ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കോവിഡ് എന്ന കൊറോണ
കോവിഡ് എന്ന കൊറോണ പണ്ടു പണ്ട് ഒരു നഗരത്തിൽ ഒരു കുഞ്ഞ് ജനിച്ചു.ആ കുഞ്ഞിൻ്റെ പേരാണ് 'കൊറോണ ' .ആ ഗ്രാമത്തിലുള്ളവർ സമാധാനപൂർവ്വം രോഗങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്നു. ആ കുഞ്ഞിൻ്റെ ജനനത്തോടെ ആ കുടുംബത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാവാൻ തുടങ്ങി. പിന്നീട് ആ നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഓരോ ജനങ്ങൾക്കും തൊടുന്നത് മുഴുവൻ നാശത്തിൽ വന്ന് ഭവിക്കുന്ന അവസ്ഥ.അതിൽ ആ നഗരവാസികളെല്ലാം ഒന്നും അറിയാത്ത 'കൊറോണ ' എന്ന കുട്ടിയെ പഴിചാരി .എല്ലാത്തിനും കാരണം അവനാണെന്നും അവൻ്റെ ജനനം മുതലാണെന്നും പറഞ്ഞ് അവനെ എല്ലാവരും അകറ്റി നിർത്തി. ഒടുവിൽ ആ നാട് ഒറ്റക്കെട്ടായി നിന്ന് അവനെ തല്ലി ഓടിച്ചു. ദുഷ്ടനാണെങ്കിലും അവൻ വന്ന ശേഷം അവനെ പേടിച്ചാണെങ്കിലും ആ നാട് നന്നായത് ആരും ഓർത്തില്ല. അവൻ വന്നതോടെ മലിനീകരണം കുറഞ്ഞതും അതു കാരണം നാട്ടു മുഴുവൻ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയതും ആരും അറിഞ്ഞില്ല. കോവിഡ് എന്ന അവനെ ഇല്ലാതാക്കാൻ വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു .പക്ഷേ, അവൻ്റെ നാശം മറ്റു പലതിൻ്റെയും വളർച്ചയ്ക്ക് കാരണമായി.കുറ്റകൃത്യങ്ങൾ കൂടി .ശുദ്ധവായു പിന്നെയും മലിനമായി. കഷ്ടകാലം വന്നതും അന്ന് ഒറ്റക്കെട്ടായി നിന്നതും എല്ലാവരും മറന്നു.എന്നാണാവോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത്?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ