ജി.യു.പി.എസ്. വട്ടേക്കാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
[1]{{Yearframe/Pages}}
പ്രവേശനോത്സവം
ജി യു പി എസ് വട്ടേക്കാടിലെ 2025-26 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം എല്ലാവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.അക്ഷരമെഴുതിയ വർണ്ണ തൊപ്പികൾ ധരിപ്പിച്ചും, വർണ്ണകടലാസിൽ തീർത്ത ചിത്രശലഭങ്ങളെ നൽകിയും കുരുന്നുമക്കളെ വിദ്യാലയം വരവേറ്റു. എല്ലാ ക്ലാസ്സ് മുറികളിൽ വൈറ്റ് ബോർഡ് സ്ഥാപിച്ചുകൊണ്ട് വിദ്യാലയം ചോക്കിനോട് വിട പറഞ്ഞു. ആയതിന്റെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് എം.ഏൽ.എ കെ ബാബു നിർവഹിച്ചു.
പ്രവേശനോത്സവം 2025:
https://youtu.be/sMoQ58AhDSg?si=OFo3Gy2EvQRS07ru
പരിസ്ഥിതി ദിനാഘോഷം
വട്ടേക്കാട് ജി യു പി എസിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി പ്രധാനാധ്യാപികശ്രീമതി സ്മിതയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ കൈയൊപ്പുകൾ പതിപ്പിച്ചു വിദ്യാലയം പരിസ്ഥിതി പ്രതിജ്ഞ എടുത്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ചെണ്ടുമല്ലി ത്തൈകൾ പാകി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂൾ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നട്ടുപിടിപ്പിച്ചും പോസ്റ്റർ തയ്യാറാക്കിയും പരിസ്ഥിതി ദിനം വർണ്ണാഭമാക്കി.