വർഗ്ഗം:പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്കൂളും, എഎൽപി സ്കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ  അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ, ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം ഒ.എ  സ്വാഗതം പറയുകയും ചെയ്തു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ശ്രീ ജോബി ജോസഫ്, വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സന്തോഷ് ചാക്കോ,ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റുമാരായ ശ്രീ. പ്രഭാകരൻ കെ.എ, ശ്രീ. ജോർജ് ആടുകുഴിയിൽ എന്നിവർ ചേർന്ന് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നവാഗതരായ കുട്ടികളുടെ മനം കവർന്ന്  ശ്രീ. നവീൻ പാണത്തൂർ മാജിക് ഷോ നടത്തി. സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഇമ്മാനുവൽ മെൽബിൻ  എന്ന കുട്ടിയുടെ ആനിമേഷൻ വീഡിയോയും പ്രദർശിപ്പിച്ചു. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം കെ.ഒ  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും  ചെയ്തു.

പ്രവേശനോത്സവം

"പ്രവേശനോത്സവം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 40 പ്രമാണങ്ങളുള്ളതിൽ 40 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:പ്രവേശനോത്സവം&oldid=1912706" എന്ന താളിൽനിന്ന് ശേഖരിച്ചത്