ജി.വി. എച്ച്. എസ്.എസ്. ചേളാരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം - ദീർഘായുസ്സിന്റെ താക്കോൽ
രോഗപ്രതിരോധം - ദീർഘായുസ്സിന്റെ താക്കോൽ
"Investments in Immunization yield a rate of return on a par with educating our children and higher than nearly any other development intervention" - Seth Berkley സൂക്ഷ്മജീവികൾ, പരാദ ജീവികൾ എന്നിവയടങ്ങുന്ന ഒരു കൂട്ടം രോഗാണുക്കൾ, വി ഷത്വമുള്ളതും ഇല്ലാത്തതുമായ അന്യ വസ്തുക്കൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും പറയുന്ന പേരാണ് രോഗ പ്രതിരോധം.പ്രതിരോധ വ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് immunology. ഏകകോശ ജീവികൾ മുതൽക്കുള്ള ജീവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം. രോഗ പ്രതിരോധശേഷിയെ പൊതുവേ രണ്ടായി തരം തിരിക്കാം. സ്വാഭാവിക രോഗ പ്രതിരോധശേഷിയും കൃത്രിമ പ്രതിരോധ ശേഷിയും സ്വാഭാവിക പ്രതിരോധശേഷി രോഗകാരിയുമായോ അന്യ വസ്തുക്കളുമായോ സമ്പർക്കത്തിലായാൽ ഉടൻ തന്നെ പ്രതിപ്രവർത്തനം നടക്കുന്ന സംവിധാനമാണിത്.പൊതുവായ പ്രതിരോധ സംവിധാനവും പ്രത്യേക പ്രതിരോധ സംവിധാനവും ഇതിന്റെ ഭാഗമാണ്. പൊതുവായ പ്രതിരോധ സംവിധാനത്തിൽ ശരീരത്തിലെ ഏറ്റവും വലിയ കോട്ടയായ ത്വക്ക്, ആന്തരയവങ്ങളിലെ ശ്ലേ ഷ്മാവരണം, വിവിധ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രസങ്ങൾ ( കണ്ണുനീർ, ഉമിനീർ,ചെവിയിലെ മെഴുക്,ആമാശയരസം etc... ) പനി, വീങ്ങൽ പ്രതികരണം, ഫാഗോ സൈറ്റോസിസ്, ചില വെളുത്ത രക്താണുക്കളുടെ പ്രവർത്തനം എന്നിവ പൊതുവായ പ്രതിരോധ മാർഗ്ഗങ്ങളാണ്.ഈ പ്രതിരോധ സംവിധാനത്തിൽ പ്രതിരോധ സമൃതി ഉണ്ടാവുകയില്ല. പ്രത്യേക പ്രതിരോധ സംവിധാനത്തെ ആർജ്ജിത പ്രതിരോധശേഷിയെന്നും പറയാം. ഈ പ്രതിരോധ സംവിധാനത്തിൽ പങ്കെടുക്കുന്നത് ശ്വേതരക്താണുക്കളായ ലിംഫോ സൈറ്റുകളാണ്. കൃത്രിമരോഗ പ്രതിരോധശേഷി " vaccines are tugboats of preventive health" _ william Foege നമ്മുടെ ശരീരത്തിലെ ആർജ്ജിത പ്രതിരോധ സംവിധാനതത്വം കൃത്രിമ മാർഗ്ഗത്തിലൂടെ ( വാക്സിനേഷനിലൂടെ ) പ്രവർത്തന സജ്ജമാക്കിയെടുക്കുന്ന രീതിയാണ് കൃത്രിമ രോഗപ്രതിരേ പ്രതിരോധം. മരണവും കഷ്ടപ്പാടും വരുത്തുന്ന ഭയാനക രോഗങ്ങളെ വാക്സിനേഷൻ വഴി തടഞ്ഞ് ജീവസംരക്ഷണം ഉറപ്പുവരുത്താൻ കഴിയും. രോഗപ്രതിരോധ കുത്തിവെപ്പിലൂടെ ആന്റി ജനുകളെ ശരീരത്തിൽ നിക്ഷേപിച്ച് അസുഖത്തിനെതിരെ ആവശ്യമുള്ളത്ര ആന്റിബോഡികളെ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്നു. ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം അഞ്ചാം പനി, പോളിയോ ,ക്ഷയം, ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ് ,ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ നിർബന്ധമായും എടുക്കേണ്ടതാണ്.പൊതു ജനാരോഗ്യ സംവിധാനങ്ങൾ വഴി സൗജന്യമായും സ്വകാര്യ ആശുപത്രികൾ വഴിയും… രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകൾ: പ്രതിരോധ സംവിധാനത്തിന്റെ അമിതപ്രതികരണം മൂലവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കുന്നതു മൂലവും രോഗങ്ങൾ ഉണ്ടാകാം. സ്വന്തം കോശങ്ങളെയും കലകളെയും അന്യ വസ്തുക്കളായിക്കണ്ട് ആക്രമിക്കുക വഴി പ്രതിരോധ വ്യവസ്ഥ ശരീരത്തിനു ഹാനിയുണ്ടാക്കുന്നതാണ് അമിത പ്രതികരണത്തിൽ സംഭവിക്കുന്നത്. (ഉദാ: സന്ധിവാതം, ടൈപ്പ് -1 പ്രമേഹം, മയസ്തീനിയ etc) പ്രതിരോധ കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അണുബാധ മൂലമോ (ഉദാ- HIV) മരുന്നുകളുടെ പാർശ്വഫലം മൂലമോ (ഉദാ: കോർട്ടിക്കോ സ്റ്റീറോയ്ഡുകൾ) ചില ജനിതക തകരാറുകൾ കാരണമോ രോഗ പ്രതിരോധ സംവിധാനങ്ങൾ തകരാറിലാവാം. രോഗപ്രതിരോധശേഷി എങ്ങനെ വർധിപ്പിക്കാം: " ആഹാരമാണ് ആരോഗ്യം " എന്ന പഴമൊഴി അത്രമേൽ പ്രാധാന്യമുള്ളതാണ്.ശുദ്ധജലവും ധാതുക്കളും ജീവകങ്ങളും ധാരാളമായിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. പയറു വർഗ്ഗങ്ങളും ചെറു മത്സ്യങ്ങളും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശുചിത്വം ആഹാരത്തോളം പ്രാധാന്യമർഹിക്കുന്നു.കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും രോഗങ്ങളെ അകറ്റാൻ കഴിയുമെന്ന് നമുക്കറിയാമല്ലോ. ശരിയായ വ്യായാമവും ഉറക്കവും ചിട്ടയാർന്ന ജീവിതവും പ്രതിരോധശേഷി വർധിപ്പിക്കുന്നു. ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമായതിനാൽ മാനസികോല്ലാസത്തിനും പ്രാധാന്യമുണ്ട്. രോഗപ്രതിരോധ വാരം: ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യഞ്ജങ്ങളിൽ ഒന്നാണ് രോഗ പ്രതിരോധ വാരം. വാക്സിനേഷനെക്കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധമുറകൾ സാർവത്രികമാക്കാനുമുദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാന വാരമാണ് രോഗ പ്രതിരോധ വാരം. ലോകത്തെയാകെ കാർന്നുതിന്നുന്ന കോവിസ് - 19 മഹാമാരിയെ പ്രതിരോധിക്കാൻ ഈ വർഷത്തെ വാരാചരണ തിന് കഴിയട്ടെ. രോഗപ്രതിരോധത്തിന്റെ ആനുകാലിക പ്രസക്തി: മനുഷ്യ ചരിത്രത്തിലെ മൂന്നാം ലോകമഹായുദ്ധത്തിന് തുല്യമാണ് കോവിഡ്- 19 യുദ്ധം എന്നു വേണമെങ്കിൽ പറയാം.ലോകജനതയും കൊറോണ വൈറസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ദിനംപ്രതി ലോകത്താക മാനം ആയിരക്കണക്കിനാളുകൾ മരിക്കുന്നു. ലോകാരോഗ്യ സംഘടന ത്തന്നെ മഹാമാരിയായി പ്രഖ്യപിച്ച കോവിഡ്- 19 അതിന്റെ എല്ലാ തീഷ്ണതയോടും കൂടെ സംഹാര താണ്ഡവമാടു സോൾ, ലോകത്തിന്റെ ആരോഗ്യ വാണിജ്യ സമ്പദ് വ്യവസ്ഥകൾ തകർത്തു തരിപ്പണമാക്കി മുന്നേറുമ്പോൾ ലോക്ക് ഡൗണിൽ ജാഗ്രതരായിരിക്കുന്ന നമുക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനാകുന്ന വിവിധ മാർഗ്ഗങ്ങൾ, സ്വായത്തമാക്കി കൊണ്ട് അതിജീവനത്തിനായി ഒത്തൊരുമിച്ച് പ്രതിരോധിക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം