ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മഹാമാരിയെ തോൽപിച്ച കുട്ടികൾ
മഹാമാരിയെ തോൽപിച്ച കുട്ടികൾ
ദൂരെ ഒരു ഗ്രാമത്തിൽ കുഞ്ചിയമ്മൂമ എന്ന് പേരുള്ള ഒരു അമ്മൂമ്മ താമസിച്ചിരുന്നു . കുട്ടികൾക്കു നിത്യവും കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. അമ്മൂമ്മയുടെ കഥ കേൾക്കാൻ ആ ഗ്രാമത്തിലെ കുട്ടികൾ എല്ലാം കൂടും. ഒരിക്കൽ അമ്മൂമ്മ പരിസര ശുചിത്വത്തെ കുറിച്ച് കഥകൾ പറയാൻ തുടങ്ങി. ഒരിക്കൽ ഒരു രാജ്യത്ത് മഹാമാരി പടർന്ന് പിടിക്കാൻ തുടങ്ങി. അസുഖം പിടിച്ച എല്ലാവരും മരണത്തിനു അടിമപ്പെട്ടു. രോഗത്തെ പേടിച്ച എല്ലാവരും മറ്റു രാജ്യങ്ങളിലേക്ക് പോകാൻ തുടങ്ങി. എല്ലാ രാജ്യങ്ങളിലേക്കും മഹാമാരി പടർന്നു പിടിച്ചു. രാജ്യങ്ങളിലെ ജനങ്ങൾ എല്ലാവരും പരിഭ്രാന്തരായി. രോഗത്തെ ചികിൽസിച്ചു മാറ്റാൻ ഡോക്ടർമാർക്കു പോലും കഴിഞ്ഞില്ല. ഈ അസുഖത്തെ എങ്ങനെ മാറ്റാം എന്ന് രാജ്യങ്ങളിലെ മന്ത്രിമാർ എല്ലാം ആലോചിക്കാൻ തുടങ്ങി. ജനങ്ങൾ ഇങ്ങനെ മരിക്കാൻ തുടങ്ങിയാൽ രാജ്യത്തിന് ഇത് വലിയ ഭീഷണിയാകും. ഈ രോഗത്തിനെ കോവിഡ് 19 എന്ന് പേരിട്ടു. കഥ കേട്ടുകൊണ്ടിരുന്ന കുട്ടികൾക്കു സംശയമായി. അമ്മുമ്മേ ഈ രോഗം എങ്ങനെയാണ് എല്ലാ രാജ്യങ്ങളിലേക്കും പടർന്നത്? ഒരാൾ മറ്റൊരാളെ തൊടുകയോ അല്ലെങ്കിൽ സംസാരിക്കുമ്പോളോ തുമ്മുമ്പോളോ അയാളിൽ നിന്ന് വൈറസുകൾ പരക്കും. ആ സമയം അവിടെ ഉള്ള ആളുകൾക്ക് മുഴുവൻ പകരും. അവരിൽ നിന്നും മറ്റുള്ളവരിലേക്കും ഇതുപോലെ പകരും. അങ്ങനെ എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു. ആയിരക്കണക്കിന് ആൾക്കാർ ഓരോ രാജ്യങ്ങളിലും മരിച്ചു. കുട്ടികൾ പിന്നെയും സംശയം ചോദിക്കാൻ തുടങ്ങി . അമ്മുമ്മേ ഈ രോഗത്തെ നമുക്ക് എങ്ങനെ തടയാം ? കുട്ടികൾ ആകാംഷാഭരിതരായി ചോദിച്ചു. നമുക്ക് വ്യക്തി ശുചിത്വത്തിലൂടെയും, പരിസര ശുചിത്വത്തിലൂടെയും ഇത് തടയാം . എല്ലാവരും കൈകൾ സാനിറ്റൈസർ ഉപയോഗിചു കഴുകണം. മുഖത്ത് മാസ്ക് ധരിക്കണം പരസ്പരം അകലം പാലിക്കണം വീടുകളിൽ നിന്ന് പുറത്തു ഇറങ്ങാതിരിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തിളപ്പിച്ച ആറിയ വെള്ളം മാത്രം കുടിക്കുക എല്ലാവരും ഇങ്ങനെ ചെയ്‌താൽ നമുക്ക് അസുഖത്തെ ഇല്ലായ്മ ചെയ്യാം, മുത്തശ്ശി പറഞ്ഞു . കുട്ടികൾ എല്ലാവരും ഇത് കേട്ട് സന്തോഷഭരിതരായി . പ്രളയത്തെ തോൽപിച്ച നമുക്കും ഇതുപോലുള്ള കൊറോണയെയും ഒരുമിച്ച് തോൽപിക്കാൻ സാധിക്കും എന്ന ആത്മ വിശ്വാസത്തോടെ അവർ മടങ്ങി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ