമ്പു തുട ങ്ങിയ കാട്ടു മൃഗങ്ങളും ഇവിടെയുണ്ട്. പഴയകാലത്തെ പുലിമടകൾ പാറ ക്കെട്ടുകളിൽ ഇപ്പോഴും കാണാനുണ്ട്.

ഹേരൂർ മീപ്പിരി: ഊരും പേരും

രോ സ്ഥലനാമങ്ങൾക്കു പിന്നിലും പുരാവൃത്തപരവും, ചരിത്രപരവു മായ കഥകളുണ്ട്. ആദ്യമായി സ്ഥലനാമം അടയാളപ്പെടുത്തിയവർ നൽകിയ പേരുകൾക്ക് കാലക്രമത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ആദ്യ കുടിയേറ്റ ക്കാരുടെ ഭാഷാപരമായ വൈജാത്യവും വ്യക്തിതാല്പര്യങ്ങളും പേരിന്റെ വേരുറപ്പുണ്ടാക്കിയെടുക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടാം. ഈ ഒരു അർത്ഥത്തിൽ കേരള-കർണ്ണാടക സംസ്ഥാനങ്ങൾ അതിരിടുന്ന ഈ പ്രദേ ശത്ത് മലയാളം, കന്നട, തുളു തുടങ്ങിയ ഭാഷാ ഭേദങ്ങൾ പേരിന്റെ ഉറവിടം .

മിപ്പിരിയെന്ന പേരു വന്നതിന്റെ കഥയും പൊരുളും പഴമക്കാരുടെ നാവിലുണ്ട്. മീപ്പിരിയെന്നാൽ മേലേയുള്ള പുര എന്നാണ് അർത്ഥം. ഓരോ സ്ഥ ലത്തിനും പേരിന്റെ ഓരോരോ പൊരുൾ വഴികളുണ്ട്. ചാക്കട്ടന്റടിയെന്നാൽ ചാക്കട്ട മരമുണ്ടായിരുന്ന സ്ഥലം എന്ന് അനുമാനിക്കുന്നു. ചാക്കട്ടെയെന്നാൽ ഉന്നക്കായ മരമാണ്. ജി.ബി.എൽ.പി.എസ് ഹേരൂർ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പഴമക്കാർ പറയുന്നത് കൊറത്തിപ്പാറ എന്നാണ്.

പച്ചമ്പള എന്നത് കുന്നിനു ചുറ്റും പച്ച വളഞ്ഞ ഇടം എന്നാണ്. രണ്ട് കുന്നുകൾ അടുത്തടുത്തുണ്ടായ സ്ഥലമാണ് ബന്തിയോട് ബന്തിയെന്നാൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന നാമമാണ്. കോട് എന്നാൽ കുന്ന് എന്നും, ഇത്തരത്തിൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്തിയോട്.

അടുക്ക എന്നാൽ വിശാലമായ നിരപ്പായ സ്ഥലം എന്നാണ്. ഇച്ചിലങ്കോട് ഇച്ചിലമരങ്ങളുള്ള കുന്ന് എന്ന അർത്ഥകല്പനയാണ്. പഞ്ചത്തൊട്ടിയെന്നാൽ രണ്ടു കുന്നുകൾക്കിടയിലെ താഴ്വാരത്ത് കാണുന്ന തണ്ണീർത്തടം എന്നാണ്. തൊട്ടിയെന്നാൽ താഴ്വാരം. മയ്യർ മുല ബ്രാഹ്മണ കുടുംബത്തിന്റെ പേരാണ്. മയ്യ ഇവർ നിന്ന് മൂല(സ്ഥലം) എന്നർത്ഥത്തിലാണ് മയ്യറെ മൂല. ഇങ്ങനെ യാണ് ഈ സ്ഥലത്തിന്റെ ഉല്പത്തി.

ഹേരൂർ സ്ഥലനാമ ചരിത്രം

ഹേരൂരിന്റെ പഴയ നാമകരണം പേരുരെന്നാണ്. തുളു, കന്നഡ ഭാഷകളി ലാണ് ഈ സംജ്ഞ ഉപയോഗിച്ചിട്ടുള്ളത്. പേർ' എന്നാൽ മുതിർന്നത്. വലി യത് എന്നാണ് അർത്ഥ വ്യാഖ്യാനം. ആന്ധ്രപ്രദേശത്തു നിന്നും കുടിയേ റിയ ബ്രാഹ്മണരുടെ ഇല്ലങ്ങൾ ഇവിടെയുണ്ട്.

ഇവരുടെത്തന്നെ മറ്റൊരു കുടുംബം ഷിറിയ പുഴയുടെ മറുകരയിലും കു ടിയേറ്റം നടത്തിയിട്ടുണ്ട്. ഇക്കരയിലുള്ളവർ പേരൂർക്കാരെന്നും അക്കരയി ലുള്ളവർ കിരിയൂർ എന്നും അറിയപ്പെട്ടു. ഇവരുടെ കുടിയേറ്റത്തെ തുടർന്ന് പ്രബലമായ നിരവധി മുസ്ലിം കുടുംബങ്ങളും ഇവിടെ താമസമാക്കി. മധ്യ കാലഘട്ടത്തിൽ ഭാഷാപരമായി 'പ' എന്നക്ഷരം 'ഹ' എന്ന അക്ഷരത്തി ലേക്ക് മാറിയതായി കാണുന്നു.

ഇപ്രകാരം പേരൂർ' 'ഹേരൂർ' ആയി മാറിയതാകാം. പാലു എന്നത് ഹാലു എന്ന രീതിയിൽ ഭാഷാന്തരമായിട്ടുണ്ട്. പഴയ കാലത്ത് കാടും മേടും നിറ ഞ്ഞതായിരുന്നു ഈ പ്രദേശം. ഹേരൂർ എന്നാൽ ആനകളുടെ നാട് എന്ന് പ ഴമക്കാർ പറയുന്നു. ഹേർ എന്നാൽ കന്നഡയിലും തുളുവിലും ആനയുടെ പേരിനെ കുറിക്കുന്നു


ഹേരൂർ മീപ്പിരി സ്കൂൾ പഴമയും പുതുമയും

ഹേരൂർ മീപ്പിരിയുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയ്ക്ക് പിന്നിൽ ഒട്ടേറെ പേരുടെ കഠിനാധ്വാനത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും കഥകൾ പറയുവാനുണ്ട്. പശ്ചിമഘട്ട മല നിരകളി ലേക്കുള്ള പച്ചപട്ടുവിരിച്ച കൈവഴികളിലാണ് ഹേരൂർ പ്രദേശം. ചെറു കുന്നു കളും കുന്നുകൾക്കിടയിലൂടെ തഴുകിയൊഴുകി പോകുന്ന ഷിറിയ പുഴയും തോടുകളും തണ്ണീർത്തടങ്ങളുമുള്ള ഈ പ്രദേശം അരനൂറ്റാണ്ടുകൾക്ക് മുമ്പ് തീർത്തും ഒറ്റപ്പെട്ടതായിരുന്നു. നെല്ലും, തെങ്ങും, കവുങ്ങും കൃഷിയിൽ തല്പരരായവരെത്തി ചെറുകുന്നുകളുടെ ചെരുവുകളിലും മറ്റും കൂട്ടായ്മയിൽ മണ്ണിനോട് പടവെട്ടി അധ്വാനിച്ചാണ് വിവിധ കൃഷിയിറക്കിയത്.

പഴയകാലത്ത് മൂന്നുവിള നെൽപാടമായിരുന്ന ഇവിടെ കൃഷി ചെയ്യുന്ന തിനും മറ്റുമായി അന്യദേശത്തുനിന്നും ആളുകളെത്തിയിരുന്നു. എല്ലാ ആവ ശ്യങ്ങൾക്കുമുപരി ഭക്ഷണം മുഖ്യമായിരുന്ന അക്കാലത്ത് പട്ടിണി മാറ്റാനായി താഴ്ന്ന ജാതിയിൽപെട്ട പുലയരും, കോപ്പാളരും, മാവിലരും എത്തിയിരുന്നു. യഥേഷ്ടം മഴയും നല്ല നീരൊഴുക്കും ഉണ്ടായിരുന്ന കുന്നിടങ്ങൾ കർഷക രുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമായി സമ്പൽസമൃദ്ധമാക്കിമാറ്റി. കാർഷിക പുരോഗതിയിലൂടെ ജീവിതനിലവാരം മെച്ചപ്പെട്ടെങ്കിലും വിദ്യാഭ്യാസ പിന്നോ കാവസ്ഥ സാംസ്കാരികമായ ഉയർച്ചയ്ക്ക് തടസ്സമായി നിന്നു.


അറിവിടത്തിന്റെ ഉറവിടം

ഹേരൂർ മീപ്പിരിയിലെ വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി പരേതനായ മൊയ്തീൻ കുഞ്ഞി ഹാജിയുടെ നേതൃത്വ ത്തിൽ കൂട്ടായ ആലോചനായോഗങ്ങൾ അക്കാലത്ത് നടന്നിരുന്നു. മീപ്പിരി സഹോദരങ്ങളുടെ കൂട്ടായ ചർച്ചകളിൽ നാട്ടിലെ കുരുന്നുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന ആലോചനയ്ക്ക് ഒടുവിൽ ഒരു പര്യവസാനം ഉണ്ടായി. ഇതുപ്രകാരം മൊയ്തീൻ കുഞ്ഞി ഹാജി തന്റെ കൈവശമുള്ള രണ്ട ക്കർ ഭൂമി സ്കൂൾ പണിയുന്നതിന് സൗജന്യമായി നൽകാമെന്ന് ഉറപ്പുനൽകി.

സ്കൂൾ പണിയുന്നതിന് സർക്കാറിലേക്കുള്ള കടലാസു പണിയിൽ മൂന്നേ ക്കർ സ്ഥലമെങ്കിലും സ്കൂൾ തുടങ്ങാൻ വേണമെന്ന സാങ്കേതിക തടസ്സം നീക്കാനായിരുന്നു പിന്നീടുള്ള ആലോചന. സ്കൂളിനടുത്ത് ഒരേക്കർ സ്ഥല മുള്ള മുഹമ്മദ് ഐ.പി പേരൂർ എന്ന വ്യക്തിയെ കണ്ട് സ്ഥലം ചോദിച്ചു. മറ്റൊരിടത്തുള്ള ഒരേക്കർ ഭൂമി ഇതിന് പകരമായി അദ്ദേഹത്തിന് നൽകി സ്കൂൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കി.

ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ

വിദ്യനൽകാൻ മുമ്പേ നടന്നവർ

വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി കൂട്ടായ ആലോചനായോഗങ്ങൾ നടന്നു. മീപ്പിരിയിലെ സഹോദരങ്ങളായ പരേതനായ മൊയ്തീൻ കുഞ്ഞി ഹാജി, അബ്ദുള്ള മാപ്പിരി എന്നിവരുടെ നേതൃത്തിൽ പള്ളിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി സ്കൂൾ സ്ഥാപിക്കുന്നതിന് തീരു മാനമായി.

ഹേരൂർ മീപ്പിരി സ്കൂൾ എന്ന ആദ്യ ആശയം മൊയ്തീൻ കുഞ്ഞി ഹാ ജിയുടെ മനസ്സിലുദിച്ച ഒരു സ്വപ്ന ചിന്തയാണ്. ഈ ചിന്ത നാടിന്റെ വിദ്യാ ഭ്യാസ വികസനത്തിലേക്കെത്തിച്ചത് മൊയ്തീൻ കുഞ്ഞിയുടെ സൗഹൃദവ ലയമാണ്. സ്കൂളിനായുള്ള ചർച്ചകളും കടലാസു പണികളും പിന്നീട് അവ രുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടു. ഉണ്ണാനും ഉടുക്കാനും പരിമിതമായ സൗകര്യം മാത്രം ഉണ്ടായിരുന്ന നാട്ടുകാർക്ക് സ്കൂൾ വിദ്യാഭ്യാസവും, അവിടെ നിന്നു കിട്ടുന്ന ലഘു ഭക്ഷണവും വലിയ ആശ്വാസമാണ് നൽകി യത്. 1972-73 കാലഘട്ടത്തിൽ തന്നെ വിദ്യാലയം വേണമെന്ന സമീപവാസി കളുടെ മുറവിളി അധികാരികളുടെ ചെവിയിലെത്തിയില്ല. തെങ്ങോല മെടഞ്ഞ് നാലുമരത്തൂണുകൾ നാട്ടി അതിൽ വളച്ചുവെച്ച ഒരു കെട്ടിടം ഇന്ന് പുതു മോടിയിലുള്ള കെട്ടിടത്തിലേക്ക് ഉയർന്നതിനും ഉയർത്തിയതിനും പിന്നിൽ ചിലരുടെ നിസ്വാർത്ഥമായ കരങ്ങളുണ്ട്

ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ

അത്രയും കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്ക തിരിക്കാൻ മുൻപന്തിയിൽ നിന്നത് കുറച്ചുപേർ മാത്രം. ഇവരുടെ നേതൃത്വത്തിൽ ഈ ചെറുസംഘം, സ്കൂൾ കുട്ടികളുടെ പഠനത്തിനായി പേരൂർ ജുമാമസ്ജിദ് മദ്രസ്സ യിലേക്കുമാറ്റി. പള്ളി അധികാരികളായ മുതവല്ലി മീപ്പിരി അബൂ ബക്കറും സെക്രട്ടറി അബ്ദുള്ള മിപ്പിരിയും ചേർന്നാണ് പിന്നീട് സ്കൂളിന്റെ പഠനകാര്യങ്ങൾക്ക് പള്ളി മദ്രസ്സയിൽ സൗകര്യം ചെയ്തുകൊടുത്തത്.

ഹേരൂരിൽ സ്ഥിരമായി സ്ഥലവും കെട്ടിടവും അടങ്ങിയ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് മീപ്പിരി സഹോദരങ്ങളായ മൊയ്തീൻ കുഞ്ഞി ഹാജി, മീപ്പിരി അബൂബക്കർ, മീപ്പിരി ഇബ്രാഹിം ഹാജി, മീപ്പിരി മുഹമ്മദ് ഹാജി, അബ്ദുള്ള മീപ്പിരി എന്നി വരായിരുന്നു. മൊയ്ദീൻ കുഞ്ഞി ഹാജിയുടെ വീട്ടാവശ്യ ത്തിനു കൊണ്ടുവന്ന ചെങ്കല്ലും മണലും ഉപയോഗിച്ചാണ് ഇന്ന് പ്രാഥമിക പഠനം നടത്തുന്ന കെട്ടിടത്തിന്റെ പണി നടത്തിയത്. ഇതിൽ ഒരു കെട്ടിടം ഉപയോഗപ്രദമല്ലാത്ത തിനാൽ പൊളിച്ചുമാറ്റിയിരുന്നു. സ്കൂളിന്റെ ആരംഭം മുതൽ രണ്ടു പതിറ്റാണ്ടുകാലത്തോളം പി.ടി.എ പ്രസി ഡന്റായിരുന്ന മൊയ്തീൻ കുഞ്ഞി ഹാജിയാണ് സ്കൂളി ന്റെയും നാടിന്റെയും സമഗ്രവികസനത്തിനായി മുന്നിട്ടു പ്രവർത്തിച്ചിരുന്നത്. തുടർന്ന് പി.ടി.എയുടെയും നാട്ടുകാ രുടെയും മറ്റും കൂട്ടായ്മയിൽ ഹൈസ്കൂൾ കെട്ടിടങ്ങളും മറ്റു അനുബന്ധ പ്രവർത്തികളും നടത്താനായി. തുടർന്ന് സർക്കാറിന്റെ സഹായത്തോടെ വൊക്കേഷണൽ ഹയർ സെക്കന്ററിക്കാവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനായി.

ആദ്യാക്ഷരം കുറിച്ചവർ

മീപ്പിരിയിലെ ഓല ഷെഡ്ഡിലെ ബെഞ്ചിലിരുന്ന് ആദ്യാക്ഷരം കുറിച്ചവർ ഒട്ടേറെയുണ്ട്. ഇന്ന് നിരവധി ഔദ്യോഗിക പദവികളിലെത്തിയ ഇവരുടെ ആദ്യകാല വിദ്യാഭ്യാസത്തിന്റെ ഓർമ്മ പുതുക്കുന്ന ഒട്ടേറെ കഥകൾ ഓരോ രുത്തർക്കും പറയാനുണ്ട്. ചിലരെല്ലാം തുടർ വിദ്യാഭ്യാസം ചെയ്യാനാകാതെ ബിസിനസിലും കൃഷിയിലും ഏർപ്പെട്ടു. അവരുടെ വ്യക്തമായ പട്ടിക ഇല്ലെ ങ്കിലും മുമ്പേ നടന്നവരുടെ ഓർമ്മയിൽ തങ്ങിയ ചില വിദ്യാർത്ഥികളുടെ പേരുകൾ:

ഹംസ മീപ്പിരി, ബീഫാത്തിമ മീപ്പിരി, അബ്ദുൾ റഹിമാൻ മീക്കിരി, അലീമ മീപ്പിരി, ഹഫ്സ പുതിയോടി, മുഹമ്മദ് കൊക്കച്ചാൽ, പി.എച്ച്. മുഹമ്മദ് ബട്ടിയോട്, മൊയ്തീൻ കുഞ്ഞി ചെണ്ടേരി, മുഹമ്മദ് ചിന്നമൊഗർ, സുഹറ പേരൂർ എന്നിങ്ങനെ പോകുന്നു ആദ്യകാലത്തെ ഒന്നാംക്ലാസ്സിലെ പട്ടികയിൽ ഉൾപ്പെട്ട പേരുകൾ.

ബ്രാഹ്മണാധിനിവേശവും മനകളും

കുമ്പള പേരൂർ മീപ്പിരി എന്നീ പ്രദേശങ്ങളിൽ 13,14 നൂറ്റാണ്ടുകളിലായി ശക്തമായ ബ്രാഹ്മണാധിനിവേശങ്ങളും മറ്റ് കുടിയേറ്റങ്ങളും നടന്നതായി ച രേഖകളിൽ കാണുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ശക്തമായ വളർച്ചയും ബ്രാഹ്മണരുടെ കുടിയേറ്റവും അക്കാലത്ത് ഈ പ്രദേശങ്ങളിൽ വ്യാപകമായിട്ടുണ്ട്. ഇങ്ങനെ പേരൂർ ഭാഗങ്ങളിൽ കുടിയേറിയ ശിവള്ളി ബ്രാഹ്മണർ കുമ്പള മഞ്ചേശ്വരം ഭാഗങ്ങളിൽ മനകളും വലിയ വീടുകളും പണിത് താമസിച്ചതായി ഇതിന് തെളിവായി കാണുന്നു. നീരും നല്ല നിലവും ഉള്ള കൃഷിക്ക് ഉപയുക്തമായ പാഠശേഖരങ്ങൾക്ക് സമീപത്തായി മനയും ഇല്ലങ്ങളും പണിതാണ് ഇവർ താമസിച്ചിരുന്നത്. നെൽവയലുകൾ യഥേഷ്ടം കാണത്തക്കവണ്ണം കിഴക്ക് അഭിമുഖമായിട്ടാണ് മനയുടെ പൂമുഖങ്ങളും കവാ ടങ്ങളും പണിതിരുന്നത്. വലിയ മണിതൂണുകളും ചിത്രശില്പങ്ങളും വ്യാളി കളും കൊത്തിയ മച്ചിൽ പുറങ്ങളും ഇത്തരം മനയുടെ സവിശേഷതകളാണ്.

ഹേരൂർ മിച്ചിരിയുടെ ദേശചരിത്ര വായനയിൽ പേരൂർ മനക്ക് വലിയ സ്ഥാനമുണ്ട്. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളുടെ അധികാര അവകാശം മനയുടെ ഉടമസ്ഥർക്കായിരുന്നു. മന സ്ഥിതിചെയ്യുന്ന സ്ഥലമടങ്ങുന്ന 24 ഏക്കർ ഭൂമിയിൽ തെങ്ങ്, അടയ്ക്ക, വാഴ, മരച്ചീനി, വിവിധ പച്ചക്കറികൾ എന്നിവ കൃഷി ചെയ്തിരുന്നു. ദീർഘചതുരാകൃതിയിൽ ഏക്കർ കണക്കിന് സ്ഥലത്ത് പ്രൗഢിയോടെ സ്ഥിതിചെയ്തിരുന്ന മന ഇന്ന് നാശത്തിന്റെ വക്കി ലാണ്. ദീർഘചതുരാകൃതിയിൽ നാല് വശത്തും നാല് കെട്ട് ശൈലിയിലാണ് മന നിർമ്മിച്ചിട്ടുള്ളത്. ഓരോ കെട്ടുകളിലും താഴെയും മച്ചിൻ മുകളിലും മൂപ്പിളമ പ്രകാരം വെവ്വേറെ മുറികൾ ഉണ്ട്. തേവാരപ്പുര, മറപ്പുര, പത്തായപ്പു രകൾ, അഞ്ച് കിണറുകൾ, ഭക്ഷണപ്പുര എന്നിവയെല്ലാം തകർന്നതും അല്ലാ തുമായ അവശിഷ്ടങ്ങൾ ഇവിടെ കാണാൻ ഉണ്ട്. മനയോട് ചേർന്ന് വടക്കുഭാഗത്തായി ധൂമാവതിയുടെ അറയും നാഗവനം താടത്തായരുടെ ഗുരു സങ്കല്പ്പത്തി ലുള്ള തറ എന്നിവയും ഉണ്ട്. പേരൂർ മനയടങ്ങിയ നാല് തറവാ ടുകളും ഈ പ്രദേശത്തുണ്ട്. കള ഞ്ചാടി ഗുത്തു, തോട്ട ഗുത്തു, പണി യൂർ ഗുത്തു എന്നിവയാണ് ഇത്. പേരൂർ മനയിൽ വിവിധ കുടുംബ ങ്ങളിലായി നൂറ് കണക്കിന് ആളു കൾ താമസിച്ചിരുന്നു എന്ന് മന യുടെ ഇപ്പോഴത്തെ അവകാശിക ളിൽ ഒരാളായ രാംദാസ് ആൾവ പറഞ്ഞു. അക്കാലത്ത് ദിവസം മൂന്ന് മൂട(1 മുട = 38 കിലോ) അരി യുടെ ഭക്ഷണം തയ്യാറാക്കിയി രുന്നു. കിണറിൽ നിന്നും എത്താൻകൊട്ട വഴിയാണ് വെള്ളമെടുത്തി രുന്നത്. കിണറിലെ സ്ഫടികജലം പാൽ പോലെ ആയതു കൊണ്ട് പാലിന്റെ ഊര് എന്ന അർത്ഥ ത്തിലും പേരൂര് എന്ന പേര് വന്നതാകാം ഒരു നിഗമനം. പഴയ കാലത്ത് മരുമക്കത്തായ സമ്പ്രദായത്തിലായിരുന്നു മനയുടെ അധികാരം.

മനയുടെ അധികാര വഴികൾ

കർണ്ണാടകയിൽ നിന്നും വന്ന ശീവള്ളി ബ്രാഹ്മണനായ താടത്തായർ ആണ് പേരൂരിൽ ആദ്യമായി മന പണിതത്. നെല്ലും അരിയും യഥേഷ്ടം കിട്ടാനില്ലായിരുന്ന പഴയകാലത്ത് പ്രദേശ ത്തിന് പുറത്തുനിന്നും എത്തിയ നിരവധി കുടുംബങ്ങൾ മനയിൽ കൃഷ വലേതര ജോലികളിൽ ഏർപ്പെട്ട് ഉപജീവനം നടത്തിയിരുന്നു. പണത്തിനു പകരം നെല്ലും അരിയുമാണ് തൊഴിലാളികൾക്ക് കൂലിയായി നൽകിയിരു ന്നത്. താടത്തായർ സമാധി ആയതിനെത്തുടർന്ന് മനയുടെ അധികാരം ഭട്ടുഞ്ഞി ഭണ്ഡാരി ഏറ്റെടുത്തു. താടത്തായർക്ക് മക്കൾ ഇല്ലാത്തതിനാലാണ് ഭണ്ഡാരിമാർക്ക് ഈ മനയുടെ അധികാരം ലഭിച്ചത്. തുടർന്ന് അധികാരം ഏറ്റെടുത്ത് കിഞ്ഞണ്ണ ആൾ മന പുതുക്കി പണിതു. പിന്നീട് ഉഞ്ചക്ക യുടേയും അവരുടെ സന്തതി പരമ്പരകൾക്കും മനയുടെ അധികാരം നൽകി

സ്വാതന്ത്ര്യത്തിനുമുമ്പ് മനയുടെ അധികാരത്തിൽ ജി.ബി.എൽ.പി. സ്കൂൾ ഹേരൂർ എന്നപേരിൽ സ്കൂൾ സ്ഥാപിച്ചിരുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സു കളിലാണ് പഠനം. ഈ സ്കൂളായിരുന്നു നാട്ടിൽ ആദ്യമായി സ്ഥാപിച്ചത്. 1938-ൽ ഈ വിദ്യാലയം പൊളിഞ്ഞു വീണപ്പോൾ കുറച്ചു കാലം മനയിലും സ്കൂൾ പ്രവർത്തിച്ചിരുന്നു. അതിനുശേഷം സർക്കാറിലേക്ക് 1.70 സെന്റ് ഹേരൂർ ജി.ബി.എൽ.പി സ്കൂളിനായി സ്ഥലം അനുവദിച്ചു. ഇപ്പോൾ ഇത് സർക്കാർ സ്കൂളായി പ്രവർത്തിച്ചുവരികയാണ്.

ദുപ്പെകൾ

നാട്ടുരാജാക്കന്മാർ, പ്രഭുക്കന്മാർ, ഇടപ്രഭുക്കന്മാർ എന്നിവർ മരണപ്പെട്ടാൽ അടക്കം ചെയ്യുന്ന സ്ഥലത്ത് നിർമ്മിക്കുന്ന ശവകുടീരങ്ങളാണ് ദുപ്പെകൾ. താടത്തായർ ശീവള്ളി ബ്രാഹ്മണൻ, നാട്ടുപ്രമാണിയായ ഭട്ടുഞ്ഞി ഭാ രിക്ക് ദാനമായി നൽകിയ 24 ഏക്കറോളം പറമ്പിന്റെ ഒരു ഭാഗത്താണ് ഗോരി കൾ ഉള്ളത്. ഇവിടെയുള്ള മനയും ദുപ്പകളേയും കുറിച്ച് ഗൗരവമായ ചരിത്രപഠനം അനിവാര്യമായിട്ടുണ്ട്. കാലപ്പഴക്കത്തിൽ തകർന്നുപോയ മന നവീകരിച്ച് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.

പേരൂരിലെ ദെക്കു ഗുത്തു മനക്ക് സമീപത്തായി നൂറ്റാണ്ടുകൾ പഴ ക്കമുള്ള ദുപ്പുകൾ അഥവാ ഗോരികൾ(ശവകുടീരങ്ങൾ കണ്ടെത്തി. പ്രാദേ ശിക ചരിത്രരചനയുമായി നടത്തിയ അന്വേഷണത്തിലാണ് ദുപ്പുകൾ മനക്ക് 300 മീറ്റർ അകലെയായി കാടുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഈജിപ്തിലെ പിരമിഡുകളുടെ മിനിയേച്ചർ പതിപ്പാണ് തുളുനാട്ടിലെ "ദുപ്പികൾ. ബെല്ലാക്ക സമുദായത്തിലെ നാടുവാഴികൾ മരിച്ചാൽ നെൽപാ ടങ്ങളിലാണ് സംസ്ക്കരിക്കുക. അതിന് മുകളിൽ ചെങ്കല്ലും മണ്ണും ഉപയോ ഗിച്ച് പത്തടിയോളം ഉയരത്തിൽ പിരമിഡിനോട് സാമ്യത്തിൽ സമചതുര പാകൃതിയാലാണ് ദുപ്പുകൾ അഥവാ ഗോരികൾ പണിതിരിക്കുന്നത്. കാസറഗോഡ് ആദൂർ മല്ലാവര ക്ഷേത്രത്തിന് സമീപത്ത് ദുപ്പുകൾ കണ്ട ത്തിയിരുന്നു. ഇതിനുപുറമെയാണ് പേരൂരിൽ കണ്ടെത്തിയ മുന്നോളം ദു

ശവം സംസ്കരിച്ച പാടമാണെങ്കിലും ഇവിടങ്ങളിൽ കൃഷി നടത്താറുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ തുളുനാട് ഭരിച്ചിരുന്ന ഇക്കേരി രാജവംശത്തിന്റെ സഹായത്തോടെ മായിപ്പാടി കേന്ദ്രമായുള്ള കുമ്പള സീമയുടെ ഭരണം ബെല്ലാ ക്കന്മാർ പിടിച്ചെടുക്കുകയും, അവർ ഏഴ് കുടുംബങ്ങളായി ഏഴു ദേശങ്ങൾ ഭരിക്കുകയും ചെയ്തു. ഈ നാട്ടുരാജാക്കന്മാരുടെ ശവകുടീരങ്ങളാണ് ഇവി ടങ്ങളിൽ കാണുന്ന ഗോരികൾ. പൊളിച്ചുമാറ്റാൻ പാടില്ലെന്ന വിശ്വാസമാണ് ദുപ്പുകൾ ഇന്നും തല ഉയർത്തി നിൽക്കാൻ കാരണം. മുകളിൽ താഴിക കുട ത്തിന്റെ ആകൃതിയുള്ള ഈ ശവകുടീരങ്ങൾ തുളുനാടൻ സംസ്കൃതിയുടെ ചരിത്ര ശേഷിപ്പുകളാണ്.

ഹേരൂരിലെ മുനിയറകൾ

ഹേരൂർ മീപ്പിരിക്ക് ലോഹ യുഗകാലഘട്ടത്തോളം പഴക്കമുണ്ടെന്ന് തെ ളിയിക്കാൻ ഒട്ടേറെ മുനിയറകൾ. ഹേരൂർ മീപ്പിരി, പച്ചമ്പള തുടങ്ങിയ സ്ഥല ങ്ങളിൽ ഇരുമ്പുയുഗ കാലഘട്ടത്തിൽ മനുഷ്യർ താമസിച്ചിരുന്നതിനായി ഒ ട്ടേറെ തെളിവുകൾ കാണുന്നു. പച്ചമ്പളയിലെ വിശാലമായ പാറക്കെട്ടുക ളിൽ കാണുന്ന അഞ്ചോളം മുനിയറകൾ ഈ അഭിപ്രായമുറപ്പിക്കാൻ തെളി വ് നൽകുന്നുണ്ട്.

പാറകൾ തുരക്കുന്നതിനും മുനിയറകളുടെ കവാടങ്ങളും മറ്റും കൃത്യമാ യ ജ്യാമിതീയ രീതിയിൽ മുറിച്ചെടുക്കാനും ഇരുമ്പ് കൊണ്ടുണ്ടാക്കിയ നിര വധി ആയുധങ്ങൾ ഉപയോഗിച്ചതായി മുനിയറകളും ഗുഹാ നിർമ്മിതിക ളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുനിയറകളുടെ മുകളിലായി വൃത്താകൃതി യിൽ മുറിച്ചുണ്ടാക്കിയ പ്രവേശന ദ്വാരങ്ങളും തൊപ്പി കല്ലുകളും, കൊളു ത്തുകളും മറ്റും പഴയ കാല മനുഷ്യരുടെ ഇരുമ്പുപയോഗത്തിന്റെയും നിർ മ്മാണ ചാരുതയുടെയും ജീവനുള്ള തെളിവായി കാണാം. പച്ചമ്പള പ്രദേശ ത്തെ പാറകൾക്ക് മുകളിലായി കൊത്തിയുണ്ടാക്കിയ മത്സ്യങ്ങളുടെയും പ ക്ഷികളുടെയും മറ്റ് ഉരഗങ്ങളുടെയും ചിത്ര വേലകൾ പ്രാചീന മനുഷ്യരു ടെ ജനവാസം ഇവിടെ ഉണ്ടായിരുന്നതായി അനുമാനിക്കാവുന്നതാണ്. നല്ല ജലസമ്പത്തും ഭക്ഷണത്തിനായുള്ള കാട്ടുമൃഗങ്ങളും മൽസ്യങ്ങളും യഥേ ഷ്ടം ഇവിടങ്ങളിൽ ഉണ്ടായിരുന്നതിനാലാകാം ലോഹയുഗ മനുഷ്യർ കൂട്ടമാ യി താമസിക്കാൻ കാരണമായിട്ടുണ്ടാവുക. ഈ പ്രദേശത്ത് നിന്നും മറ്റു പല രാജ്യങ്ങളിലേക്കും പിന്നീട് ഇരുമ്പ് അയിര് കയറ്റുമതി ചെയ്തതായി ചരിത്രതെളിവുകളുണ്ട്.

കമ്പളം അഥവാ പോത്തോട്ടം

കാർഷിക സമൃദ്ധിയുടെ കൈക്കരുത്തും മെയ്ക്കരുത്തും അറിയിച്ചുകൊണ്ടുള്ള പ്രാചീനമായ ആചാരമാണ് കമ്പളം നല്ല വിളവുലഭിക്കുന്നതിനും ഈശ്വര പ്രീതിക്കുമാണ് കമ്പ ളം ആഘോഷിച്ചുവരുന്നത്. ഹൊയ്സാല രാജവംശകാലത്ത് രാജകുടുംബം ആരംഭിച്ച കായികവിനോദമാണ് കമ്പളം. കാളകളെ പരിശീലിപ്പിച്ച് യുദ്ധത്തിന് ഉപയോഗിക്കാൻ സാ ധിക്കുമോ എന്ന രാജാക്കന്മാരുടെ പരീക്ഷണം കമ്പളത്തി ന്റെ ആഘോഷവുമായി ബന്ധപ്പെടുത്തി പറയുന്നു.

നവംബർ മുതൽ മാർച്ച് വരെയാണ് കമ്പളക്കാലം. ആ ദ്യകാലത്ത് ജയിക്കുന്ന പോത്തോട്ടക്കാർക്ക് നാളികേരവും വാഴപ്പഴവുമായിരുന്നു സമ്മാനമായി നൽകിയത്. ഇന്ന് സ്വർ ണ്ണം വെള്ളി മെടലുകളും പതിനായിരങ്ങളുടെ ക്യാഷ് അ വാർഡുകളും നൽകിവരുന്നുണ്ട്.

നാടോടി ഭാഷാഭേദങ്ങൾ

പ്തഭാഷ സംഗമഭൂമി എന്നത് കാസറഗോഡിനെ വിശേഷിപ്പിക്കുന്ന അപ്തവാക്യമാണ്. മലയാളം, കന്നഡ, തുളു, മറാട്ടി, കൊങ്കണി, ബ്യാരി, ഉ റുദു, എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാന്നിധ്യ മാണ് കാസറഗോഡിനെ ഭാഷകളുടെ സംഗമഭൂമിയാക്കുന്നത്.

കേരളത്തിലെ മറ്റേത് ജില്ലകളേക്കാളുമുപരി വൈവിധ്യങ്ങളായ നാട്ടുഭാ ഷകളും കാസറഗോഡ് ജില്ലയിൽ പ്രചാരത്തിലുണ്ട്. കാസറഗോഡിനെ പോലെ ഭാഷാ സാന്ദ്രതയുള്ള ജില്ല നമ്മുടെ സംസ്ഥാനത്ത് വേറെയില്ല. പ ലതരം ഭാഷണസമൂഹങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതി നാലാണ് കാസറഗോഡിന്റെ മലയാളം ഏറെ വ്യത്യസ്തവുമാവുന്നത്.

ഈണം, താനം, സ്വരങ്ങൾ പദങ്ങൾ, ശൈലി എന്നിവയിലെല്ലാം കാസറ ഗോഡൻ മലയാളം വേറിട്ടൊരു രീതി പ്രകടമാക്കുന്നുണ്ട്. ജില്ലയുടെ വട ക്കൻ ഭാഗങ്ങളിലെ മലയാളം പ്രധാനമായും കന്നഡ, തുളു ഭാഷകളാൽ സ്വാ ധീനിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് തെക്കൻ ജില്ലകൾക്ക് ഇവിടുത്തെ ഭാ മനസിലാക്കാൻ പ്രയാസം നേരിടുന്നത്. കാസറഗോഡിനെ തുളുനാ ട് എന്ന് വിശേഷിപ്പിക്കാൻ കാരണം. തുളു സംസാരിക്കുന്നവർ കൂടുതലായ തിനാലാണ്.

ദ്രാവിഡ ഭാഷ കുടുംബത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണിത്. പ്രൗഢ സാഹിത്യ ഭാഷയായി വികസിക്കുവാൻ ഇതിന് സാധിച്ചിട്ടില്ല. പാല ക്കാട്, തിരുവനന്തപുരം ഭാഗങ്ങളിലേക്കാൾ വൈവിധ്യങ്ങളായ ഭാഷകളുടെ മിശ്രണം കാസറഗോഡൻ മലയാളത്തിൽ പ്രകടമാണ്. കേൾക്കുമ്പോൾ മല യാളമാണെന്ന് തോന്നിക്കാത്ത ഭാഷാരീതിയും കാസറഗോട്ടുണ്ട്. മലയാള ത്തിലെ '8' എന്ന അക്ഷരം അതേ ശുദ്ധ രൂപത്തിൽ കാസറഗോഡിന്റെ ഭാ ഷാശൈലിയിൽ കണ്ടെത്തുക പ്രയാസമാണ്. അതിന് പകരം 'യ' എന്ന അക്ഷരമാണ് ഉപയോഗിച്ച് വരുന്നത്. കാസറഗോഡിന്റെ മലയാളശൈലി മറ്റുജില്ലകളെക്കാൾ വേറിട്ടതാണെങ്കിലും ശ്രദ്ധേയമായ സാഹിത്യകാരന്മാരുടെ സൃഷ്ടികൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.

ഐക്യകേരളത്തിൽ അവസാനം ചേർക്കപ്പെട്ടതായിരുന്നു ഈ തുളുനാ ട്, കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഒരു ജില്ലയാണ് കാസറഗോഡ്, വൈവിധ്യങ്ങളായ ഈ ഭാഷകളൊക്കെ കാസറ ഗോഡിന്റെ സംസ്കാരത്തെ സമ്പന്നമാക്കുന്നു. കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം മുതൽ കുമ്പള വരെ ഉപയോഗിക്കുന്ന

ചില നാട്ടുവാക്കുകളും അതിന്റെ ശരിയായ മലയാളവും ചുവടെ ചേർക്കുന്നു.

അറ: മുറി

കുച്ചിൽ: അടുക്കള

മങ്ങലം: കല്യാണം

സൊബയിക്ക്. അതിരാവിലെ

പാങ്ങ്: ഭംഗി

കെനം: കിണർ

പെർങ്ങട്ട: കശുവണ്ടി

ബെത്തല: വെറ്റില

ബയ്ക്ക: വാഴപ്പഴം

താരിഖ്: തീയതി

തണ്ണി: വെള്ളം

പിരാന്ത്: ഭ്രാന്ത്

മേങ്ങുന്നോർ: യാചക

ബേർപ്പ്: വിയർപ്പ്

ഒല്ലി: പുതപ്പ്

ചൊടി: ദേഷ്യം

കെറ്: അഹങ്കാരം

മേങ്ങി: വാങ്ങി

മീട് മുഖം

കേട്ട്: ചോദിച്ചു

ബജാറ്: പട്ടണം

ചിരി ചുണ്ട്

കൂട്ട: സഞ്ചി

ബാതൽ: വവ്വാൽ

താവു: താക്കോൽ

ചിരി ചുണ്ട്

കൂട്ട: സഞ്ചി

ഗൂഡുപ്പീടിയ പെട്ടിക്കട

കോയി: കോഴി

ഗഡിയാള് ഘടികാരം

ഗഡിബിഡി: തിടുക്കം

ഗെളള് ചില്ല

ഗമ്മത്ത്: വിരുന്ന്

ഗേണി: പാട്ടം

ഗർഗാസ്: ഈർച്ചവാൾ

ഗോണി: ചാക്ക്

ഗളാട്ട: വഴക്ക്

ഗോള ഉള്ള് പൊള്ളയായ

ഗാബിരിയാവുക: ഭയപ്പെടുക

ഗൌജി: ബഹളം

ഗാബ്: ചൂട്

ചംചം; കരണ്ടി

ഗാളം: ചൂണ്ട

ചക്കുളി ;മുറുക്ക്

ഗാളിപ്പട്ടം: പട്ടം

ചങ്കം: പാലം

ഗിറുവുക: കറങ്ങി നടക്കുക

ചങ്ക്: കഴുത്ത്

ഗുട്ടു: രഹസ്യം

ചട്ടം: ചട്ടുകം

ചണ്ടി ;നനഞ്ഞ

ചണ്ടിപ്പിണ്ടി ; നനഞ്ഞു കുതിരുക


ഹേരൂർ മീപ്പിരി: ഭൂമിശാസ്ത്രവും പരിസ്ഥിതിയും

ഭൂമി ശാസ്ത്രപരവും പരിസ്ഥിതിപരവുമായി ഒട്ടേറെ വ്യത്യസ്ഥതകൾ നിറഞ്ഞതാണ് ഹേരൂർ മീപ്പിരി ഗ്രാമം. പുഴയും, കാടും, മേടും കുന്നുകളും, തണ്ണീർത്തടങ്ങളും കൊണ്ട് പ്രകൃതി സമൃദ്ധമാണിവിടം. നെല്ലും, കമുകും, തെങ്ങും, പച്ചക്കറികളും കൃഷി ചെയ്ത് നാടിനെ സമ്പൽ സമൃദ്ധമാക്കുന്ന മണ്ണിന്റെ മണമുള്ള കർഷകർ ഇവിടെയുണ്ട്.

കൃഷി ആവശ്യത്തിനായി പഴയകാലത്ത് നിർമ്മിച്ച തടയണകളും, വെ ളളം ഒഴുകി പോകുന്ന ചെറുചാലുകളും മീപ്പിരിയുടെ കാർഷിക ചരിത്രത്തിന്റെ മാതൃകവരച്ചിട്ടത് നമുക്ക് കാണാം. മഴവെള്ളപാച്ചിലിൽ തോട്ടിലൂടെയും ചെറു ചാലുകളിലൂടെയും നീന്തി തിമർത്തുപോകുന്ന മത്സ്യങ്ങളെ പിടികൂടാൻ കുത്തുകൂടും, ചെറു വലകളും, വിവിധ ഇരുമ്പ് ആയുധങ്ങളുമായി ആരവ ങ്ങളോടെ പോയ നാട്ടുകാരുടെ സംഘബോധവും, സാഹോദര്യവും ഇന്നും തകരാതെ കരുത്തോടെ കാലത്തിനൊപ്പം നടക്കുന്നുണ്ട്.ഷിറിയ പുഴ മണ്ണെടുപ്പിൽ അല്പം മെലിഞ്ഞു പോയിട്ടുണ്ടെന്ന് പറയാ തെ വയ്യ. കരയിടിച്ചിലും കൈയ്യേറ്റവും ചിലയിടങ്ങളിലെല്ലാം നടന്നുകൊ ണ്ടിരിക്കുന്നത്. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ ശ്വാസം മുട്ടിക്കുന്നത് കണ്ടിട്ടും കണ്ണടക്കുകയാണ്. കൂട്ടമായുണ്ടായിരുന്ന മഞ്ഞളേട്ടയും മഞ്ഞ ചു ട്ടയും, കരിമീനും, തുടങ്കനും, എറിയനും മാങ്ങ കുണ്ടാടിയും നോതോലും, ചെമ്പല്ലിയും, ഏരിയും, തിരണ്ടിയും ഒറ്റപ്പെട്ടു പോയതിന്റെ അന്വേഷണം കൂടി നടത്തേണ്ടതുണ്ട്. രാസകീടനാശിനിയുടെ അമിത ഉപയോഗമോ കിഴക്കൻ നഞ്ചു വെള്ളത്തിന്റേയും മാലിന്യത്തിന്റെയും അതിപ്രസരമോ ആകാം ഈ മത്സ്യങ്ങളുടെ വംശനാശ വഴിയിലേക്ക് നയിക്കുന്ന ഘടകം.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ

1970 കളിൽ പരമ്പരാഗതമായ കൃഷിരീതിയിൽ ഏർപ്പെട്ടവരായിരുന്നു ഹേ തൂരിലേയും പരിസരങ്ങളിലേയും കർഷകർ. തെങ്ങും, കവുങ്ങ് കൃഷിക്കായും പ്രകൃതിപരമായ ജലസ്രോതസ്സായിരുന്നു ആശ്രയം. മഴവെള്ളവും തോട്ടിൽ കൂടി ഒഴുകുന്ന ഉറവ വെള്ളവും മാത്രമായിരുന്നു ജലസ്രോതസ്സ്. ശാസ്ത്രീ യമായ കൃഷി രീതികൾ ഉണ്ടായിരുന്നില്ല. കൃഷിക്കും, കുടിവെള്ളത്തിനും ജ ലദൗർലഭ്യം നേരിട്ടപ്പോൾ ഗാർഹീക-കാർഷിക മേഖലയിൽ ഒട്ടനവധി പ്ര ശ്നങ്ങൾ ഉണ്ടായി

ജലദൗർലഭ്യത്തിന് ശാശ്വത പരിഹാരമില്ലാതെ കൃഷി മുന്നോട്ട് കൊ ണ്ടുപോവുക പ്രയാസകരമാണെന്ന് കർഷകർ മനസ്സിലാക്കി. ഇതിനു പരി ഹാരം കാണാൻ മാപ്പിരി മൊയ്തീൻ കുഞ്ഞി ഹാജി സ്ഥലം എം.എൽ.എ. രാമപ്പ മാഷെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് ഡെവ ലപ്പ്മെന്റ് ഓഫീസ് മുഖേന 1977 ൽ കൾപാറ മൈനർ ഇറിഗേഷൻ ക്ലാസ്സ് - 2 പദ്ധതി നടപ്പിലാക്കുകയും ചെയ്തു. 1650 മീറ്റർ കനാൽ കൾപാറ മുതൽ മീപ്പിരി വരെ 15 മീറ്റർ നീളത്തിൽ 2 ടണൽ ഉണ്ട്. ഹേരൂർ ഗ്രാമത്തിലെ കൾ പാറ, കൊറളോടി, ദുപകണ്ടം, കളഞ്ചാടി, പട്ടണം, മീക്കിരി പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്ന കനാൽ അമ്പതോളം കൃഷിക്കാരുടെ നൂറ്റിയമ്പതോളം ഏക്കർ കൃഷിസ്ഥലത്ത് ഇതുവഴി വെള്ളം എത്തിക്കുന്നുണ്ട്. വേനലവധി യിൽ കനാൽ വഴി വെള്ളം വരുന്നതിനാൽ ഗ്രാമങ്ങളിലെ കിണറുകളിലും ജലസ്രോതസ്സ് ഉയരാൻ കാരണമാവുന്നുണ്ട്.

ഡോ. സുബ്ബറാവു, ജലസേചന മന്ത്രിയായി ഇരിക്കുന്ന സമയത്ത് അനു വദിച്ച് കിട്ടിയതാണ് പിലിക്കുടമുഗർ ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട്, ഈ ഗ്രാമത്തിലെ മറ്റൊരു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് പാച്ചാണി പിൽ ട്ടമുഗർ എന്ന സ്ഥലത്തുള്ളത്. ഷിറിയ പുഴയിൽ നിന്നും 60 HP രണ്ട് ട്ടോർ ഒരേ സമയം പ്രവർത്തിച്ച് പാച്ചാണി മുതൽ ചിന്നമുഗർ വരെ 2650 മീ റ്റർ നീളത്തിൽ കനാൽ വഴി ജലവിതരണം നടത്തി വരുന്ന പദ്ധതിയാണിത്. ഇത് പൂർണ്ണമായും ജലവിഭവ വകുപ്പിന്റെ ചെറുകിട ജലസേചന വിഭാഗമാ ണ് കൈകാര്യം ചെയ്യുന്നത്. 50 മീറ്റർ നീളത്തിലും 30 മീറ്റർ നീളത്തിലും മണ്ട് ടണൽ ഈ കനാലിൽ ഉണ്ട്. ഇതിന്റെ പ്രാരംഭ ടെണ്ടറും, അനുബന്ധ പ്രവർത്തികളെല്ലാം തന്നെ ചെയ്തു വന്നത് മീപ്പിരി മൊയ്തു കുഞ്ഞി ഹാജി യായിരുന്നുവെന്ന് യൂസഫ് മൊതലോടി പറഞ്ഞു. ഈ പദ്ധതിയിൽ കീഴിൽ 300 ഏക്കറിലധികം കൃഷി സ്ഥലത്ത് ജലവിതരണം നടത്തി വരുന്നുണ്ട്. ധാന കനാൽ അല്ലാതെ രണ്ട് മൂന്ന് ബ്രാഞ്ച് കനാലും ഈ പദ്ധതിയുടെ ഗമായി നിർമ്മിച്ചിട്ടുണ്ട്. ഹേരൂർ ഗ്രാമത്തിലെ നെൽകൃഷി പ്രദേശമാണ് ക ബാടി വയൽ, ഒന്നും രണ്ടും, മൂന്നും വിളകൾ കൃഷിയിറക്കാൻ പറ്റുന്ന വയ ലാണിത്. എന്നാൽ വെള്ളത്തിന്റെ ദൗർലഭ്യം കാരണം ഇത് സാധ്യമാകാ തെ വരുന്നുണ്ട്.

ഇച്ചിലങ്കോട് ഗ്രാമത്തിലാണ് ബീറോളിക്ക് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യുള്ളത്. 50 HP യുടെ രണ്ട് മോട്ടോർ പ്രവർത്തിപ്പിച്ചാണ് ജലവിതരണം നട ത്തുന്നത്. ഇതും ചെറുകിട ജലസേചന വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് 250 ഏക്കറിലധികം കാർഷികാവശ്യം നിറവേറ്റാൻ പറ്റുന്ന പദ്ധതിയാണിത്

മണിയംപാറ അണക്കെട്ട് ചരിത്രം

ഇച്ചിലങ്കോട്, മണിയംപാറ ഡാമുകളുടെ ചരിത്രത്തിലേക്ക് കൂടുതൽ വിവ മങ്ങൾ നൽകിയത് ഹേരൂർ മീപ്പിരി സ്ക്കൂൾ പി.ടി.എ ഭാരവാഹികളാണ്. അംഗഡിമുഗറിലെ തിമ്മപ്പ രിച്ചത്. റയെ സന്ദർശിച്ചാണ് ഇവർ വിവരങ്ങൾ ശേഖ

മണിയംപാറ (ഷിറിയ) ഡാം 1945-ൽ ബ്രട്ടീഷുകാരുടെ കാലത്താണ് പണിതുടങ്ങിയത്. ബ്രട്ടീഷുകാർ പോയതിന് ശേഷം കുറച്ച് വർഷത്തേക്ക് ഡാമി ന്റെ പണി മുടങ്ങുകയും പിന്നീട് വന്ന മദ്രാസ് ഗവൺമെന്റ് പണി പൂർത്തി കരിക്കുകയും ചെയ്തു. 1955-ൽ ആണ് ഡാമിന്റെ ഉദ്ഘാടനം നടന്നത്. പത്ത് കിലോമീറ്ററോളം നീളുന്ന കനാലിലൂടെ നാടിന്റെ മുഴുവൻ ഭാഗവും വരത്തക്ക രീതിയിൽ ആണ് കനാലിന്റെ നിർമ്മാണം. ഈ കനാലിന് ബ്രാഞ്ച് കനാലും ഉണ്ടായിരുന്നു. എരുംതുംകല്ലിൽ അവസാനിക്കുന്ന കനാൽ കൊച്ചൂടൽ, ചി കട്ട മുഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന കനാലിന് തുടക്ക ത്തിൽ ഒരു പാട് തുരങ്കങ്ങൾ ഉണ്ടായിരുന്നു. തുരങ്കങ്ങൾ പിന്നിട് നീക്കി ക നാൽ പണിയുകയാണ് മദ്രാസ് ഗവൺമെന്റ് ചെയ്തത്. കൂറ്റൻ പാറകൾ തു എന്നുള്ള പ്രസ്തുത തുരങ്കങ്ങൾ പ്രദേശിക നിർമ്മാണ വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഷെറൂൽ കുഞ്ഞാലി ഹാജി ആയിരുന്നു മണിയം പാറ ഡാം യഥാർത്ഥ്യമാക്കാൻ നേതൃത്വം നല്കിയത്. നാടിനെ കാർഷിക അഭിവൃദ്ധിയിലേക്ക് നയിക്കാൻ പ്രസ്തുത അണക്കെട്ടിൽ നിന്നുള്ള വെള്ളം ഏറെ സഹായകരമായി. കുടിവെള്ളക്ഷാമവും പരിഹരിക്കപ്പെട്ടു

ഇച്ചിലങ്കോട്, ബംബാണ് അണക്കെട്ട്

1954-ൽ മദിരാശി മന്ത്രി കാമരാജ് നാടാർ ആണ് അണക്കെട്ടിന് തറക്കല്ലി ട്ടത്. 1965-ൽ ഇച്ചിലങ്കോട് അണക്കെട്ടിന്റെ പണി പൂർത്തിയായി. പേരൂർ സ്വ ദേശിയായ ശങ്കര ആൾവ ആയിരുന്നു അണക്കെട്ട് യാഥാർത്യമാകാൻ പ വർത്തിച്ചവരിൽ മുഖ്യൻ. അണക്കെട്ടിനോടനുബന്ധിച്ച് മൂന്ന് ജലസേചന പദ്ധതികൾ പ്രവർത്തിക്കുന്നു. കൾപാറ, ബീറൊളിക, പിൽക്കട്ട മുഗർ ജല സേചനപദ്ധതിയാണിത്. 700 ഏക്കറോളം കൃഷി സ്ഥലത്ത് വെള്ളമെത്തി ക്കാൻ അണക്കെട്ടിന് കഴിവുണ്ട്. വേനൽകാലത്ത് ഉപ്പ് വെള്ളം കയറാതിരി ക്കാൻ ഡാമിലെ ഷട്ടറുകൾ അടക്കുന്നു.

മഞ്ചേശ്വരം ഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ഭൂഗർഭജലം ശേഖരിക്കു ന്നതിനു പയോഗിക്കുന്ന ഒരു ഉപാധിയാണ് സുരംഗം അഥവാ തുരങ്കം. മലയടിവാരങ്ങളിൽ നിന്ന് ജലസ്രോതസ്സുകളിലേക്ക് തിരശ്ചിനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണിവ. ഇത്തരം സുരംഗങ്ങൾ 50-60 മീറ്റർ വരെ നീളത്തിൽ തു ക്കാറുണ്ട്. സുരംഗങ്ങൾക്ക് സാധാരണ രണ്ട് മീറ്റർ ഉയരവും അര മീറ്റർ വീ തിയും ഉണ്ടാകും. കിണറിന്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയ തുമായതിനാലാണ് ഇത്തരം സുരംഗങ്ങൾ നിർമ്മിക്കുന്നത്