ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്- 2021

➖️➖️➖️➖️➖️➖️

    കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു.

       കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

      

       ക്ലാസ് റൂമുകളും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരു പീരിയഡ് "ഡ്രൈ ഡേ ആചരിക്കുന്നു"

      കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു.